School Holiday :സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; ഇന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
District Collectors Announce Holiday for Educational Institutions Across 8 Kerala Districts Due to Incessant Rain: കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് അവധി. ഞായറാഴ്ച ദിവസങ്ങളിൽ പ്രവർത്തിക്കുന്ന മദ്രസകൾ, സൺഡേ സ്കൂളുകൾ, ട്യൂഷൻ സെൻ്ററുകൾ, പരിശീലന കേന്ദ്രങ്ങൾ, മറ്റ് മതപഠന ക്ലാസുകൾ എന്നിവക്കെല്ലാം അവധി ബാധകമായിരിക്കും.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തോരാതെ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ ഇന്ന് (ഓഗസ്റ്റ് 2, ഞായർ) എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് അവധി. ഞായറാഴ്ച ദിവസങ്ങളിൽ പ്രവർത്തിക്കുന്ന മദ്രസകൾ, സൺഡേ സ്കൂളുകൾ, ട്യൂഷൻ സെൻ്ററുകൾ, പരിശീലന കേന്ദ്രങ്ങൾ, മറ്റ് മതപഠന ക്ലാസുകൾ എന്നിവക്കെല്ലാം അവധി ബാധകമായിരിക്കും..
കോഴിക്കോട്
ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 2 ഞായര്‍) എല്ലാ മദ്രസകളും സണ്‍ഡേ സ്‌കൂളുകളും മറ്റു മതബോധന ക്ലാസുകളും ട്യൂഷന്‍ സെൻ്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ചിടണമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു. കുട്ടികള്‍ക്കായി നടത്തുന്ന ഓഫ് ലൈൻ പഠന പരിശീലന ക്ലാസുകൾ അനുവദിക്കുന്നതല്ല. പക്ഷേ ഓൺലൈൻ ക്ലാസുകള്‍ക്ക് ഈ നിയന്ത്രണം ബാധകമായിരിക്കില്ല. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനത്തിനും വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്കുള്ള പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും പ്രവേശനത്തിനും വിലക്കുണ്ട്.
വയനാട്
പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് സെൻ്ററുകൾ, മത പഠന ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. റസിഡൻഷ്യൽ സ്കൂളുകളിലെയും കോളേജുകളിലെയും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ ഉറപ്പുവരുത്തേണ്ടതാണ്. ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി കൊടുക്കാവുന്നതാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും 02.08.2026-ന് ശേഷം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധി തുടരുമെന്നും കളക്ടർ വ്യക്തമാക്കി.
കണ്ണൂർ
ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (02/08/26, ഞായറാഴ്ച) അവധി നൽകുന്നതായി ജില്ലാ കളക്ടർ അറിയിച്ചു. സ്പെഷ്യൽ ക്ലാസ് ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിലാണ് അവധി നൽകുന്നത്. ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമാവില്ല. നേരത്തെ നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാവില്ല.
മലപ്പുറം
ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മദ്രസ്സകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (2026 ഓഗസ്റ്റ് രണ്ട്) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
കോട്ടയം
മലയോര മേഖകളിൽ ഉൾപ്പെടെ കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് 2 ഞായർ) കോട്ടയം ജില്ലാ കളക്ടർ അവധി നൽകിയിട്ടുണ്ട്. മതപഠന ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാകും. റസിഡൻഷ്യൽ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികളുടെ സുരക്ഷിതത്വം ആതാത് സ്ഥാപന മേധാവികൾ ഉറപ്പുവരുത്തേണ്ടതാണ്. ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നൽകാം.
എറണാകുളം
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ മതപഠന ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് 2, ഞായർ) അവധി നൽകേണ്ടതാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്ക ഉത്തരവിറക്കി. റെസിഡൻഷ്യൽ സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണം. സാഹചര്യമനുസരിച്ച് ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നൽകാവുന്നതാണ്.
തൃശ്ശൂര്‍
ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് 2) ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇൻ്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. റെസിഡൻഷ്യൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപനമേധാവികൾ ഉറപ്പുവരുത്തേണ്ടതാണെന്നും, ആവശ്യമാണെങ്കിൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തി സാഹചര്യം അനുസരിച്ച് അവധി നൽകാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പത്തനംതിട്ട
ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (02/08/26, ഞായറാഴ്ച) അവധി നൽകുന്നതായി ജില്ലാ കളക്ടർ അറിയിച്ചു. ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
English Summary
Due to continuous heavy rainfall in Kerala, District Collectors have declared a holiday today, August 2, for all educational institutions, including tuition centers, madrasas, and special classes, across eight districts: Kozhikode, Wayanad, Malappuram, Kannur, Kottayam, Ernakulam, Thrissur, and Pathanamthitta. However, previously scheduled exams and interviews will proceed without any changes.