IOCL Recruitment: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 40,000 രൂപ ശമ്പളത്തില്‍ ജോലി, അസിസ്റ്റന്റ് ഓഫീസറാകാം
IOCL Finance Function Assistant Officers Recruitment: സിഎ/സിഎംഎ ഇന്റര്‍മീഡിയേറ്റിലെ മാര്‍ക്കിന്റെ ശതമാനം നിയമനത്തില്‍ പരിഗണിക്കും. തുടര്‍ന്ന് ഗ്രൂപ്പ് ഡിസ്‌കക്ഷന്‍, ഗ്രൂപ്പ് ടാസ്‌ക്, അഭിമുഖം എന്നിവ വഴിയാകും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവരെ കോര്‍പറേഷന്റെ ഏതെങ്കിലും സെക്ഷന്‍, പ്ലാന്റ്, യൂണിറ്റ്, ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ നിയമിക്കാം. 40,000-1,40,000 ആണ് പേ സ്‌കെയില്‍. വിവിധ ആനുകൂല്യങ്ങളും ലഭ്യമാണ്

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ഫിനാന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് ഓഫീസറാകാന്‍ അവസരം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം വേണം. ജനറല്‍ ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങള്‍ക്ക് കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് വേണം. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ സിഎ ഇന്റര്‍മീഡിയേറ്റ് അല്ലെങ്കില്‍ സിഎംഎ ഇന്റര്‍മീഡിയേറ്റ് പാസായിരിക്കണം. ജനറല്‍, ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍ 30 വയസാണ് പ്രായപരിധി. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം ഇളവ് അനുവദിക്കും.
ഫിനാന്‍സ് ഫങ്ഷനില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയ സമ്പത്ത് വേണം. ഫിനാന്‍സ്, അക്കൗണ്ട്‌സ്, ടാക്‌സേഷന്‍, കോസ്റ്റ് അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് ഫീല്‍ഡ് തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തിപരിചയം പരിഗണിക്കും.
എങ്ങനെ അപേക്ഷിക്കാം
അപേക്ഷിക്കുന്നതിന് ഫീസില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം ശ്രദ്ധാപൂര്‍വം വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അയക്കുക. http://www.iocl.com/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.




സിഎ/സിഎംഎ ഇന്റര്‍മീഡിയേറ്റിലെ മാര്‍ക്കിന്റെ ശതമാനം നിയമനത്തില്‍ പരിഗണിക്കും. തുടര്‍ന്ന് ഗ്രൂപ്പ് ഡിസ്‌കക്ഷന്‍, ഗ്രൂപ്പ് ടാസ്‌ക്, അഭിമുഖം എന്നിവ വഴിയാകും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവരെ കോര്‍പറേഷന്റെ ഏതെങ്കിലും സെക്ഷന്‍, പ്ലാന്റ്, യൂണിറ്റ്, ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ നിയമിക്കാം. 40,000-1,40,000 ആണ് പേ സ്‌കെയില്‍. വിവിധ ആനുകൂല്യങ്ങളും ലഭ്യമാണ്. മൂന്ന് വര്‍ഷത്തെ സേവനത്തിന് ബോണ്ടുണ്ടായിരിക്കും. മാര്‍ച്ച് 19 വരെ അപേക്ഷിക്കാം. സംശയങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് recruit2025@indianoil.in എന്ന വിലാസത്തില്‍ ആരായാം.
അസിസ്റ്റന്റ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസറാകാം
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ അസിസ്റ്റന്റ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസ് തസ്തികയിലേക്കും അപേക്ഷകള്‍ അയക്കാം. കെമിസ്ട്രിയിലോ തത്തുല്യ വിഷയങ്ങളിലോ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കാണ് യോഗ്യത. 97 ഒഴിവുകളുണ്ട്.