IMD Recruitment: ഇന്ത്യൻ കാലാവസ്ഥ വകുപ്പിൽ ജോലി വേണോ; ഒഴിവുകൾ അറിയാം

IMD Recruitment 2025: ഡൽഹി, പൂനൈ ഉൾപ്പടെ ഇന്ത്യയിൽ എവിടെ വേണമെങ്കിലും നിയമനം ലഭിക്കാവുന്നതാണ്. ഡിസംബർ 14 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. പരീക്ഷ, അഭിമുഖം, ഡോക്കുമെൻ്റ് വേരിഫിക്കേഷൻ തുടങ്ങിയവയിലൂടെയാണ് ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

IMD Recruitment: ഇന്ത്യൻ കാലാവസ്ഥ വകുപ്പിൽ ജോലി വേണോ; ഒഴിവുകൾ അറിയാം

Imd Recruitment

Published: 

29 Nov 2025 | 10:43 AM

ഇന്ത്യൻ കാലാവസ്ഥ വകുപ്പിൽ (ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് -ഐഎംഡി) ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം. 22 തസ്തികകളിലായി 134 ഒഴിവുകൾ നികത്തുന്നതിനായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രോജക്ട് സയ​ന്റിസ്റ്റ് തസ്തികയിൽ വിവിധ ഗ്രേഡുകളിലും സയന്റിഫിക് അസിസ്റ്റന്റ്, അഡ്മിൻ അസിസ്റ്റന്റ് തസ്തികകളിലുമാണ് ഒഴിവുള്ളത്. വിശദമായ വിവരങ്ങൾ പരിശോധിക്കുന്നതിനായി mausam.imd.gov.in-ൽ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ഡൽഹി, പൂനൈ ഉൾപ്പടെ ഇന്ത്യയിൽ എവിടെ വേണമെങ്കിലും നിയമനം ലഭിക്കാവുന്നതാണ്. ഡിസംബർ 14 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. നിയമനത്തിന് ശേഷം തസ്തികകളുടെ അടിസ്ഥാനത്തിൽ പ്രതിമാസം 29,200 രൂപ മുതൽ 123100 രൂപ വരെ ശമ്പളവും വീട്ടുവാടക അലവൻസും വേതനമായി ലഭിക്കും.

ALSO READ: ആർആർബി എൻടിപിസിയുടെ രജിസ്ട്രേഷൻ വിൻഡോ അവസാനിക്കാൻ രണ്ട് ദിവസം കൂടി

ബിഎസ്‌സി/എംഎസ്‌സി/ബിടെക്/ഡോക്ടറേറ്റ്/എംടെക് തുടങ്ങിയ ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 30 വയസ് മുതൽ 50 വയസുവരെയുള്ളവർക്ക് മാത്രമെ അപേക്ഷിക്കാൻ സാധിക്കു. കരാർ അടിസ്ഥാനത്തിലാകും നിയമനം. ആദ്യ ഒരു വർഷത്തിലേക്കാണ് നിയമനം. പിന്നീട് നിങ്ങളുടെ ജോലിയുടെ മികവിൻ്റെ അടിസ്ഥാനത്തിൽ കരാർ കാലാവതി നീട്ടാവുന്നതാണ്.

കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച മിഷൻ മൗസം സ്കീമിന് കീഴിൽ, കാലാവസ്ഥാ ശാസ്ത്ര മേഖലയിലെയും അനുബന്ധ മേഖലകളിലെയും വിവിധ ഗവേഷണ വികസന പരിപാടികളുമായി ബന്ധപ്പെട്ടാണ് നിലവിലുള്ള നിയമനങ്ങൾ നടത്തുന്നത്. പരീക്ഷ, അഭിമുഖം, ഡോക്കുമെൻ്റ് വേരിഫിക്കേഷൻ തുടങ്ങിയവയിലൂടെയാണ് ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

 

 

ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയതിനെ തുടര്‍ന്ന് സംഘര്‍ഷം
ബുള്ളറ്റ് ട്രെയിൻ പാതയിൽ വൈദ്യുതീകരണ തൂണുകൾ ഉയരുന്നു
സഞ്ജുവിന്റെയും സഹതാരങ്ങളുടെയും ഉല്ലാസയാത്ര കണ്ടോ?
പുറത്തെ അടുപ്പിനുള്ളിൽ മൂർഖൻ, ഒന്നല്ല രണ്ടെണ്ണം