KEAM 2025 Engineering Admission: എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ്, വിദ്യാര്‍ത്ഥികള്‍ക്ക് എന്ന് വരെ പ്രവേശനം നേടാം?
Second Phase Allotment to Engineering Courses Kerala: അലോട്ട്‌മെന്റ് ലഭിച്ചവര്‍ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റ് ഔട്ട് എടുക്കണം. ഹോം പേജില്‍ ഈ ഘട്ടത്തില്‍ ലഭ്യമാകുന്ന മെമ്മോ പിന്നീട് ലഭിക്കില്ല. അതുകൊണ്ട് മെമ്മോയുടെ പകര്‍പ്പ് സൂക്ഷിച്ചുവയ്ക്കണം. ഹോം പേജിലെ 'ഡാറ്റ ഷീറ്റ്' എന്ന മെനുവിലൂടെ ഡാറ്റ് ഷീറ്റും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം

കീം
എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് പുറത്തുവിട്ടു. cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് വിശദാംശങ്ങള്‍ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റ് ഔട്ട് എടുക്കണം. ഹോം പേജില്‍ ഈ ഘട്ടത്തില്‍ ലഭ്യമാകുന്ന മെമ്മോ പിന്നീട് ലഭിക്കില്ല. അതുകൊണ്ട് മെമ്മോയുടെ പകര്‍പ്പ് സൂക്ഷിച്ചുവയ്ക്കണം. ഹോം പേജിലെ ‘ഡാറ്റ ഷീറ്റ്’ എന്ന മെനുവിലൂടെ ഡാറ്റ് ഷീറ്റും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അലോട്ട്‌മെന്റ് മെമ്മോ, ഡാറ്റ ഷീറ്റ്, ബാധകമായ മറ്റ് രേഖകള്‍ എന്നിവ അഡ്മിഷന്‍ സമയത്ത് കോളേജ് അധികാരികള്‍ക്ക് മുന്നില്‍ ഹാജരാക്കണം.
പ്രവേശനം എപ്പോള്‍?
അലോട്ട്‌മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ള ഫീസ് ഇന്ന് (ജൂലൈ 31) മുതല്‍ ഓഗസ്ത് നാലിന് ഉച്ചയ്ക്ക് രണ്ട് വരെ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാര്‍ഗമോ അല്ലെങ്കില്‍ ഹെഡ് പോസ്റ്റ് ഓഫീസുകളിലൂടെയോ ഒടുക്കണം. ഇതിനു ശേഷം ഓഗസ്ത് നാലിന് വൈകുന്നേരം മൂന്ന് മണിക്കുള്ളില്‍ അഡ്മിഷന്‍ നേടാം.
ഒന്നാം ഘട്ടത്തില്‍ കിട്ടിയ അലോട്ട്‌മെന്റില്‍ നിന്നും വ്യത്യസ്തയമായ അലോട്ട്‌മെന്റാണ് രണ്ടാം ഘട്ടത്തില്‍ ലഭിച്ചതെങ്കില്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരില്‍ അധിക തുക ഒടുക്കേണ്ടതുണ്ടെങ്കില്‍ ഈ നിശ്ചിത തീയതിക്കുള്ളില്‍ അടയ്‌ക്കേണ്ടതാണ്. തുടര്‍ന്ന് നിശ്ചിത സമയപരിധിക്കകം കോളേജുകളിലെത്തി അഡ്മിഷന്‍ നേടണം.
നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ഫീസ് അടയ്ക്കാത്തവരുടെയും, അഡ്മിഷന്‍ നേടാത്തവരുടെയും അലോട്ട്‌മെന്റും, ഹയര്‍ ഓപ്ഷനുകളും റദ്ദാകും. മൂന്നാം ഘട്ട അലോട്ട്‌മെന്റിന് പുതുതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യം ലഭ്യമാകുമെന്ന് പ്രവേശനാ പരീക്ഷാ കമ്മീഷണര്‍ വ്യക്തമാക്കി.
അലോട്ട്‌മെന്റ് മെമ്മോയിലുള്ളവ
- വിദ്യാര്‍ത്ഥിയുടെ പേര്
- റോള്‍ നമ്പര്‍
- അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്
- കോളേജ്
- കാറ്റഗറി
- ഫീസ് തുടങ്ങിയ വിവരങ്ങള്‍