IGNOU Admission 2024: ഇഗ്നോയിലേക്ക് അപേക്ഷിക്കാം; ജൂലൈ സെഷനിലേക്കുള്ള തീയതി നീട്ടി
IGNOU July Admissions 2024: ഒഡിഎൽ, ഓൺലൈൻ മോഡ് വിഭാഗത്തിലെ കോഴ്‌സുകളിലേക്കുള്ള അപേക്ഷ തീയതിയാണ് നീട്ടിയിരിക്കുന്നത്. എന്നാൽ സർട്ടിഫിക്കറ്റ് ആൻ്റ് സെമസ്റ്റർ ബേസ്ഡ് പ്രോഗ്രാമുകൾക്ക് ഇത് ബാധകമല്ല. താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (ഇഗ്നോ) ജൂലൈ സെഷനിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. സെപ്റ്റംബർ 10 വരെയാണ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നത്. ഒഡിഎൽ, ഓൺലൈൻ മോഡ് വിഭാഗത്തിലെ കോഴ്‌സുകളിലേക്കുള്ള അപേക്ഷ തീയതിയാണ് നീട്ടിയിരിക്കുന്നത്. എന്നാൽ സർട്ടിഫിക്കറ്റ് ആൻ്റ് സെമസ്റ്റർ ബേസ്ഡ് പ്രോഗ്രാമുകൾക്ക് ഇത് ബാധകമല്ല.
താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഒഡിഎൽ, ഓൺലൈൻ മോഡിലുള്ള കോഴ്‌സുകളുടെ രജിസ്‌ട്രേഷനും സെപ്റ്റംബർ 10 വരെ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം: http://www.ignou.ac.in/
ഇഗ്നോ ജൂലൈ അഡ്മിഷൻ 2024: ആവശ്യമായ രേഖകൾ
ഓൺലൈൻ അല്ലെങ്കിൽ ഓപ്പൺ, ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുമ്പോൾ താഴെപ്പറയുന്ന രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ഉദ്യോഗാർത്ഥികൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്
- ഫോട്ടോയുടെ സ്കാൻ ചെയ്ത പകർപ്പ്
- നിങ്ങളുടെ ഒപ്പിൻ്റെ സ്കാൻ ചെയ്ത പകർപ്പ്
- വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ
- കാറ്റഗറി സർട്ടിഫിക്കറ്റ് (എന്തെങ്കിലും ഉണ്ടെങ്കിൽ)
ALSO READ: നീറ്റ് പിജി കൗൺസിലിംഗ് ഷെഡ്യൂൾ ഉടൻ ; ആവശ്യമായ രേഖകളും ഫീസുവിവരങ്ങളും ഇങ്ങനെ…
ഇഗ്നോ ജൂലൈ പ്രവേശനം 2024: യോഗ്യതാ മാനദണ്ഡങ്ങൾ
- ഇഗ്നോയിലെ യുജി പ്രവേശനത്തിന്, ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഒരു വിദ്യാർത്ഥി 12-ാം ക്ലാസ് പാസായിരിക്കണം.
- ബിരുദാനന്തരബിരുദം അല്ലെങ്കിൽ പിജി കോഴ്സുകൾക്ക്, ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 50 ശതമാനം മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട സ്ട്രീമിൽ ബിരുദം നേടിയിരിക്കണം.
- ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് 12 ക്ലാസ് പൂർത്തിയാക്കിയിരിക്കണം.
- പിഎച്ച്‌ഡി, ബിഎഡ്, പിബിഎസ്‌സിഎൻ ഒഴികെയുള്ള എല്ലാ കോഴ്‌സുകളിലേക്കും മെറിറ്റ് ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക.
ഇഗ്നോയിലേക്ക് എങ്ങനെ അപേക്ഷിക്കാം?
- ignouadmissions.samarth.edu.in എന്ന ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഹോംപേജിൽ, ‘ജൂലൈ അഡ്മിഷൻ 2024’ ടാബ് നോക്കി അതിൽ ക്ലിക്ക് ചെയ്യുക.
- ഓൺലൈൻ, ODL പ്രോഗ്രാം ലിങ്കുകൾ ഫീച്ചർ ചെയ്യുന്ന ഒരു പുതിയ പേജിലേക്ക് നിങ്ങളെ ഇത് എത്തിക്കുന്നതാണ്.
- നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രോഗ്രാം തിരഞ്ഞെടുക്കുക. പിന്നീട് അപേക്ഷാ ഫോം പൂരിപ്പിക്കുക. ആവശ്യമായ എല്ലാ രേഖകളും സമർപ്പിക്കുക.
- അപേക്ഷാ ഫീസ് അടയ്ക്കുന്നതോടെ പ്രക്രിയ പൂർത്തിയാകും.
- അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്‌ത് സൂക്ഷിക്കേണ്ടതാണ്.