AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KITE Key to Entrance: കൈറ്റിന്റെ കീ ടു എൻട്രൻസ്; നീറ്റ് മാതൃകാ പരീക്ഷ മെയ് 3 മുതൽ

KITES Key to Entrance NEET Mock Test: നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സ്വയം വിലയിരുത്തുന്നതിനും സമയം ക്രമീകരിക്കുന്നതിനും പരീക്ഷയെ കുറിച്ചുള്ള ഒരു പൊതുവായ ധാരണ ലഭിക്കുന്നതിനുമായാണ് ഈ മോക്ക് ടെസ്റ്റ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

KITE Key to Entrance: കൈറ്റിന്റെ കീ ടു എൻട്രൻസ്; നീറ്റ് മാതൃകാ പരീക്ഷ മെയ് 3 മുതൽ
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 02 May 2025 21:52 PM

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റിന്റെ (കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) നേതൃത്വത്തിൽ നടക്കുന്ന കീ ടു എൻട്രൻസ് പരിശീലന പരിപാടിയിൽ നീറ്റ് (NEET) വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവർക്ക് മെയ് 3 മുതൽ മാതൃക പരീക്ഷകൾ എഴുതാം. അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് ഈ ദിവസങ്ങളിൽ അവർക്ക് സൗകര്യപ്രദമായ സമയത്ത് മൂന്ന് മണിക്കൂർ ദൈർഖ്യമുള്ള ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്.

കൈറ്റിന്റെ entrance.kite.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് മോക് ടെസ്റ്റിൽ പങ്കാളികളാവാൻ കഴിയുക. നീറ്റ് (NEET) പരീക്ഷയുടെ അതേ തരത്തിലാണ് ചോദ്യഘടന തയാറാക്കിയിട്ടുള്ളത്. നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സ്വയം വിലയിരുത്തുന്നതിനും സമയം ക്രമീകരിക്കുന്നതിനും പരീക്ഷയെ കുറിച്ചുള്ള ഒരു പൊതുവായ ധാരണ ലഭിക്കുന്നതിനുമായാണ് ഈ മോക്ക് ടെസ്റ്റ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കൈറ്റിന്റെ വെബ്‌സൈറ്റിൽ കയറി യൂസർനെയിമും പാസ്‌വേഡും നൽകി ലോഗിൻ ചെയ്താൽ ‘എക്‌സാം’ എന്ന വിഭാഗത്തിൽ ‘മോക് / മോഡൽ പരീക്ഷ’ എന്ന ലിങ്ക് കാണും. അതിൽ ക്ലിക്ക് ചെയ്ത് വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ പങ്കുചേരാവുന്നതാണ്. നിലവിൽ 52020 വിദ്യാർത്ഥികളാണ് കീ ടു എൻട്രൻസ് പരിശീലനത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പുതുതായി രജിസ്റ്റർ ചെയ്യുന്ന സർക്കാർ – എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്കും മോക് ടെസ്റ്റിന് അവസരം നൽകും. അതേസമയം, കേന്ദ്രസർവകലാശാലകൾ, വിവിധ സംസ്ഥാന സർവകലാശാലകൾ, സ്വകാര്യ സർവകലാശാലകൾ എന്നിവയിൽ വിവിധ വിഷയങ്ങളിലെ പ്രവേശനത്തിനായി നടത്തുന്ന എൻട്രസ് പരീക്ഷയായ സിയുഇടിയുടെ മോഡൽ പരീക്ഷയും പിന്നീട് കൈറ്റ് നടത്തും.

ALSO READ: നീറ്റ് യുജി എഴുതുന്നവരാണോ? സമയം എങ്ങനെ ഉപയോഗിക്കണമെന്ന് അറിഞ്ഞിരിക്കണം

കഴിഞ്ഞ 5 മാസമായി കൈറ്റ് വിക്ടേഴ്‌സ് ചാനലിലും യൂടൂബിലുമായി നൽകി വരുന്ന ക്ലാസുകളുടെ തുടർച്ചയായാണ് മോക് ടെസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. 350ഓളം വീഡിയോ ക്ലാസുകൾ ഇതുവരെ കൈറ്റ് ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. entrance.kite.kerala.gov.in എന്ന പോർട്ടൽ മുഖേനയും വിദ്യാർത്ഥികൾക്ക് ക്ലാസുകൾ കാണാം. ഓരോ യൂണിറ്റിനും ശേഷം ആവശ്യമെങ്കിൽ പരീക്ഷകളിൽ പങ്കെടുക്കാനുള്ള അവസരം നേരത്തേ നൽകിയിരുന്നു. എല്ലാ യൂണിറ്റുകളെയും ഉൾപ്പെടുത്തിയാണ് ഇപ്പോൾ മോഡൽ പരീക്ഷ നടത്തുന്നത്. മോക് ടെസ്റ്റിന്റെ സർക്കുലർ കൈറ്റിന്റെ എൻട്രൻസ് പോർട്ടലിൽ ലഭ്യമാണ്.