Kerala Plus One Improvement Result 2025 : പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലമെത്തി; പുതിയ വെബ്സൈറ്റിൽ ഫലം അറിയാം

Kerala Higher Secondary Plus One Improvement Result 2025 : പുതിയ വെബ്സൈറ്റിലാണ് ഹയർ സക്കൻഡറി ഡയറക്ടറേറ്റ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Kerala Plus One Improvement Result 2025 : പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലമെത്തി; പുതിയ വെബ്സൈറ്റിൽ ഫലം അറിയാം

Plus One Result 2025

Updated On: 

05 May 2025 21:23 PM

തിരുവനന്തപുരം : പ്ലസ് ടു വിദ്യാർഥികളുടെ കാത്തിരിപ്പിന് വിരാമം. പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ ഫലം ഹയർ സക്കൻഡറി ഡയറക്ടറേറ്റ് പുറത്ത് വിട്ടു. ഇന്ന് മെയ് അഞ്ചാം തീയതി വൈകിട്ടോടെയാണ് ഹയർ സക്കൻഡറി ഡയറക്ടറേറ്റ് ഇംപ്രൂവ്മെൻ്റ് ഫലം പുറത്ത് വിട്ടതായി ഔദ്യോഗിക അറിയിപ്പിലൂടെ അറിയിച്ചത്. ഹയർ സക്കൻഡറി ഡയറക്ടറേറ്റിൻ്റെ പുതിയ വെബ്സൈറ്റിലൂടെയാണ് പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലം പുറപ്പെടുവിച്ചിരിക്കുന്നത്. https://results.hse.kerala.gov.in/results/check-result/14 എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് വിദ്യാർഥികൾക്ക് ഫലം അറിയാൻ സാധിക്കുന്നതാണ്.

പ്ലസ് ടു ഫലപ്രഖ്യാപനത്തിനായി പുതിയ വെബ്സൈറ്റിൻ്റെ പണിപുരയിലായിരുന്നു ഹയർ സക്കൻഡറി ഡയറക്ടറേറ്റ്. ഇതെ തുടർന്ന് പ്ലസ് ടുക്കാർ ഏറെ നാളായി കാത്തിരുന്ന പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ ഫലം വൈകുകയായിരുന്നു. ഇംപ്രൂവ്മെൻ്റ് ഫലം വന്നതിന് ശേഷം അതിൻ്റെ റിവാല്യയേഷൻ നടപടികളും പൂർത്തിയാക്കിയാൽ മാത്രമെ വിദ്യാഭ്യാസ വകുപ്പിന് ഹയർ സക്കൻഡറി ഫലത്തിലേക്ക് കടക്കാനാകൂ. ഏപ്രിൽ ആദ്യ വാരത്തിൽ ആരംഭിച്ച ഹയർ സക്കൻഡറി മൂല്യനിർണയം മെയ് പത്താം തീയതി വരെയാണുള്ളത്. എന്നാൽ പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാക്കിയെന്നും അവസാനഘട്ടം നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നതുമെന്നാണ് ചില വൃത്തങ്ങൾ അറിയിക്കുന്നത്. ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർഥികളുടെ വിശദാശംങ്ങൾ നൽകാൻ ഹയർ സക്കൻഡറി ഡയറക്ടറേറ്റ് സ്കൂൾ അധികൃതർക്ക് നിർദേശവും നൽകി. ഏഴാം തീയതിയാണ്  അവസാന തീയതി.

പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലം എങ്ങനെ അറിയാം?

  1. ഹയർ സക്കൻഡറി ഡയറക്ടറേറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.dhsekerala.gov.in/ ൽ പ്രവേശിക്കുക
  2. അതിൽ ഹോം പേജിൽ തന്നെ എക്സാമിനേഷൻ (Examination) എന്ന കോളത്തിനുള്ളിൽ First Year Improvement Result 2025 എന്ന ലിങ്ക് കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക.
  3.  തുടർന്ന് വരുന്ന ഡോക്യുമെൻ്റിനുള്ളിൽ ഇംപ്രൂവ്മെൻ്റ് ഫലം അറിയാനുള്ള ലിങ്ക് ലഭിക്കുന്നതാണ്. https://results.hse.kerala.gov.in/results/check-result/14 എന്ന ലിങ്കാണ് ഡോക്യൂമെൻ്റിൽ നിന്നും ലഭിക്കുക.
  4. അതിൽ പ്രവേശിച്ച്, നിങ്ങളുടെ രജിസ്ട്രേഷൻ നമ്പരും ജനനതീയതിയും ക്യപ്ചേ കോഡും കൃത്യമായി രേഖപ്പെടുത്തി ഫലം തിരയുക.

നിങ്ങൾക്ക് മികച്ച ഒരു ഫലം ലഭിക്കട്ടെ എന്ന് ടിവി9 മലയാളം ആശംസിക്കുന്നു

ഫലം പ്രഖ്യാപിച്ചതിന് പുറമെ ഹയർ സക്കൻഡറി ഡയറക്ടറേറ്റ് ഇംപ്രൂവ്മെൻ്റ് പരീക്ഷയിലൂടെയും ഒന്നാം വർഷം പാസാകാത്തവരുടെ പട്ടികയും പുറത്ത് വിട്ടു.  ഇവർ മാർച്ചിൽ എഴുതിയ രണ്ടാം വർഷം പരീക്ഷ രജിസ്ട്രേഷൻ റദ്ദാക്കി. ഇവർ വീണ്ടും അടുത്ത വർഷത്തേക്കുള്ള പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്ട്രേഷൻ ചെയ്യുകയും വീണ്ടും പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ എഴുതി ഒന്നാം വർഷം പാസാകുകയും വേണമെന്ന് ഹയർ സക്കൻഡറി ഡയറക്ടറേറ്റ് അറിയിപ്പിലൂടെ വ്യക്തമാക്കി.

എസ്എസ്എൽസി പ്ലസ് ടു ഫലം എന്ന്?

ഇംപ്രൂവ്മെൻ്റ് ഫലം പുറപ്പെടുവിച്ചതോടെ ഇനി പ്ലസ് ടു വിദ്യാർഥികൾ തങ്ങളുടെ രണ്ടാം വർഷത്തെ പരീക്ഷ ഫലത്തിനായി കാത്തിരിക്കുകയാണ്. ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ റിവാല്യൂയേഷനും അത് ടാബുലേഷനും കഴിഞ്ഞാൽ മാത്രമെ ഹയർ സക്കൻഡറി ഡയറക്ടറേറ്റ് പ്ലസ് ടു ഫലപ്രഖ്യാപന നടപടിയിലേക്ക് കടക്കു. ചില റിപ്പോർട്ടുകൾ പ്രകാരം മെയ് 18ന് പ്ലസ് ടു ഫലം വരുമെന്നാണ്. എന്നാൽ മെയ് 16ന് ഉള്ളിൽ പ്ല്സു ടു ഫലം വരാനാണ് സാധ്യയേറെയും. അതിന് വേണ്ടിയുള്ള വേഗത്തിൽ നടപ്പിലാക്കുകയാണ് ഹയർ സക്കൻഡറി ഡയറക്ടറേറ്റ്. അതേസമയം പത്താം ക്ലാസ് വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം മെയ് ഒമ്പതിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
പട്ടിക്കുട്ടനെ പുതപ്പിച്ച് ഉറക്കുന്നത് ആരാണെന്ന് കണ്ടോ?
Viral Video: ആന എന്താണ് ലോറിയിൽ തിരയുന്നത്?
Viral Video : കാർ ഒരു കഷ്ണം, വീഡിയോ
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി