Keam 2025 Registration: കീം 2025; രജിസ്‌ട്രേഷൻ തീയതി നീട്ടി, അപേക്ഷിക്കേണ്ടതിങ്ങനെ
KEAM Registration 2025 Deadline Extended: കീം 2025 പരീക്ഷ ഏപ്രിൽ 22 മുതൽ 30 വരെ നടക്കും. 12-ാം ക്ലാസ് പരീക്ഷ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം.

കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്‌ചർ, ബിഫാം, മെഡിക്കൽ, അഗ്രികൾചറൽ, അനുബന്ധ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയായ കീം 2025 രജിസ്‌ട്രേഷനുള്ള അപേക്ഷ തീയതി നീട്ടി. വിദ്യാർത്ഥികൾക്ക് 2025 മാർച്ച് 12 വരെ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. കീം 2025 പരീക്ഷ ഏപ്രിൽ 22 മുതൽ 30 വരെ നടക്കും. 12-ാം ക്ലാസ് പരീക്ഷ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം.
2025 ഏപ്രിൽ 10 മുതൽ അഡ്മിറ്റ് കാർഡുകൾ ലഭ്യമാകും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ഡൽഹി, ദുബായ് എന്നിവിടങ്ങളിലുമായാണ് പരീക്ഷ നടക്കുക. ഒന്നിലധികം കോഴ്‌സുകളിലേക്ക് അപേക്ഷ നൽകാൻ താത്പര്യമുള്ളവരും ഒരു അപേക്ഷ ഫോം സമർപ്പിച്ചാൽ മതി. ഒന്നിൽ കൂടുതൽ അപേക്ഷകൾ സമർപ്പിക്കുന്ന വ്യക്തിയുടെ അപേക്ഷ നിരസിക്കപ്പെടും. ഇത്തവണ മുതൽ ഫാർമസി പ്രവേശനത്തിന് പ്രത്യേക പരീക്ഷയാണ്. മുൻ വർഷത്തെ പോലെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും ഈ വർഷവും നടക്കുക.
ALSO READ: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 40,000 രൂപ ശമ്പളത്തില്‍ ജോലി, അസിസ്റ്റന്റ് ഓഫീസറാകാം
കീം പരീക്ഷ 2025ന് എങ്ങനെ അപേക്ഷിക്കാം?
- cee.kerala.gov.in. എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഹോംപേജിലെ “കീം 2025 ആപ്ലിക്കേഷൻ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്ത ശേഷം ലോഗിൻ ചെയ്യുക.
- ഇനി നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക.
- ഫോം സമർപ്പിച്ച ശേഷം ഭാവി ആവശ്യങ്ങൾക്കായി പേജിന്റെ ഒരു കോപ്പി ഡൗൺലോഡ് ചെയ്യുക.
കീം രജിസ്ട്രേഷന് ആവശ്യമായ രേഖകൾ
- നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
- എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്
- ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
- ന്യൂനപക്ഷ സംവരണ രേഖകൾ (ബാധകമെങ്കിൽ)
- ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)