Indian Navy Recruitment: ഇന്ത്യൻ നേവി ഓഫീസറാകാൻ നിങ്ങൾക്കും അവസരം; യോ​ഗ്യത, ഒഴിവുകൾ

Indian Navy SSC Officer Recruitment 2026: ബികോം, ബിഎസ്സി, ബിടെക്, ബിഇ, എംഎ, എംഎസ്സി, എംബിഎ/ പിജിഡിഎം, എംസിഎ തുടങ്ങിയ വിദ്യാഭ്യാസ യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നത്. തസ്തകകൾക്കനുസരിച്ച് വിദ്യാഭ്യാസ യോ​ഗ്യതയിൽ മാറ്റം വന്നേക്കാം.

Indian Navy Recruitment: ഇന്ത്യൻ നേവി ഓഫീസറാകാൻ നിങ്ങൾക്കും അവസരം; യോ​ഗ്യത, ഒഴിവുകൾ

Indian Navy Recruitment

Published: 

11 Jan 2026 | 03:18 PM

ഇന്ത്യൻ നേവി എസ്‌എസ്‌സി ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്ത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 24 വരെ അവസരമുണ്ട്. 260 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

എക്സിക്യൂട്ടീവ് ബ്രാഞ്ച് (ജിഎസ്(എക്സ്)/ ഹൈഡ്രോ കേഡർ)- 76, പൈലറ്റ് -25, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ (ഒബ്സർവേഴ്സ്) -20, എയർ ട്രാഫിക് കൺട്രോളർ (എടിസി) -18, ലോജിസ്റ്റിക്സ് -10, വിദ്യാഭ്യാസം -7, എഞ്ചിനീയറിംഗ് ബ്രാഞ്ച് (ജനറൽ സർവീസ് (ജിഎസ്))-42, സബ്മറൈൻ ടെക് എഞ്ചിനീയറിംഗ് -8, ഇലക്ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവീസ് (ജിഎസ്) -38, സബ്മറൈൻ ടെക് ഇലക്ട്രിക്കൽ 08 തുടങ്ങിയ മേഖലകളിലേക്കാണ് നിയമനം നടത്തുന്നത്.

Also Read: വനിതകൾക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഡ്രൈവർ കം കണ്ടക്ടർ ആകാം; പത്താം ക്ലാസ് യോഗ്യത

ബികോം, ബിഎസ്സി, ബിടെക്, ബിഇ, എംഎ, എംഎസ്സി, എംബിഎ/ പിജിഡിഎം, എംസിഎ തുടങ്ങിയ വിദ്യാഭ്യാസ യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നത്. തസ്തകകൾക്കനുസരിച്ച് വിദ്യാഭ്യാസ യോ​ഗ്യതയിൽ മാറ്റം വന്നേക്കാം. ഒരിക്കൽ അപേക്ഷ സമർപ്പിച്ചാൽ അത് അന്തിമമായി കണക്കാക്കും. ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷയിൽ എന്തെങ്കിലും ഭേദഗതികളോ ​​മാറ്റമോ നടത്തുന്നതിനുള്ള അഭ്യർത്ഥനകൾ പരിഗണിക്കുന്നതല്ല.

അവിവാഹിതരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ അർഹതയുള്ളൂ. പരിശീലനത്തിനിടയിൽ പോലും വിവാഹിതനായാൽ ഉദ്യോഗാർത്ഥിയെ സർവീസിൽ നിന്ന് പിരിച്ചുവിടും. കൂടാതെ അയാൾ / അവൾ അതുവരെ കൈപ്പറ്റിയ മുഴുവൻ ശമ്പളവും അലവൻസുകളും സർക്കാർ ചെലവഴിച്ച മറ്റ് ചെലവുകളും തിരികെ നൽകാൻ ബാധ്യസ്ഥനായിരിക്കും.

 

Related Stories
കൊതുകിനെ തുരത്താൻ ഗ്രീൻ ടീ; പറപറക്കും ഈ ട്രിക്കിൽ
സേഫ്റ്റി പിന്നിൽ ദ്വാരം എന്തിന്?
തേങ്ങാമുറി ഫ്രിജിൽ വച്ചിട്ടും കേടാകുന്നോ... ഇങ്ങനെ ചെയ്യൂ
രാഹുൽ മാങ്കൂട്ടത്തിലിന്റെ ആസ്തിയെത്ര?
വീട്ടുമുറ്റത്തിരുന്ന വയോധികയ്ക്ക് നേരെ പാഞ്ഞടുത്ത് കുരങ്ങുകള്‍; സംഭവം ഹരിയാനയില്‍
ബൈക്കുകള്‍ ആനയ്ക്ക് നിസാരം; എല്ലാം ഫുട്‌ബോളുകള്‍ പോലെ തട്ടിത്തെറിപ്പിച്ചു
അപൂർവ്വമായൊരു ബന്ധം, ഒരിടത്തും കാണില്ല
തൻ്റെ സംരക്ഷകനെ തൊഴുന്ന സൈനീകൻ