KEAM 2026: ഗള്‍ഫ് രാജ്യങ്ങളിലെ എന്‍ട്രന്‍സ്‌ പരീക്ഷാ കേന്ദ്രം ഇനിയും മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം

Entrance exam center change in Gulf countries: ഗള്‍ഫിലെ എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാനുള്ള സമയപരിധി ഏപ്രില്‍ ഏഴിന്‌ അവസാനിക്കും. മിഡില്‍ ഈസ്റ്റിലെ നിലവിലെ സാഹചര്യം മൂലം യുഎഇ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത ചില അപേക്ഷകര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഗള്‍ഫിലെ പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ അനുവദിച്ചിരിക്കുന്നത്.

KEAM 2026: ഗള്‍ഫ് രാജ്യങ്ങളിലെ എന്‍ട്രന്‍സ്‌ പരീക്ഷാ കേന്ദ്രം ഇനിയും മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 24 Apr 2026 | 08:44 AM

ഗള്‍ഫ് രാജ്യങ്ങളിലെ എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശനാ പരീക്ഷയുടെ കേന്ദ്രങ്ങള്‍ മാറ്റാനുള്ള സമയപരിധി നാളെ (ഏപ്രില്‍ 7) അവസാനിക്കും. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് സമയപരിധി തീരും. ഷാര്‍ജ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുക്കുകയും, എന്നാല്‍ നിലവില്‍ ഗള്‍ഫിലേക്ക് യാത്രാ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലുള്ള ഏതെങ്കിലും പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്.

എന്നാല്‍ കേരളത്തില്‍ പരീക്ഷാ കേന്ദ്രം തിരഞ്ഞെടുത്ത ഗള്‍ഫിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക്, ഇങ്ങോട്ടേക്ക് വരാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ ഗള്‍ഫിലെ കേന്ദ്രങ്ങള്‍ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കാം. ഷാര്‍ജ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തവര്‍ക്ക്, താല്‍പര്യമുണ്ടെങ്കില്‍ കുവൈത്തിലെയും, ബഹ്‌റൈനിലെയും കേന്ദ്രങ്ങളും തിരഞ്ഞെടുക്കാം.

ചെയ്യേണ്ടത് ഇത്ര മാത്രം

  • cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
  • കീം 2026 ആപ്ലിക്കേഷന്‍ എന്ന ലിങ്കില്‍ ലോഗിന്‍ ചെയ്യുക
  • ചേഞ്ച് സെന്റര്‍ എന്ന മെനു ക്ലിക്ക് ചെയ്ത് പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുക/മാറ്റുക

Also Read: KEAM Admit Card 2026: കീം അഡ്മിറ്റ് കാര്‍ഡ് ഇനിയും വൈകും; ലഭ്യമാകുന്നത് ഏപ്രില്‍ എട്ട്‌ മുതല്‍

അപേക്ഷാ ഫീസ് ബാധകമെങ്കില്‍ അതും നിശ്ചിത സമയപരിധിക്കുള്ളില്‍ അടയ്ക്കണം. മിഡില്‍ ഈസ്റ്റിലെ നിലവിലെ സാഹചര്യം മൂലം യുഎഇ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത ചില അപേക്ഷകര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഗള്‍ഫിലെ പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ അനുവദിച്ചിരിക്കുന്നത്. ഇതിനായി ഇനി സമയപരിധി നീട്ടി നല്‍കില്ല. ഏപ്രില്‍ എട്ട് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മധ്യേഷ്യൻ പ്രശ്നങ്ങൾ മൂലം ശക്തമായ നിയന്ത്രണങ്ങളാണ് അതാത് സർക്കാരുകൾ ഏർപ്പെടുത്തുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ