KEAM Result 2025: കടമ്പകള്‍ കഴിഞ്ഞില്ല, പ്രധാന ദൗത്യം ഇനിയാണ്; കീം എഴുതിയവരോട്
KEAM 2025 Rank list information: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ ലഭിച്ച നോർമലൈസ്ഡ് സ്കോറിനും, യോഗ്യതാ പരീക്ഷയുടെ അവസാന വർഷത്തിൽ ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയ്ക്ക് ലഭിച്ച ഗ്രേഡ്/മാർക്കിനും 50:50 എന്ന അനുപാതത്തിൽ തുല്യ വെയിറ്റേജ് നൽകും
വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ‘കീ 2025’ന്റെ സ്‌കോര്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാം. ഇതേ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനത്തില്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 23 മുതല്‍ 29 വരെയാണ് പരീക്ഷ നടന്നത്. ‘KEAM-2025 Candidate Portal’ എന്ന ലിങ്കില്‍ പ്രവേശിച്ചതിന് ശേഷം ‘റിസല്‍ട്ട്’ മെനുവില്‍ നോർമലൈസ്ഡ് സ്കോറുകൾ കാണാനാകും. അന്തിമ ഉത്തരസൂചിക വെബ്‌സൈറ്റിൽ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
അപേക്ഷയിലെ പിഴവുകൾ മൂലമോ അല്ലെങ്കിൽ മറ്റ് അനുബന്ധ കാരണങ്ങളാലോ ചില വിദ്യാര്‍ത്ഥികളുടെ സ്കോർ തടഞ്ഞുവച്ചതായി പ്രവേശനാ പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 – 2525300 , 2332120, 2338487. ഡിലീറ്റ് ചെയ്ത ചോദ്യങ്ങള്‍, ‘കറക്ഷന്‍ ഫാക്ടര്‍’ എന്നിവയെക്കുറിച്ച് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷനില്‍ വിശദീകരിച്ചിട്ടുണ്ട്.
പ്രധാന കടമ്പ
റാങ്ക് ലിസ്റ്റില്‍ ഇടം നേടുന്നതിന് ഈ സ്‌കോര്‍കാര്‍ഡ് മാത്രം പോരെന്ന് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണം. ഇതിനൊപ്പം പ്ലസ് ടുവിന്റെ മാര്‍ക്ക് കൂടി ആഡ് ചെയ്യണം. രണ്ടും കൂടി പരിഗണിച്ച ശേഷമാകും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. മെയ് 21നാണ് പ്ലസ് ടു റിസല്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. ഇതിന് ശേഷം പ്ലസ് ടു മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിന് കീം എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സമയപരിധി അനുവദിക്കും. ഈ സമയപരിധിക്കുള്ളില്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യണം. ഇല്ലെങ്കില്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടാനാകില്ല. ജൂണില്‍ റാങ്ക് ലിസ്റ്റ് പ്രതീക്ഷിക്കാം.




Read Also: KEAM Result 2025: കീം 2025 സ്കോർ പ്രസിദ്ധീകരിച്ചു; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
റാങ്ക് പട്ടിക തയ്യാറാക്കുന്നത് എങ്ങനെ?
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ ലഭിച്ച നോർമലൈസ്ഡ് സ്കോറിനും, യോഗ്യതാ പരീക്ഷയുടെ അവസാന വർഷത്തിൽ ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയ്ക്ക് ലഭിച്ച ഗ്രേഡ്/മാർക്കിനും 50:50 എന്ന അനുപാതത്തിൽ തുല്യ വെയിറ്റേജ് നൽകിയാണ് എഞ്ചിനീയറിംഗ് കോഴ്സിന്റെ റാങ്ക് പട്ടിക തയ്യാറാക്കുന്നത്.