JEE Main 2025 Session 2 Registration: ജെഇഇ മെയിൻ പരീക്ഷ 2025; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു, എങ്ങനെ അപേക്ഷിക്കാം?
JEE Main 2025 Session 2 Registration Opens: ഉദ്യോഗാർത്ഥികൾക്ക് ജെഇഇ മെയിൻ പരീക്ഷയ്ക്കായി ഫെബ്രുവരി 25-ാം തീയതി രാത്രി ഒമ്പത് വരെ അപേക്ഷ നൽകാം. 25-ാം തീയതി രാത്രി പത്ത് മണി വരെ അപേക്ഷാ ഫീസ് അടയ്ക്കാം.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ ( ജെഇഇ) മെയിൻ 2025 രണ്ടാം സെഷനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. jeemain.nta.nic.in എന്ന വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 25-ാം തീയതി രാത്രി ഒമ്പത് വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം. 25-ാം തീയതി രാത്രി പത്ത് മണി വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ജെഇഇ മെയിൻ പരീക്ഷ ഏപ്രിൽ ഒന്നാം തീയതിയ്ക്കും എട്ടാം തീയതിയ്ക്കുമിടയിൽ നടത്തും. പരീക്ഷാ കേന്ദ്രങ്ങളെ കുറിച്ചുള്ള അറിയിപ്പ്, അഡ്മിറ്റ് കാർഡ്, പരീക്ഷാ ഫലം തുടങ്ങിയവ പോർട്ടലിൽ യഥാസമയം പ്രസിദ്ധപ്പെടുത്തുന്നതാണ്.
ജെഇഇ മെയിൻ 2025 രണ്ടാം സെഷൻ: പ്രധാന തീയതികൾ
- അപേക്ഷാ വിൻഡോ അവസാനിക്കുന്നത്: ഫെബ്രുവരി 25 ന് രാത്രി ഒമ്പത് മണി.
- ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 25 ന് രാത്രി 11:50 ന്
- പരീക്ഷാ തീയതികൾ: 2025 ഏപ്രിൽ 1 നും 8 നും ഇടയിൽ.
- പരീക്ഷാ നഗരം, അഡ്മിറ്റ് കാർഡ്, ഫല പ്രഖ്യാപന തീയതികൾ എന്നിവ എൻടിഎ വെബ്‌സൈറ്റിലൂടെ പിന്നീട് പങ്കിടും.
ജെഇഇ മെയിൻ 2025 ഒന്നാം സെഷൻ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് രണ്ടാം സെഷനിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ ആദ്യത്തെ പരീക്ഷയ്ക്ക് അപേക്ഷിച്ചപ്പോൾ ലഭിച്ച അപേക്ഷാ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പരീക്ഷാ ഫീസ് അടയ്ക്കാം. പരീക്ഷാ കേന്ദ്രം, പേപ്പർ, പരീക്ഷാ മാധ്യമം എന്നിവ മാറ്റാനും സാധിക്കും. അപേക്ഷകർക്ക് ഒരു അപേക്ഷാ ഫോം മാത്രമേ പൂരിപ്പിക്കാൻ സാധിക്കൂ. ഒന്നിൽ കൂടുതൽ അപേക്ഷാ നമ്പറുകൾ ഉള്ളവരുടെ അപേക്ഷ നിരസിക്കപ്പെടും.
ALSO READ: സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ ഹാള്‍ടിക്കറ്റ് എത്തി; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
ജെഇഇ മെയിൻസ് രണ്ടാം സെഷനിലേക്ക് അപേക്ഷിക്കുന്ന വേളയിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ, ഉദ്യോഗാർത്ഥികൾ 011-40759000 അല്ലെങ്കിൽ 011-69227700 എന്ന നമ്പറിലോ ബന്ധപ്പെടാം. അതുമല്ലെങ്കിൽ jeemain@nta.ac.in എന്ന ഐഡിയിലേക്ക് മെയിൽ അയയ്ക്കാം.
ജെഇഇ മെയിൻ 2025 ഒന്നാം സെഷൻ പരീക്ഷ ജനുവരി 22, 23, 24, 28, 29, 30 തീയതികളിലാണ് നടന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തുവിട്ട കണക്ക് അനുസരിച്ച് 284 നഗരങ്ങളിലെ 598 കേന്ദ്രങ്ങളിലായി ഏകദേശം 13 ലക്ഷം ഉദ്യോഗാർത്ഥികളാണ് പരീക്ഷയ്ക്കായി അപേക്ഷ നൽകിയത്. ആകെ ഹാജർ 94.5 ശതമാനമായിരുന്നു. പരീക്ഷയുടെ ഇൻഫർമേഷൻ ബുള്ളറ്റിൻ പ്രകാരം ഒന്നാം സെഷൻ പരീക്ഷയുടെ ഫലം ഫെബ്രുവരി 12 നകം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.