AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KEAM Result 2025: കീം 2025 സ്കോർ പ്രസിദ്ധീകരിച്ചു; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

KEAM 2025 Scorecards Released: പരീക്ഷ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് സ്കോർ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KEAM Result 2025: കീം 2025 സ്കോർ പ്രസിദ്ധീകരിച്ചു; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Updated On: 14 May 2025 20:33 PM

2025 ഏപ്രിൽ 23 മുതൽ 29 വരെ നടന്ന കീം പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു. എൻജിനീയറിങ്, ഫാർമസി പരീക്ഷകളുടെ സ്കോർ കാർഡാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് സ്കോർ ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദാംശങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in സന്ദർശിക്കുക.

കീം 2025ന്റെ അന്തിമ ഉത്തരസൂചിക നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് സ്കോർ കാർഡ് തയ്യാറാക്കിയിരിക്കുന്നത്. ആപ്ലിക്കേഷൻ നമ്പറും പാസ്‌വേർഡും നൽകി വിദ്യാർത്ഥികൾക്ക് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. തുടർന്ന് വെയിറ്റേജ് കണക്കാക്കാൻ പന്ത്രണ്ടാം ക്ലാസിലെ മാർക്കുകൾ വിദ്യാർഥികൾ സമർപ്പിക്കണം. മെയ് 21ന് പ്ലസ് ടു ഫലം പ്രഖ്യാപിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. പ്ലസ് ടു മാർക്കുകൾ വിദ്യാർഥികൾ സമർപ്പിച്ചു കഴിഞ്ഞാൽ ഉടൻ ഫലം പുറത്തുവിടുമെന്നാണ് കരുതുന്നത്.

കീം 2025 എഞ്ചിനീയറിങ് പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെയും, ഫാർമസി പരീക്ഷ ഏപ്രിൽ 24നും ആയിരുന്നു നടന്നത്. എൻജിനിയറിങ്ങിന് 97,759 വിദ്യാർഥികളും, ഫാർമസിക്ക് 46,107 വിദ്യാർഥികളുമാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും, ദുബായ്, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും ഉൾപ്പടെ 138 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.

കീം 2025 സ്കോർ എങ്ങനെ പരിശോധിക്കാം?

  • cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
  • കീം കാൻഡിഡേറ്റ് പോർട്ടൽ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  • നിങ്ങളുടെ സ്കോർ സ്ക്രീനിൽ ദൃശ്യമാകും
  • ഭാവി ആവശ്യങ്ങൾക്കായി സ്കോർകാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്യുക.