JEE Main 2026: ജെഇഇ മെയിൻ രജിസ്ട്രേഷൻ എപ്പോൾ അവസാനിക്കും; അറിയേണ്ടതെല്ലാം

JEE Main Registration 2026: 2026-’27 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ജെഇഇ പരീക്ഷ രണ്ടു സെഷനുകളിലായി ജനുവരിയിലും ഏപ്രിലിലുമായാണ് നടത്തുക. ജെഇഇ മെയിൻ 2026 ചോദ്യപേപ്പർ ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 13 ഭാഷകളിലായിരിക്കും ഉണ്ടാവുക.

JEE Main 2026: ജെഇഇ മെയിൻ രജിസ്ട്രേഷൻ എപ്പോൾ അവസാനിക്കും; അറിയേണ്ടതെല്ലാം

Jee Main

Published: 

15 Nov 2025 15:56 PM

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ജെഇഇ മെയിൻ പരീക്ഷയുടെ 2026 രജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ 27 വരെ. 2026-’27 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ജെഇഇ പരീക്ഷ രണ്ടു സെഷനുകളിലായി ജനുവരിയിലും ഏപ്രിലിലുമായാണ് നടത്തുക. ജെഇഇ മെയിൻ 2026 ചോദ്യപേപ്പർ ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 13 ഭാഷകളിലായിരിക്കും ഉണ്ടാവുക.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ്‌ ഓഫ് ടെക്നോളജി (എൻഐടികൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ്‌ ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഇഎസ്ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ്‌ ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടികൾ), കേന്ദ്ര സഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ (സിഎഫ്ടിഐ)/ഗവൺമെൻറ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ (ജിഎഫ്ടിഐ), ഈ പദ്ധതിയിൽ പങ്കെടുക്കുന്ന സംസ്ഥാനസർക്കാർ ഫണ്ടിങ്/ അംഗീകാരമുള്ള സ്ഥാപനങ്ങൾ/ സർവകലാശാലകൾ എന്നിവയിലെ വിവിധ ബിരുദതല എൻജിനിയറിങ്/ സയൻസ്/ ആർക്കിടെക്ചർ/ പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനമാണ് പ്രധാനമായും ഈ പരീക്ഷയുടെ പരിധിയിൽ വരുന്നത്.

ALSO READ: റെയിൽവേ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് എപ്പോൾ പ്രതീക്ഷിക്കാം: ഡൗൺലോഡ് ചെയ്യേണ്ടത്

ജെഇഇ ആദ്യ ഘട്ടം പൂർത്തിയായ ശേഷം മാത്രമെ, സെഷൻ 2 ലേക്കുള്ള അപേക്ഷകൾ തുറക്കുകയുള്ളൂ. ആദ്യ ഘട്ടം പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് അതേ അപേക്ഷാ നമ്പർ ഉപയോഗിച്ച് രണ്ടാം ഘട്ടത്തിലേക്ക് അപേക്ഷിക്കാനും ആവശ്യമായ ഫീസ് അടയ്ക്കാനും കഴിയും. മൂന്നു മണിക്കൂർ നീണ്ട പരീക്ഷകൾ രാവിലെ ഒൻപത് മുതൽ 12 വരെയും ഉച്ചയ്ക്ക് മൂന്നു മുതൽ ആറ് വരെയും രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് നടത്തുക.

ജെഇഇ മെയിൻ 2026-ന് എങ്ങനെ അപേക്ഷിക്കാം

jeemain.nta.nic.in എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.

ശേഷം ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക.

അക്കാദമിക് വിശദാംശങ്ങൾ നൽകുക, ഇഷ്ടപ്പെട്ട പരീക്ഷാ നഗരങ്ങൾ തിരഞ്ഞെടുക്കുക, നൽകിയിരിക്കുന്ന ഫോർമാറ്റിൽ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.

ഓൺലൈൻ പേയ്‌മെന്റ് മോഡുകൾ ഉപയോഗിച്ച് പരീക്ഷാ ഫീസ് അടയ്ക്കുക.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും