5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala PSC: പൊലീസ് റിക്രൂട്ട്‌മെന്റ്; പുനരളവെടുപ്പ് ഫെബ്രുവരി അഞ്ചിന്; പിഎസ്‌സിയുടെ അറിയിപ്പ്‌

Kerala PSC Police Recruitment : ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടാത്തതിനാല്‍ അപ്പീല്‍ അനുവദിച്ചതിനെ തുടര്‍ന്ന് കായികക്ഷമത പരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് ഒരു മണിക്ക് പിഎസ്‌സി ഓഫീസില്‍ വച്ച് പുനരളവെടുപ്പ് നടത്തും. മറ്റ് ചില തസ്തികകളുടെ പ്രമാണപരിശോധനയും അന്ന് നടക്കും

Kerala PSC: പൊലീസ് റിക്രൂട്ട്‌മെന്റ്; പുനരളവെടുപ്പ് ഫെബ്രുവരി അഞ്ചിന്; പിഎസ്‌സിയുടെ അറിയിപ്പ്‌
കേരള പിഎസ്‌സി Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 03 Feb 2025 14:02 PM

കേരള പൊലീസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടുള്ള പുനരളവെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കും. കേരള പൊലീസ് വകുപ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് (ട്രെയിനി), ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി), എക്‌സൈസ് വകുപ്പില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തസ്തികകളുമായി ബന്ധപ്പെട്ടാണ് പുനരളവെടുപ്പ് നടക്കുന്നത്. ഈ തസ്തികകളുടെ ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടാത്തതിനാല്‍ അപ്പീല്‍ അനുവദിച്ചതിനെ തുടര്‍ന്ന് കായികക്ഷമത പരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് ഒരു മണിക്ക് പിഎസ്‌സി ഓഫീസില്‍ വച്ച് പുനരളവെടുപ്പ് നടത്തും. ഇതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പ് ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലഭിക്കുമെന്ന് പിഎസ്‌സി അറിയിച്ചു.

കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍സ്ട്രീസ് ബോര്‍ഡില്‍ എല്‍ഡി ക്ലര്‍ക്ക്/അക്കൗണ്ടന്റ്/കാഷ്യര്‍/ക്ലര്‍ക്ക് കം അക്കൗണ്ടന്റ്/രണ്ടാം ഗ്രേഡ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പ്രമാണപരിശോധനയും ഫെബ്രുവരി അഞ്ചിനാണ് നടക്കുന്നത്. രാവിലെ 10.30നും 11.30നും ഇടയില്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ചാണ് പ്രമാണപരിശോധന നടത്തുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ടെന്ന് പിഎസ്‌സി വ്യക്തമാക്കി.

Read Also : പരീക്ഷയില്ലാതെ തന്നെ ജോലി നേടാം; ഔഷധിയിൽ 10 ഒഴിവുകൾ, 50,200 വരെ ശമ്പളം

വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (റഫ്രീജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ടെക്‌നീഷ്യന്‍) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവരില്‍ പ്രമാണപരിശോധന പൂര്‍ത്തിയാക്കാത്തവര്‍ക്കും ഫെബ്രുവരി അഞ്ചിന് പ്രമാണപരിശോധന നടത്തും. വിശദവിവരങ്ങള്‍ക്ക് ജിആര്‍ 9 വിഭാഗവുമായി ബന്ധപ്പെടാമെന്നും പിഎസ്‌സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം, പിഎസ്‌സി എറണാകുളം മേഖലാ, ജില്ലാ ഓഫീസിനും ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രത്തിനുമായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. കലൂര്‍ കടവന്ത്ര ജംഗ്ഷനില്‍ ഇഗ്നോ ക്യാമ്പസിന് സമീപം നിര്‍മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാനം മന്ത്രി പി. രാജീവാണ് നിര്‍വഹിച്ചത്. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എം.ആര്‍. ബൈജു അധ്യക്ഷത വഹിച്ചു.