AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IAF Apprentice Recruitment: ഇന്ത്യൻ എയർഫോഴ്സിൽ അപ്രന്റീസാകാൻ അവസരം; എപ്പോൾ അപേക്ഷിക്കണം?

Indian Air Force Apprentice Recruitment: താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഐഎഎഫിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 17 മുതൽ 35 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാനുള്ള അർഹത.

IAF Apprentice Recruitment: ഇന്ത്യൻ എയർഫോഴ്സിൽ അപ്രന്റീസാകാൻ അവസരം; എപ്പോൾ അപേക്ഷിക്കണം?
Iaf Apprentice RecruitmentImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 09 Dec 2025 15:38 PM

ഇന്ത്യൻ വ്യോമസേനയിൽ (ഐഎഎഫ്) അപ്രന്റീസ് തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഐഎഎഫിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 17 മുതൽ 35 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാനുള്ള അർഹത. ഈ മാസം 30 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 144 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

ടേണർ – 10, മെഷിനിസ്റ്റ് – 08, മെഷിനിസ്റ്റ് (ഗ്രൈൻഡർ) – 06, ഷീറ്റ് മെറ്റൽ വർക്കർ – 02, വെൽഡർ (Gas & Electric) – 04, ഇലക്ട്രീഷ്യൻ (Aircraft) – 10, ഇലക്ട്രീഷ്യൻ – 04, ഇലക്ട്രോപ്ലേറ്റർ – 04, കാർപെന്റർ – 02 എന്നിങ്ങനെയാണ് ഓരോ മേഖലയിലുമുള്ള ഒഴിവുകൾ. തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പരിശീലന കാലയളവിൽ, പ്രതിമാസം 10,500 രൂപയാണ് സ്റ്റൈപ്പൻഡായി ലഭിക്കുക.

Also Read: നെറ്റ് പരീക്ഷയുടെ ഇന്റിമേഷൻ സ്ലിപ്പ് പുറത്തുവിട്ട് എന്‍ടിഎ; ഡൗണ്‍ലോഡ് ചെയ്യേണ്ടത് എങ്ങനെ?

അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് 10-ാം ക്ലാസും 12-ാം ക്ലാസും പാസായിരിക്കണം. NCVT/SCVT അംഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 40 ശതമാനം മാർക്കോടെ ഐടിഐ പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ യോഗ്യത നിർബന്ധമാണ്. എഴുത്തുപരീക്ഷ, അഭിമുഖം, രേഖ പരിശോധന എന്നിവയ്ക്ക് ശേഷമാകും അന്തിമ ലിസ്റ്റ് പുറത്തുവിടുക. കൂടുതൽ വിവരങ്ങൾക്ക് https://www.apprenticeshipindia.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.