AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RRB Exam Calendar 2026: ഉദ്യോ​ഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്, ആർആർബിയുടെ 2026-ലെ പരീക്ഷാ കലണ്ടർ എത്തി

Indian Railways Announces Recruitment Schedule: ക്രമരഹിതമായി വിജ്ഞാപനങ്ങൾ വരുന്നത് ഒഴിവാക്കി ഓരോ വർഷവും കൃത്യമായ ഇടവേളകളിൽ നിയമനം നടത്തുന്നതിന്റെ ഭാഗമായാണ് റെയിൽവേ ഈ വാർഷിക കലണ്ടർ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.

RRB Exam Calendar 2026: ഉദ്യോ​ഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്, ആർആർബിയുടെ 2026-ലെ പരീക്ഷാ കലണ്ടർ എത്തി
Representational Image Image Credit source: Getty Images
aswathy-balachandran
Aswathy Balachandran | Published: 18 Dec 2025 14:13 PM

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) 2026-ലേക്കുള്ള ഔദ്യോഗിക പരീക്ഷാ കലണ്ടർ എത്തി. റെയിൽവേ മന്ത്രാലയം പുറത്തുവിട്ട പുതിയ ഷെഡ്യൂൾ പ്രകാരം, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (ALP) മുതൽ ഗ്രൂപ്പ് ഡി വരെയുള്ള പ്രധാന തസ്തികകളിലേക്കുള്ള വിജ്ഞാപനങ്ങൾ എപ്പോൾ വരുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തത വന്നിരിക്കുകയാണ്. മുൻകൂട്ടിയുള്ള ഈ ആസൂത്രണം ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പഠനം മികച്ച രീതിയിൽ ക്രമീകരിക്കാൻ സഹായകമാകും.

വാർത്താ റിപ്പോർട്ടുകൾ പ്രകാരം, 2026-ലെ റിക്രൂട്ട്‌മെന്റ് നടപടികൾ ഫെബ്രുവരി മാസത്തിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള വിജ്ഞാപനത്തോടെ ആരംഭിക്കും. തൊട്ടുപിന്നാലെ മാർച്ച് മാസത്തിൽ ടെക്നീഷ്യൻ തസ്തികകളിലേക്കും ഏപ്രിലിൽ സെക്ഷൻ കൺട്രോളർ തസ്തികയിലേക്കും അപേക്ഷകൾ ക്ഷണിക്കും. ജൂലൈ മാസത്തിൽ ജൂനിയർ എഞ്ചിനീയർ (JE), പാരാമെഡിക്കൽ തസ്തികകളിലേക്കുള്ള വിജ്ഞാപനങ്ങൾ പ്രതീക്ഷിക്കാം.

Also Read: എൻസിഇആർടിയിൽ അനധ്യാപക ഒഴിവുകൾ; യോ​ഗ്യത, അവസാന തീയതി

ഏറ്റവും കൂടുതൽ അപേക്ഷകർ കാത്തിരിക്കുന്ന നോൺ-ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ് (NTPC) ബിരുദ, അണ്ടർഗ്രാജുവേറ്റ് തലങ്ങളിലേക്കുള്ള അറിയിപ്പുകൾ ഓഗസ്റ്റ് മാസത്തിൽ പുറത്തുവരും. സെപ്റ്റംബറിൽ മിനിസ്റ്റീരിയൽ, ഐസൊലേറ്റഡ് വിഭാഗങ്ങളിലേക്കും ഒക്ടോബറോടെ ഗ്രൂപ്പ് ഡി അഥവാ ലെവൽ 1 തസ്തികകളിലേക്കും റിക്രൂട്ട്‌മെന്റ് നടപടികൾ ആരംഭിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

ക്രമരഹിതമായി വിജ്ഞാപനങ്ങൾ വരുന്നത് ഒഴിവാക്കി ഓരോ വർഷവും കൃത്യമായ ഇടവേളകളിൽ നിയമനം നടത്തുന്നതിന്റെ ഭാഗമായാണ് റെയിൽവേ ഈ വാർഷിക കലണ്ടർ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. വിവിധ പരീക്ഷകളുടെ ഏകോപനത്തിനായി ഓരോ തസ്തികയ്ക്കും പ്രത്യേക നോഡൽ ബോർഡുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ടെക്നീഷ്യൻ പരീക്ഷയുടെ ചുമതല തിരുവനന്തപുരം ആർആർബിക്കാണ്. ഉദ്യോഗാർത്ഥികൾ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി മാത്രം വിവരങ്ങൾ സ്ഥിരീകരിക്കണമെന്നും ഇപ്പോൾ തന്നെ പരീക്ഷാ പരിശീലനം ആരംഭിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.