Kerala Devaswom Jobs: ഇനിയും നോക്കിയിരുന്നാല്‍ കൈവിടുന്നത് ദേവസ്വത്തിലെ വലിയ അവസരങ്ങള്‍; അപേക്ഷാത്തീയതി അവസാനിക്കുന്നു

Kerala Devaswom Recruitment Board KDRB Latest Notification September 30 Deadline: തിരുവിതാംകൂര്‍ ദേവസ്വത്തിലെ 14 പോസ്റ്റുകളിലേക്കും, ഗുരുവായൂരിലെ 13 തസ്തികകളിലേക്കും, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ എട്ട് എണ്ണത്തിലേക്കും, കൂടല്‍മാണിക്യം ദേവസ്വത്തിലെ രണ്ട് വിഭാഗങ്ങളിലേക്കുമാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്

Kerala Devaswom Jobs: ഇനിയും നോക്കിയിരുന്നാല്‍ കൈവിടുന്നത് ദേവസ്വത്തിലെ വലിയ അവസരങ്ങള്‍; അപേക്ഷാത്തീയതി അവസാനിക്കുന്നു

കെഡിആര്‍ബി

Updated On: 

29 Sep 2025 16:23 PM

Kerala Government Devaswom Jobs: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തിരുവിതാംകൂര്‍, ഗുരുവായൂര്‍, കൊച്ചിന്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളിലേക്ക് നടത്തുന്ന വന്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി. സെപ്തംബര്‍ 30 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. വിവിധ ദേവസ്വങ്ങളിലെ 37 പോസ്റ്റുകളിലേക്കാണ് കെഡിആര്‍ബി അപേക്ഷ ക്ഷണിച്ചത്. തിരുവിതാംകൂര്‍ ദേവസ്വത്തിലെ 14 പോസ്റ്റുകളിലേക്കും, ഗുരുവായൂരിലെ 13 തസ്തികകളിലേക്കും, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ എട്ട് എണ്ണത്തിലേക്കും, കൂടല്‍മാണിക്യം ദേവസ്വത്തിലെ രണ്ട് വിഭാഗങ്ങളിലേക്കുമാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍ഡി ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് 2 തസ്തികയിലേക്കാണ് ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത്. 113 വേക്കന്‍സികള്‍ ഈ തസ്തികയിലുണ്ട്. 26,500-60,700 ആണ് ശമ്പള സ്‌കെയില്‍. പ്ലസ് ടു അല്ലെങ്കില്‍ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

നേരിട്ടുള്ള നിയമനമാണ്. 18-36 ആണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് 250 രൂപയും, ഒബിസി, ജനറല്‍, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 500 രൂപയും ഫീസ് നല്‍കണം. മറ്റ് ദേവസ്വങ്ങളിലേക്കും എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇത്രയും ഒഴിവുകളില്ല. യോഗ്യതയിലും വ്യത്യാസമുണ്ട്.

Also Read:  Travancore Devaswom LDC: തിരുവിതാകൂര്‍ ദേവസ്വത്തിലെ എല്‍ഡിസി തസ്തികയിലെ ‘ആശയക്കുഴപ്പം’ ഒഴിവായി; കെഡിആര്‍ബിയുടെ അറിയിപ്പ്‌

ഇതോടൊപ്പം പ്യൂണ്‍, സ്‌ട്രോങ് റൂം ഗാര്‍ഡ്, അസിസ്റ്റന്റ് എഞ്ചിനീയര്‍, ലൈബ്രേറിയന്‍, അസിസ്റ്റന്റ് പ്രസ് മാനേജര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, വാച്ച്മാന്‍, പിജിടി (ഫിസിക്‌സ്/ബയോളജി), എല്‍ഡി ടൈപിസ്റ്റ്, കഴകം, സോപാനം പാട്ട്, താളം, കീഴ്ശാന്തി തുടങ്ങി വിവിധ തസ്തികകളിലേക്കും അവസരമുണ്ട്.

എങ്ങനെ അപേക്ഷിക്കാം?

  • kdrb.kerala.gov.in എന്ന കെഡിആര്‍ബിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുക
  • യോഗ്യതയുള്ള തസ്തികകളിലേക്ക് പ്രൊഫൈലിലെ ഹോം പേജ് വഴി അപേക്ഷിക്കാം
Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ