GATE 2026: ഗേറ്റ് 2026 അഡ്മിറ്റ് കാര്‍ഡ് എന്ന് കിട്ടും? എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

GATE 2026 Admit Card: ഗേറ്റ് 2026 അഡ്മിറ്റ് കാർഡ് അടുത്ത മാസം പുറത്തിറങ്ങും. ജനുവരി 2 ന് അഡ്മിറ്റ് കാർഡ് ലഭിക്കുമെന്നാണ് വിവരം. ടെസ്റ്റിന്റെ പ്രധാന വിവരങ്ങൾ അഡ്മിറ്റ് കാര്‍ഡില്‍ ഉണ്ടായിരിക്കും

GATE 2026: ഗേറ്റ് 2026 അഡ്മിറ്റ് കാര്‍ഡ് എന്ന് കിട്ടും? എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

GATE 2026

Published: 

14 Dec 2025 | 04:22 PM

ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) 2026 അഡ്മിറ്റ് കാർഡ് അടുത്ത മാസം പുറത്തിറങ്ങും. 2026 ജനുവരി 2 ന് അഡ്മിറ്റ് കാർഡ് ലഭിക്കുമെന്നാണ് വിവരം. അഡ്മിറ്റ് കാര്‍ഡ് പുറത്തുവിട്ടതിനു ശേഷം പരീക്ഷ എഴുതുന്നവര്‍ക്ക്‌ ഗേറ്റ് ഓൺലൈൻ ആപ്ലിക്കേഷൻ പ്രോസസിംഗ് സിസ്റ്റം (GOAPS) പോർട്ടലിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ പ്രധാന വിവരങ്ങൾ അഡ്മിറ്റ് കാര്‍ഡില്‍ ഉണ്ടായിരിക്കും. അപേക്ഷകരുടെ വ്യക്തിഗത വിവരങ്ങൾ, തീയതിയും സമയവും, പരീക്ഷാ കേന്ദ്ര വിലാസം, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ അഡ്മിറ്റ് കാര്‍ഡിലുണ്ടാകും.

ഗേറ്റ് 2026 അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: gate2026.iitg.ac.in
  • രജിസ്ട്രേഷൻ സമയത്ത് നൽകിയ വിശദാംശങ്ങള്‍ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  • കാൻഡിഡേറ്റ് ഡാഷ്‌ബോർഡിലെ അഡ്മിറ്റ് കാർഡ് വിഭാഗത്തില്‍ പ്രവേശിക്കുക

Also Read: GATE 2026 Schedule: ഗേറ്റ് 2026 പരീക്ഷ നാലു ദിവസങ്ങളിലായി, ഷെഡ്യൂള്‍ പുറത്ത്‌

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഗുവാഹത്തിയാണ് പരീക്ഷ നടത്തുന്നത്. 2026 ഫെബ്രുവരി 7, 8, 14, 15 തീയതികളിൽ കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്‌ (CBT) രീതിയിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയിൽ 30 ടെസ്റ്റ് പേപ്പറുകൾ ഉൾപ്പെടും. ഓരോന്നിനും 100 മാർക്ക് വീതമുണ്ട്. ജനറൽ ആപ്റ്റിറ്റ്യൂഡ് 15 മാർക്ക് വീതവും ബാക്കി 85 മാർക്ക് നിർദ്ദിഷ്ട ടെസ്റ്റ് പേപ്പർ സിലബസ് അടിസ്ഥാനമാക്കിയുമാണ്. എല്ലാ പേപ്പറുകളും ഇംഗ്ലീഷിലാണ് നടത്തുക.

ഐഐടി ഗുവാഹത്തി നേരത്തെ പരീക്ഷയുടെ ഔദ്യോഗിക ഷെഡ്യൂള്‍ പുറത്തുവിട്ടിരുന്നു. ഓരോ പരീക്ഷാ ദിവസവും രണ്ട് സെഷനുകൾ ഉണ്ടായിരിക്കും. രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയും ഉച്ചയ്ക്ക് 2:30 മുതൽ 5:30 വരെയുമാണ് സെഷനുകള്‍.

Follow Us
Related Stories
IBPS PO Recruitment 2026: വിവിധ പൊതുമേഖലാ ബാങ്കുകളിലായി പി.ഒ, മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം!
Kerala PSC 10th Preliminary 2026: പത്താം ക്ലാസ് പ്രിലിമിനറി തുടങ്ങുന്നു; ആദ്യ ഘട്ടം ജൂലൈ 18-ന്; അഡ്മിറ്റ് കാര്‍ഡെത്തി
K-TET: കെ ടെറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ എന്നുവരെ? അവസാന തീയതിയും ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതും
Calicut University UG Admission 2026: കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് കോളേജ് പ്രവേശനത്തിന് ഇന്നുംകൂടി അവസരം
School Holiday: കനത്ത മഴ; ഈ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി
Kerala School Holiday: കുട്ടികളുടെ സുരക്ഷയ്ക്ക് മുന്‍കരുതല്‍ നടപടി; അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
മണ്‍സൂണില്‍ മലപ്പുറത്ത് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ടുകള്‍
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
സമ്പത്തും വിജയവും! മഹാലക്ഷ്മിക്ക് ഈ വഴിപാടുകൾ നടത്തു
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം