AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KEAM Rank List 2025: കീം റാങ്ക് ലിസ്റ്റ്; പ്ലസ് ടു മാര്‍ക്ക് അപ്‌ലോഡ് ചെയ്യേണ്ടത് എന്ന് മുതല്‍? നടപടിക്രമം എങ്ങനെ?

When to upload plus two marks for KEAM rank list: മാര്‍ക്ക് അപ്‌ലോഡ് ചെയ്യേണ്ടത് എങ്ങനെയെന്ന് സംശയമുള്ളവരുമുണ്ട്. 2024ലെ നടപടിക്രമങ്ങള്‍ എങ്ങനെയായിരുന്നുവെന്ന് പരിശോധിക്കാം. ഇത്തവണ നടപടിക്രമങ്ങളില്‍ മാറ്റമുണ്ടാകുമോയെന്ന് വ്യക്തമല്ല. cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്

KEAM Rank List 2025: കീം റാങ്ക് ലിസ്റ്റ്; പ്ലസ് ടു മാര്‍ക്ക് അപ്‌ലോഡ് ചെയ്യേണ്ടത് എന്ന് മുതല്‍? നടപടിക്രമം എങ്ങനെ?
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Updated On: 21 May 2025 16:52 PM

ഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) മാര്‍ക്ക് അപ്‌ലോഡ് ചെയ്യേണ്ട സമയപരിധി ഉടന്‍ തന്നെ പ്രഖ്യാപിച്ചേക്കും. നാളെയാണ് പ്ലസ് ടു റിസല്‍ട്ട് പ്രഖ്യാപിക്കുന്നത്. ഇതിനുശേഷം അധികം വൈകാതെ തന്നെ കീം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പ്ലസ് ടു മാര്‍ക്ക് അപ്‌ലോഡ് ചെയ്യേണ്ടതിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കാനാണ് സാധ്യത. നിലവില്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല. മാര്‍ക്ക് അപ്‌ലോഡ് ചെയ്യേണ്ടത് എങ്ങനെയെന്ന് സംശയമുള്ളവരുമുണ്ട്. 2024ലെ നടപടിക്രമങ്ങള്‍ എങ്ങനെയായിരുന്നുവെന്ന് പരിശോധിക്കാം. ഇത്തവണ നടപടിക്രമങ്ങളില്‍ മാറ്റമുണ്ടാകുമോയെന്ന് വ്യക്തമല്ല. cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്.

കെമിസ്ട്രി പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടര്‍ സയന്‍സിന്റെ മാര്‍ക്ക് പരിഗണിക്കുമെന്നായിരുന്നു കഴിഞ്ഞ തവണ വിജ്ഞാപനത്തിലുണ്ടായിരുന്നത്. കമ്പ്യൂട്ടര്‍ സയന്‍സും, കെമിസ്ട്രിയും പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികളുടെ ബയോടെക്‌നോളജിയുടെയും, ബയോടെക്‌നോളജിയും, കമ്പ്യൂട്ടര്‍ സയന്‍സും, കെമിസ്ട്രിയും പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികളുടെ ബയോളജിയുടെയും മാര്‍ക്കും പരിഗണിക്കുമെന്ന് 2024ല്‍ പ്രവേശനാ പരീക്ഷാ കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.

ഇത്തരത്തില്‍ സമര്‍പ്പിച്ച മാര്‍ക്ക്/ഗ്രേഡ് എന്നിവയ്ക്ക് തുല്യമായ മാര്‍ക്ക് പ്രവേശനപരീക്ഷയുടെ പ്രോസ്‌പെക്ടസ് അനുസരിച്ച് സ്റ്റാന്‍ഡര്‍ഡൈസേഷന്‍ പ്രോസസിന് വിധേയമാക്കിയതിന് ശേഷമാണ് കഴിഞ്ഞ തവണ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.

കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തതിന് ശേഷം ലഭ്യമാകുന്ന ഹോം പേജിലെ ‘Mark Submission for Engg’ എന്ന മെനു വഴിയാണ് മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സൗകര്യം കഴിഞ്ഞ തവണ ഒരുക്കിയിരുന്നത്. മാര്‍ക്ക് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അതത് ബോര്‍ഡുകള്‍ പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കിയാല്‍ അതും വെബ്‌പേജില്‍ ദൃശ്യമാകും. ഇത് പരിശോധിച്ച് ശരിയാണെന്ന് ബോധ്യമായാല്‍ ൽ ‘Submit Mark data’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് മാര്‍ക്ക് സമര്‍പ്പിക്കാം. തിരുത്തലുകള്‍ ആവശ്യമെങ്കില്‍ ‘Change’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യണം. തിരുത്തിയതിന് ശേഷം ‘Submit Mark data’ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. തിരുത്തലുകള്‍ ആവശ്യമില്ലാത്തവര്‍ക്ക് മാര്‍ക്ക് ലിസ്റ്റ് അപ്‌ലോഡ്‌ ചെയ്യേണ്ടതില്ലായിരുന്നു.

Read Also: KEAM Result 2025: കടമ്പകള്‍ കഴിഞ്ഞില്ല, പ്രധാന ദൗത്യം ഇനിയാണ്; കീം എഴുതിയവരോട്‌

വിജയകരമായി മാര്‍ക്കുകള്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ‘Mark Submission Confirmation Report’ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും കഴിഞ്ഞ തവണ ഒരുക്കിയിരുന്നു. തിരുത്തലുകള്‍ നടത്തേണ്ടവര്‍, ബോര്‍ഡ് ഡാറ്റ ലഭ്യമാകാത്തതിനാല്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തേണ്ടി വന്നവര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യേണ്ടി വന്നു. അഡ്മിഷന്‍ സമയത്ത് മാര്‍ക്കുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും.

ഇത്തവണയും നടപടിക്രമങ്ങളില്‍ കാര്യമായ വ്യത്യാസമുണ്ടാകില്ലെന്നാണ് പ്രതീക്ഷ. എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് അറിയുന്നതിനും, കൂടുതല്‍ വിശദാംശങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ cee.kerala.gov.in എന്ന വെബ്‌സൈറ്റ് പതിവായി സന്ദര്‍ശിക്കണം. 2024ല്‍ ജൂണ്‍ 30 വൈകിട്ട് മൂന്ന് മണി വരെയാണ് മാര്‍ക്ക് അപ്‌ലോഡ് ചെയ്യാന്‍ സമയപരിധി അനുവദിച്ചത്. ഇത്തവണ എങ്ങനെയായിരിക്കുമെന്ന് ഉടന്‍ അറിയിപ്പുണ്ടായേക്കും.