Karkidaka vavu 2025: ഇന്ന് കര്‍ക്കിടക വാവ്; സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധി

Karkidaka vavu 2025 Holiday: പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമെല്ലാം ഇന്നത്തെ ദിവസം അവധിയാണ്. എല്ലാ വര്‍ഷവും സംസ്ഥാനത്ത് അവധി ഉണ്ടാകാറുണ്ട്.

Karkidaka vavu 2025: ഇന്ന് കര്‍ക്കിടക വാവ്; സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധി

കര്‍ക്കിടക വാവ്

Updated On: 

24 Jul 2025 | 06:03 AM

ഇന്ന് കര്‍ക്കിടക വാവ്. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് ഈ ദിവസത്തിന് ഏറെ പ്രത്യേകതയുണ്ട്. ആചാരപ്രകാരം ഇന്ന് ഹിന്ദുക്കള്‍ അവരുടെ പിതൃക്കള്‍ക്ക് ബലിയിടും. കര്‍ക്കിടകത്തിലെ കറുത്ത വാവ് ദിവസമാണ് ബലിയിടല്‍ നടക്കുന്നത്. പിതൃക്കള്‍ക്കായുള്ള ദിവസം എന്നാണ് കര്‍ക്കിടക വാവിനെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ കര്‍ക്കിടക വാവുബലിക്ക് വളരെയധികം പ്രാധാന്യമുണ്ട്.

വാവ് പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമെല്ലാം ഇന്നത്തെ ദിവസം അവധിയാണ്. എല്ലാ വര്‍ഷവും സംസ്ഥാനത്ത് അവധി ഉണ്ടാകാറുണ്ട്. എന്നാല്‍ പണ്ട് കാലത്ത് വാവ് ദിവസം ഉച്ച വരെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. എന്നിട്ട് ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായിരുന്നു രീതി.

എന്നാല്‍ പിന്നീട് കേരളത്തില്‍ കര്‍ക്കിടക വാവ് പൊതുഅവധിയായി പ്രഖ്യാപിച്ചു. ഇന്നേദിവസം സംസ്ഥാനത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും, കടല്‍ തീരത്തും, നദിയോരത്തുമെല്ലാം ബലിയിടല്‍ കര്‍മം നടക്കാറുണ്ട്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ബലിയിടുന്നത്.

Also Read: Karkidaka vavu 2025: കർക്കിടക വാവിന് വീട്ടിൽ ബലിയിടുന്നവർ ശ്രദ്ധിക്കേണ്ടത്

മരിച്ചുപോയ പൂര്‍വികര്‍ക്ക് ഇനി നല്‍കാന്‍ സാധിക്കുന്ന ഏക സമ്മാനം അല്ലെങ്കില്‍ സന്തോഷം ബലിയാണെന്നാണ് വിശ്വാസം. ഇന്ന് ആത്മാക്കളുടെ ഭൂമിയിലെ ദിനം എന്നും അറിയപ്പെടാറുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ