AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Travancore Devaswom LDC: തിരുവിതാകൂര്‍ ദേവസ്വത്തിലെ എല്‍ഡിസി തസ്തികയിലെ ‘ആശയക്കുഴപ്പം’ ഒഴിവായി; കെഡിആര്‍ബിയുടെ അറിയിപ്പ്‌

KDRB Travancore Devaswom LDC Sub Group Ffficer II Recruitment 2025 Clarification Regarding Qualification: ഉദ്യോഗാര്‍ത്ഥികളിലെ ആശയക്കുഴപ്പത്തെക്കുറിച്ച് നേരത്തെ 'ടിവി 9 മലയാളം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി വിദ്യാര്‍ത്ഥികളാണ് യോഗ്യതയെക്കുറിച്ച് വ്യക്തത തേടി കെഡിആര്‍ബിയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് കെഡിആര്‍ബി ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്

Travancore Devaswom LDC: തിരുവിതാകൂര്‍ ദേവസ്വത്തിലെ എല്‍ഡിസി തസ്തികയിലെ ‘ആശയക്കുഴപ്പം’ ഒഴിവായി; കെഡിആര്‍ബിയുടെ അറിയിപ്പ്‌
കെഡിആര്‍ബി Image Credit source: kdrb.kerala.gov.in
Jayadevan AM
Jayadevan AM | Published: 11 Sep 2025 | 06:51 PM

തിരുവിതാംകൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് II തസ്തികയിലെ യോഗ്യതയുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്. കമ്പ്യൂട്ടര്‍ യോഗ്യതയുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥികളില്‍ ആശയക്കുഴപ്പം ഉടലെടുത്ത പശ്ചാത്തലത്തിലാണ് കെഡിആര്‍ബി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. പ്ലസ്ടു/തത്തുല്യ യോഗ്യതയും, ഒപ്പം സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്നായിരുന്നു കെഡിആര്‍ബിയുടെ വിജ്ഞാപനത്തിലുണ്ടായിരുന്നത്.

എന്നാല്‍ ഈ യോഗ്യതയ്ക്ക് തത്തുല്യമായി പരിഗണിക്കുന്നവ ഏതെല്ലാമെന്ന് നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിരുന്നില്ല. ഡിസിഎ, ബിസിഎ, എംസിഎ, പ്ലസ്ടു കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാമോയെന്നതില്‍ അവ്യക്തതയും നിലനിന്നു.

കെഡിആര്‍ബി ഇതിന് മുമ്പ് നടത്തിയ ഗുരുവായൂര്‍ എല്‍ഡിസി പരീക്ഷയില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്ന് മാത്രമായിരുന്നു നോട്ടിഫിക്കേഷനിലുണ്ടായിരുന്നത്. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വത്തിലെ സമാന തസ്തികയില്‍ യോഗ്യതയില്‍ വന്ന മാറ്റം ഉദ്യോഗാര്‍ത്ഥികളെ അമ്പരപിച്ചു.

Also Read: KDRB Travancore LDC: യോഗ്യതയില്‍ കണ്‍ഫ്യൂഷന്‍; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ ആശയക്കുഴപ്പം

ഉദ്യോഗാര്‍ത്ഥികളിലെ ആശയക്കുഴപ്പത്തെക്കുറിച്ച് ആദ്യം ‘ടിവി 9 മലയാളം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി വിദ്യാര്‍ത്ഥികളാണ് യോഗ്യതയെക്കുറിച്ച് വ്യക്തത തേടി കെഡിആര്‍ബിയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് കെഡിആര്‍ബി ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

KDRB

കെഡിആര്‍ബി പുറത്തിറക്കിയ പ്രസ്താവന

ഈ യോഗ്യതകളുള്ളവര്‍ക്കും അപേക്ഷിക്കാം

കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് യോഗ്യതയ്ക്ക് തത്തുല്യമായി സര്‍ക്കാര്‍ അല്ലെങ്കില്‍ കേരള പിഎസ്‌സി അംഗീകരിച്ചിട്ടുള്ള മറ്റ് യോഗ്യതകളുള്ളവര്‍ക്കും എല്‍ഡിസി, സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷിക്കാമെന്ന് കെഡിആര്‍ബി സെക്രട്ടറി അറിയിച്ചു. ‘വേഡ് പ്രോസസിങ്’ എന്ന വിഷയം ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ നടത്തുന്ന കോഴ്‌സുകള്‍ ഉള്‍പ്പെട്ട യോഗ്യതകളും സ്വീകരിക്കും. എന്നാല്‍ ഇത്തരത്തില്‍ അപേക്ഷിക്കുന്നവര്‍ ഹാജരാക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ തുല്യത സ്വയം തെളിയിക്കണം.