KEAM 2025: കീം 2025 ഇങ്ങെത്തി; പരീക്ഷ എന്ന് മുതല്‍? എന്തൊക്കെ ശ്രദ്ധിക്കണം? പരീക്ഷാര്‍ത്ഥികള്‍ അറിയേണ്ടത്‌

KEAM 2025 Instructions: പ്രാക്ടീസ് ടെസ്റ്റിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. പരീക്ഷാര്‍ത്ഥികള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. താല്‍പര്യമുള്ളവര്‍ക്ക് കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ പ്രവേശിച്ച് ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവ നല്‍കിയതിനു ശേഷം പ്രാക്ടീസ് ടെസ്റ്റ് മെനു തിരഞ്ഞെടുക്കാം. 0471-2332120, 2338487 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളുടെയും സേവനം തേടാം

KEAM 2025: കീം 2025 ഇങ്ങെത്തി; പരീക്ഷ എന്ന് മുതല്‍? എന്തൊക്കെ ശ്രദ്ധിക്കണം? പരീക്ഷാര്‍ത്ഥികള്‍ അറിയേണ്ടത്‌

പ്രതീകാത്മക ചിത്രം

Published: 

19 Apr 2025 19:05 PM

ൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്കുള്ള (കീം 2025) തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍. ഏപ്രിൽ 23 മുതൽ 29 വരെയാണ് പരീക്ഷ നടക്കുന്നത്. http://www.cee.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡുകള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ വെബ്‌സൈറ്റില്‍ പ്രാക്ടീസ് ടെസ്റ്റിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. പരീക്ഷാര്‍ത്ഥികള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. താല്‍പര്യമുള്ളവര്‍ക്ക് കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ പ്രവേശിച്ച് ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവ നല്‍കിയതിനു ശേഷം പ്രാക്ടീസ് ടെസ്റ്റ് മെനു തിരഞ്ഞെടുക്കാം. 0471-2332120, 2338487 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളുടെയും സേവനം തേടാം.

അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റൗട്ടാണ് അഭികാമ്യം. കാന്‍ഡിഡേറ്റിന്റെ ഫോട്ടോ, ഒപ്പ് എന്നിവ അതില്‍ ഉണ്ടായിരിക്കണം. പരീക്ഷാ കേന്ദ്രം, തീയതി, സമയം തുടങ്ങിയ വിശദാംശങ്ങളും അതിലുണ്ടായിരിക്കും. എഞ്ചിനീയറിങിനും, ബി ഫാമിനും അപേക്ഷിച്ചവര്‍ക്ക് രണ്ട് പരീക്ഷയും എഴുതേണ്ടതുണ്ട്.

Read Also : KEAM 2025: കീം 2025; പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. അഡ്മിറ്റ് കാര്‍ഡ്, വാലിഡ് ഐഡി പ്രൂഫ് എന്നിവ കൊണ്ടുപോകണം. ഏതൊക്കെ ഐഡി പ്രൂഫുകളാണ് അനുവദിച്ചിട്ടുള്ളതെന്ന് അഡ്മിറ്റ് കാര്‍ഡില്‍ വ്യക്തമാക്കിയിട്ടുണ്ട്
  2. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായതിനാല്‍ ടൈം ഷെഡ്യൂള്‍ കൃത്യമായി പാലിക്കണം.
  3. പരീക്ഷയ്ക്ക് അര മണിക്കൂര്‍ മുമ്പ് ഗേറ്റ് ക്ലോസ് ചെയ്യും. പരീക്ഷയ്ക്ക് മുമ്പ് തന്നെ പരീക്ഷാ കേന്ദ്രത്തിലെത്താന്‍ ശ്രദ്ധിക്കണം
  4. ഉച്ചയ്ക്ക് രണ്ടിനാണ് പരീക്ഷ തുടങ്ങുന്നതെങ്കില്‍ 1.30-ഓടെ ഗേറ്റ് അടയ്ക്കും. 12.30-ഓടെയെങ്കിലും പരീക്ഷാ കേന്ദ്രത്തിലെത്തുന്നത് നല്ലത്.
  5. ഇലക്ട്രോണിക് ഡിവൈസുകള്‍ ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കളുമായി പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കരുത്.
  6. അഡീഷണല്‍ ഷീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ ലഭ്യമാണ്.
  7. എഞ്ചിനീയറിങ്, ബിഫാം പരീക്ഷകള്‍ വ്യത്യസ്ത സമയങ്ങളിലായിരിക്കും. സമയത്തെക്കുറിച്ച് പരീക്ഷാര്‍ത്ഥികള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കും
  8. അഡ്മിറ്റ് കാര്‍ഡിലെ വിശദാംശങ്ങള്‍ പൂര്‍ണമായി വായിച്ച് മനസിലാക്കണം. അതുപോലെ പാലിക്കണം.
  9. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഹെല്‍പ്‌ലൈന്‍ നമ്പറിന്റെ സേവനം തേടാം
Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ