KEAM 2025: ഉത്തരസൂചികയില്‍ ആക്ഷേപം അറിയിക്കാന്‍ അവസാന അവസരം; റീഫണ്ട് എങ്ങനെ കിട്ടും?
KEAM 2025 Answer Key Objection: കീം 2025ന്റെ ഉത്തരസൂചികയിലുള്ള പരാതികള്‍ അറിയിക്കാന്‍ ഇന്നും കൂടി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. ഇന്ന് (മെയ് 3) വൈകിട്ട് അഞ്ച് വരെ പരാതികള്‍ അയയ്ക്കാം. കാന്‍ഡിഡേറ്റ് പോര്‍ട്ടലിലൂടെ പരാതികള്‍ നല്‍കാം
സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്‌ഡഡ്, സർക്കാർ കോസ്റ്റ് ഷെയറിംഗ്, സ്വാശ്രയ സ്വയംഭരണ എഞ്ചിനീയറിംഗ് കോളേജുകളിലെ ബിടെക് പ്രോഗ്രാമുകളിലേക്കും ഫാർമസി കോളേജുകളിലെ ബിഫാം കോഴ്സുകളിലേക്കും 2025-26 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ പരീക്ഷയായ കീം (KEAM) 2025ന്റെ ഉത്തരസൂചികയിലുള്ള പരാതികള്‍ അറിയിക്കാന്‍ ഇന്നും കൂടി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. ഇന്ന് (മെയ് 3) വൈകിട്ട് അഞ്ച് വരെ പരാതികള്‍ അയയ്ക്കാം. കാന്‍ഡിഡേറ്റ് പോര്‍ട്ടലിലൂടെ പരാതികള്‍ നല്‍കാം. ഓരോ ചോദ്യത്തിനും 200 രൂപ ഓണ്‍ലൈനായി നല്‍കണം.
‘Answer Key Challenge (Engineering), Answer Key Challenge (Pharmacy)’ എന്ന ലിങ്ക് വഴി ആന്‍സര്‍ കീയിലെ പരാതികള്‍ അറിയിക്കാം. ഇമെയില്‍, തപാല്‍ മുഖേന പരാതികള്‍ അയയ്ക്കരുത്. നേരിട്ടും സ്വീകരിക്കില്ല. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും നിരസിക്കും. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300 2332120, 2338487.
റീഫണ്ട് കിട്ടും, എങ്ങനെ?
- പരാതികള്‍ ശരിയാണെന്ന് വ്യക്തമായാല്‍ മാത്രം അയയ്ക്കുക.
- വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഉത്തരസൂചികയിലെ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ പണം തിരികെ നല്‍കും.
- വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ നല്‍കിയ അക്കൗണ്ട് നമ്പറിലൂടെ പണം തിരികെ നല്‍കും.
ആന്‍സര്‍ കീ എങ്ങനെ പരിശോധിക്കാം?
http://www.cee.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി ഉത്തരസൂചിക പരിശോധിക്കാം. ഏപ്രില്‍ 23 മുതല്‍ 29 വരെയായിരുന്നു പരീക്ഷ. കേരളത്തിനു പുറമെ ഡല്‍ഹി, ചെന്നൈ, മുംബൈ, ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിലും പരീക്ഷ നടന്നു.




പരീക്ഷ എഴുതിയവരുടെ എണ്ണം
എഞ്ചിനീയറിങ്
- കേരളത്തില്‍-85,296
- മറ്റിടങ്ങളില്‍-1105
ബി.ഫാം
- കേരളത്തില്‍-33,304
- മറ്റിടങ്ങളില്‍-111