IIT JAM 2025: ഐഐടി സ്വപ്നം കാണുന്നവർ ശ്രദ്ധിക്കുക; ജാം 2025 രജിസ്ട്രേഷൻ നാളെ മുതൽ
IIT JAM 2025 Registration : ഐഐടി കളിലെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പരീക്ഷയാണ്ജോയിൻ്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്‌സ് (JAM). ഇതിന്റെ 2025-ലേക്കുള്ള രജിസ്ട്രേഷൻ പ്രക്രിയ നാളെ ആരംഭിക്കും.
ന്യൂഡൽഹി: ഐഐടിയിൽ പഠിക്കണം എന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ.. എങ്കിൽ നാളെ മുതൽ അതിനായി അപേക്ഷിക്കാൻ അവസരം. ഐഐടി കളിലെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പരീക്ഷയാണ്ജോയിൻ്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്‌സ് (JAM). ഇതിന്റെ 2025-ലേക്കുള്ള രജിസ്ട്രേഷൻ പ്രക്രിയ നാളെ ആരംഭിക്കും.
താൽപ്പര്യവും യോഗ്യതയുമുള്ള വിദ്യാർത്ഥികൾക്ക് jam2025.iitd.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. ഒക്‌ടോബർ 11 വരെ രജിസ്‌ട്രേഷൻ നടത്താം. 2025 ഫെബ്രുവരി 2 നാണ് പരീക്ഷ.
അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ
- jam2025.iitd.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക
- ഹോംപേജിൽ, രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
- സ്ക്രീനിൽ ഒരു പുതിയ പേജ് ദൃശ്യമാകും
- നിങ്ങളുടെ യോഗ്യതാ സർട്ടിഫിക്കേറ്റുകൾ നൽകുക.
- രജിസ്റ്റർ ചെയ്യുക
- രജിസ്ട്രേഷൻ ഫീസ് അടയ്ക്കുക
- നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക
- അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക
പ്രവേശന പ്രക്രിയ
ബയോടെക്‌നോളജി, കെമിസ്ട്രി, ഇക്കണോമിക്‌സ്, ജിയോളജി, മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ് തുടങ്ങി ഏഴ് വിഷയങ്ങളിലാണ്ർ വിദ്യാർത്ഥികളെ വിലയിരുത്തുക.
ALSO READ – ഒന്നാംക്ലാസ് മുതൽ പോക്കറ്റ് മണി സർക്കാർ വക ; വിദ്യാധനം സ്കോളർഷിപ്പിനു അപേക്ഷിക്കാനുള്ള സമയമായി
പ്രവേശന പ്രക്രിയയിൽ നാല് റൗണ്ടുകൾ ഉണ്ടായിരിക്കും, ഒഴിവുകൾ നിലനിൽക്കുകയാണെങ്കിൽ അധിക റൗണ്ടുകൾ നടക്കാനും സാധ്യത ഉണ്ട്.
യോഗ്യത
എല്ലാ രാജ്യക്കാർക്കും പരീക്ഷ എഴുതാം. ഈ പരീക്ഷയ്ക്ക് പ്രായപരിധിയില്ല. 2025-ൽ യോഗ്യതാ ബിരുദം പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്
കോഴ്സുകൾ
M.Sc., M.Sc. (ടെക്.), എം.എസ്.സി.-എം.ടെക്. ഡ്യുവൽ ബിരുദം, എംഎസ് (ഗവേഷണം), ജോയിൻ്റ് എംഎസ്‌സി-പിഎച്ച്ഡി, എംഎസ്‌സി-പിഎച്ച്ഡി. ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ ആണ് പ്രധാനമായും ഉള്ളത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹി (ഐഐടി ഡൽഹി) ആണ് ഈ വർഷത്തെ പരീക്ഷയുടെ സംഘാടക സ്ഥാപനം.
സ്ഥാപനങ്ങൾ
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc)
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT)
- ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി (DIAT)
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സയൻസ് ആൻഡ് ടെക്നോളജി (IIEST)
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (IISER) പൂനെ,ഭോപ്പാൽ
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി (IIPE)
- ജവഹർലാൽ നെഹ്‌റു സെൻ്റർ ഫോർ അഡ്വാൻസ്ഡ് സയൻ്റിഫിക് റിസർച്ച് (JNCASR)
- സാൻ്റ് ലോംഗോവൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി (SLIET)
കോമൺ കൗൺസലിംഗ് പോർട്ടൽ (സിസിഎംഎൻ) വഴിയാണ് ഈ പ്രവേശനം സുഗമമാക്കുന്നത്. ഈ സ്ഥാപനങ്ങളിലെ 2,300-ലധികം സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ജാം സ്കോറുകൾ ഉപയോഗിക്കും.