AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IBPS RRB Prelims Result 2024: ആർ.ആർ.ബി പ്രിലിംസ് ഫലം ഉടൻ, വിശദാംശങ്ങൾ ഇങ്ങനെ…

IBPS RRB Clerk Prelims Result 2024: ഫലം പരിശോധിക്കുന്നതിന് ഔദ്യോ​ഗിക വെബ്സൈറ്റിൽ കയറി റിസൾട്ട് ലിങ്കിൽ ക്ലിക് ചെയ്താൽ മതിയാകും.

IBPS RRB Prelims Result 2024: ആർ.ആർ.ബി പ്രിലിംസ് ഫലം ഉടൻ, വിശദാംശങ്ങൾ ഇങ്ങനെ…
പ്രതീകാത്മകചിത്രം ( gawrav/Getty Images Creative)
Aswathy Balachandran
Aswathy Balachandran | Published: 21 Sep 2024 | 10:51 AM

ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) നടത്തുന്ന ആർ ആർ ബി ക്ലർക്ക് പ്രിലിംസ് പരീക്ഷയുടെ ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് വിവരം. പരീക്ഷാഫലം ibps.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ലോഗിൻ ക്രെഡൻഷ്യലുകളായ രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ, ജനനത്തീയതി എന്നിവ ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് പ്രിലിംസ് സ്കോർ കാർഡിന്റെ പി ഡി എഫ് ഡൗൺലോഡ് ചെയ്യാം. IBPS ഓഗസ്റ്റ് 10, 17, 18 തീയതികളിലാണ് പ്രിലിംസ് പരീക്ഷ നടത്തിയത്. ഫലം പരിശോധിക്കുന്നതിന് ഔദ്യോ​ഗിക വെബ്സൈറ്റിൽ കയറി റിസൾട്ട് ലിങ്കിൽ ക്ലിക് ചെയ്താൽ മതിയാകും.

എങ്ങനെ ഫലം അറിയാം

  • ഔദ്യോ​ഗിക വെബ്സൈറ്റിൽ കയറുക
  • RRB ക്ലർക്ക് പ്രിലിമിനറി സ്കോർകാർഡ് 2024 pdf ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ലോഗിൻ ക്രെഡൻഷ്യലുകളായ രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ, ജനനത്തീയതി എന്നിവ നൽകുക.
  • അപ്പോൾ ലഭിക്കുന്ന സ്‌കോർകാർഡ് ഡൗൺലോഡ് ചെയ്യുക
  • ഡെസ്‌ക്‌ടോപ്പിൽ/ലാപ്‌ടോപ്പിൽ സേവ് ചെയ്‌ത് പ്രിൻ്റ് ഔട്ട് എടുക്കുക.

സ്‌കോർകാർഡിന്റെ പിഡിഎഫിൽ ഉദ്യോഗാർത്ഥിയുടെ പേര്, റോൾ നമ്പർ, ജനനത്തീയതി, റാങ്ക്, പേപ്പർ തിരിച്ചുള്ള മാർക്കുകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ അടങ്ങിയിരിക്കും. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയവർ മെയിൻസിന് ഹാജരാകണം.

മെയിൻ പരീക്ഷ രണ്ട് മണിക്കൂറായിരിക്കും നടക്കുക. IBPS RRB ക്ലർക്ക് പ്രിലിമിനറി ഫലത്തെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക്, ഔദ്യോഗിക വെബ്സൈറ്റായ ibps.in സന്ദർശിക്കുക.