GATE 2026: പഠിക്കുമ്പോള്‍ പണം ഇങ്ങോട്ട് തരും, സ്‌കോര്‍ കാര്‍ഡുണ്ടെങ്കില്‍ തൊഴിലവസരം; ഗേറ്റ് ‘ചെറിയ മീനല്ല’

Why GATE exam is important: ഒട്ടനവധി സാധ്യതകളാണ് ഗേറ്റ് പരീക്ഷയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. ഉന്നത വിദ്യഭ്യാസം മാത്രമല്ല, മികച്ച തൊഴിലവസരങ്ങള്‍ക്കും ഗേറ്റ് സ്‌കോര്‍ പ്രയോജനപ്പെടും. അടുത്ത ഫെബ്രുവരിയിലാണ് ഗേറ്റ് 2026 പരീക്ഷ

GATE 2026: പഠിക്കുമ്പോള്‍ പണം ഇങ്ങോട്ട് തരും, സ്‌കോര്‍ കാര്‍ഡുണ്ടെങ്കില്‍ തൊഴിലവസരം; ഗേറ്റ് ചെറിയ മീനല്ല

ഗേറ്റ് 2026, ഐഐടി ഗുവാഹത്തി

Updated On: 

30 Aug 2025 | 04:47 PM

ഗേറ്റ് 2026 പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തിരക്കിലാണ് വിദ്യാര്‍ത്ഥികള്‍. എന്നാല്‍ ഗേറ്റ് പരീക്ഷയ്ക്ക് അയച്ചാലുള്ള പ്രയോജനത്തെക്കുറിച്ച് ചിലര്‍ക്കെങ്കിലും ധാരണയുണ്ടാകില്ല. ഒട്ടനവധി സാധ്യതകളാണ് ഗേറ്റ് പരീക്ഷയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന്‌ മാത്രമല്ല , മികച്ച തൊഴിലവസരങ്ങള്‍ക്കും ഗേറ്റ് സ്‌കോര്‍ പ്രയോജനപ്പെടും. ചുരുക്കിപ്പറഞ്ഞാല്‍, ഗേറ്റ് പരീക്ഷ മികച്ച കരിയറിലേക്ക് ‘ഗേറ്റ്’ തുറക്കും.

എഞ്ചിനീയറിംഗ്/ടെക്നോളജി/ആർക്കിടെക്ചർ/സയൻസ്/കൊമേഴ്‌സ്/ആർട്സ്/ഹ്യുമാനിറ്റീസ് വിഷയങ്ങളിലെ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലേക്കും നേരിട്ടുള്ള ഡോക്ടറൽ പ്രോഗ്രാമുകളിലേക്കും ഗേറ്റ് സ്കോർ ഉപയോഗിക്കും.

സാമ്പത്തിക സഹായം

ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള ഒരു മാർഗം കൂടിയാണ് ഗേറ്റ് പരീക്ഷ. വിവിധ വിഷയങ്ങളില്‍ നൂതന ഗവേഷണം നടത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

എംടെക് വിദ്യാർത്ഥികൾക്ക് പ്രതിമാസം 12,400 രൂപ ആണ് സാമ്പത്തിക സഹായം നൽകുന്നത്, സാധാരണയായി 22 മാസത്തേക്ക് ഇത് നൽകും. പിഎച്ച്ഡി പ്രോഗ്രാമുകൾക്ക്, ആദ്യ രണ്ട് വർഷത്തേക്ക് പ്രതിമാസം 37,000 രൂപയും മൂന്നാം മുതൽ അഞ്ചാം വർഷം വരെ പ്രതിമാസം 42,000 രൂപയുമാണ്‌ സാമ്പത്തിക സഹായം. എന്നാല്‍ സാമ്പത്തികസഹായം, ഫെലോഷിപ്പ് എന്നിവ ഇല്ലാതെ ചില സ്ഥാപനങ്ങള്‍ ഗേറ്റ് പരീക്ഷ പാസായവരെ പ്രവേശിപ്പിക്കാറുണ്ട്.

തൊഴില്‍ നേടാം

ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കി ചില പൊതുമേഖല സ്ഥാപനങ്ങള്‍ നിയമനങ്ങള്‍ നടത്താറുണ്ട്. ബിഎസ്എന്‍എല്‍, ഗ്യാസ് അതോറിറ്റി, ഹൈവേ അതോറിറ്റി, എയര്‍പോര്‍ട്‌സ് അതോറിറ്റി, കോള്‍ ഇന്ത്യ, ഐഒസിഎല്‍, മിനറല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍, ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍, ഐബി, ഡിആര്‍ഡിഒ, എന്‍പിടിസി തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കി റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുണ്ട്.

Also Read: GATE 2026: ഗേറ്റ് പരീക്ഷയ്ക്ക് എന്ന് വരെ അപേക്ഷിക്കാം? സെപ്തംബര്‍ 28ന് മുമ്പ് അയച്ചാല്‍ ‘ലാഭം’

ഗേറ്റ് 2026

എഞ്ചിനീയറിംഗ്, ടെക്നോളജി, ആർക്കിടെക്ചർ, സയൻസ്, കൊമേഴ്‌സ്, ആർട്‌സ് അല്ലെങ്കിൽ ഹ്യുമാനിറ്റീസ് എന്നിവയിൽ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ കോഴ്‌സുകളുടെ മൂന്നാം വർഷമോ അതിൽ കൂടുതലോ പഠിക്കുന്നവർക്കും അപേക്ഷിക്കാം. യോഗ്യതാ പരീക്ഷ ബിഇ, ബിടെക്, ബിആര്‍ക്ക്, ബിപ്ലാനിങ് തുടങ്ങിയവയ്ക്ക് തുല്യമായി അംഗീകരിച്ചവയായിരിക്കണം. gate2026.iitg.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അടുത്ത ഫെബ്രുവരിയിലാണ് പരീക്ഷ.

Related Stories
Kerala PSC Recruitment: പ്ലസ്ടു ധാരാളം, പരിചയസമ്പത്തും വേണ്ട; ഈ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
JEE Main 2026: ജെഇഇ തയ്യാറെടുപ്പിലാണോ നിങ്ങൾ? അവസാന നിമിഷം പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ANERT Recruitment: അനര്‍ട്ടില്‍ ജോലി അലര്‍ട്ട്; ഡിഗ്രിക്കാര്‍ക്ക് മുതല്‍ അപേക്ഷിക്കാം
World Bank Internship: മണിക്കൂറിന് സ്റ്റൈപെൻഡ്, ലോകബാങ്കിൽ ഇന്റേൺഷിപ്പിന് അവസരം; അപേക്ഷകൾ ക്ഷണിച്ചു
NABARD Vacancy: നബാർഡിൽ ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവുകൾ; യോ​ഗ്യത ആർക്കെല്ലാം
Kerala PSC: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും തിരുത്തല്‍ വരുത്താം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിഎസ്‌സിയുടെ ‘സര്‍പ്രൈസ്‌’
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ