AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala School Holiday : ഓണാവധി എട്ട് വരെ, എന്നാൽ ഒമ്പതാം തീയതി ഈ താലൂക്കുകൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

Aranmula Boat Race School Holiday : ആറന്‍മുള വള്ളംകളിയോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒമ്പതാം തീയതിയാണ് പത്തനംതിട്ടയിലെ ആറന്മുളയിൽ ഉത്തൃട്ടാതി വള്ളംകളി സംഘടിപ്പിക്കുന്നത്.

Kerala School Holiday : ഓണാവധി എട്ട് വരെ, എന്നാൽ ഒമ്പതാം തീയതി ഈ താലൂക്കുകൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ
Representational ImageImage Credit source: Getty Images
Jenish Thomas
Jenish Thomas | Published: 02 Sep 2025 | 08:08 PM

ആലപ്പുഴ : ആറന്‍മുള ഉത്തൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച് സെപ്റ്റംബർ ഒമ്പതാം തീയതി ആലപ്പുഴ ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ ആറന്‍മുളയോട് ചേർന്ന് കിടക്കുന്ന ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകൾക്കാണ് കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും. അതേസമയം മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലയെന്ന് കലക്ടർ അറിയിപ്പിലൂടെ വ്യക്തമാക്കി. എന്നാൽ പത്തനംതിട്ട ജില്ലയിൽ ഇതുവരെ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടില്ല. ഓണാവധി കഴിഞ്ഞ് എട്ടാം തീയതി സ്കൂളുകൾ തുറക്കുക.

ALSO READ : Onam Vacation 2025: ഓണപ്പരീക്ഷയുടെ ഫലപ്രഖ്യാപനം എന്ന്? അവധി വെട്ടിച്ചുരുക്കുമോ?

ആറന്മുള വള്ളംകളിയോട് അനുബന്ധിച്ച് അവധി കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

അവധിയിൽ വിവാദമായ നെഹ്റു ട്രോഫി വള്ളംകളി

നേരത്തെ ഓഗസ്റ്റ് 30-ാം തീയതി നടന്ന നെഹ്റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് ആലപ്പുഴയിൽ പ്രഖ്യാപിച്ച് അവധിയിൽ നിന്നും മാവേലിക്കര താലൂക്കിനെ ഒഴിവാക്കിയിരുന്നു. പ്രതിഷേധം ഉയർന്നതോടെ മാവേലിക്കര എംഎൽഎ എം എസ് അരുകുമാർ മുഖ്യമന്ത്രി പരാതി നൽകുകയും പൊതുഭരണ വകുപ്പ് ഇടപ്പെട്ട് മാവേലിക്കര താലൂക്ക് ഉൾപ്പെടെ ആലപ്പുഴ ജില്ലയ്ക്ക് പൊതുഅവധി പ്രഖ്യാപിക്കുകയായിരുന്നു. ഓഗസ്റ്റ് 30ന് നടന്ന വള്ളംകളിയിൽ ഇത്തവണ വീയപുരം ചുണ്ടനാണ സ്വർണക്കപ്പിൽ മുത്തമിട്ടത്. വില്ലേജ് ബോട്ട് ക്ലബാണ് വീയപുരത്തിനായി തുഴഞ്ഞത്.

ആറന്‍മുള വള്ളംകളി

ആറന്‍മുള ക്ഷേത്രത്തിന് സമീപമായി പമ്പ നദിയിൽ ചിങ്ങ മാസത്തിലെ ഉത്തൃട്ടാതി നാളിൽ സംഘടിപ്പിക്കുന്ന വള്ളംകളിയാണ് ആറന്‍മുള വള്ളംകളി. മറ്റ് വള്ളംകളിയിൽ നിന്നും വ്യത്യസ്തമായി ചുണ്ടൻവള്ളങ്ങൾക്ക് പകരം പള്ളിയോടങ്ങളാണ് ആറന്‍മുള വള്ളംകളിക്ക് ഉപയോഗിക്കുന്നത്. ആദ്യ ഫിനിഷ് ചെയ്യുന്ന പള്ളയോടത്തിനല്ല ഒന്നാം സ്ഥാനം ലഭിക്കുന്നത്. തുഴച്ചലിൻ്റെയും വള്ളപ്പാട്ടുകളുടെ താളം എല്ലാം പരിഗണിച്ചാണ് ആറന്‍മുള ഉത്തൃട്ടാതി വള്ളംകളിയുടെ വിധി നിർണയം.