AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Plus Two Result 2025 : പ്ലസ് ടു ഫലം എന്ന്? തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

Kerala Higher Secondary Plus Two Result 2025 Date : ഹയർ സക്കൻഡറി മൂല്യനിർണയം പൂർത്തിയാക്കി, ടാബുലേഷൻ നടപടികൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം മെയ് പത്താം തീയതിയായിരുന്നു പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്.

Kerala Plus Two Result 2025 : പ്ലസ് ടു ഫലം എന്ന്? തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി
Kerala Plus Two Result 2025Image Credit source: PTI/Social Media
jenish-thomas
Jenish Thomas | Updated On: 06 May 2025 13:53 PM

തിരുവനന്തപുരം : ഹയർ സക്കൻഡറി, വൊക്കേഷണൽ ഹയർ സക്കൻഡറി ഫലപ്രഖ്യാപനം തീയതി പുറത്ത് വിട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഹയർ സക്കൻഡറി, വൊക്കേഷണൽ ഹയർ സക്കൻഡറി വിഭാഗത്തിൻ്റെ രണ്ടാം വർഷം (പ്ലസ് ടു) പരീക്ഷഫലം മെയ് 21-ാം തീയതി ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്തസമ്മേളനത്തിലൂടെ അറിയിച്ചു. മെയ് പത്ത് വരെ നീണ്ട് നിൽക്കുന്ന ഹയർ സക്കൻഡറി മൂല്യനിർണയത്തിലെ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയായിയെന്നും ഇനി ടാബുലേഷൻ നടപടികളാണ് ബാക്കിയുള്ളതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു.

ഇന്നലെ മെയ് അഞ്ചാം തീയതി പ്ലസ് ടുക്കാരുടെ പ്ലസ് വൺ ഇംപ്രൂവ്മെൻ്റ്, സപ്ലിമെൻ്ററി പരീക്ഷകളുടെ ഫലം ഹയർ സക്കൻഡറി ഡയറക്ടറേറ്റ് പുറത്ത് വിട്ടുരുന്നു. പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് ഹയർ സക്കൻഡറി, വൊക്കേഷണൽ ഹയർ സക്കൻഡറി ഫലപ്രഖ്യാപന തീയതി പ്രഖ്യാപിച്ചത്. ഇംപ്രൂവ്മെൻ്റ് ഫലം പുറത്ത് വന്നതിന് പിന്നാലെ ഹയർ സക്കൻഡറി ഡയറക്ടറേറ്റ് റിവാല്യൂയേഷൻ നടപടികൾ സ്വീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കും അപേക്ഷ മെയ് 12-ാം തീയതി വരെ നൽകാനാകുന്നതാണ്.

പ്ലസ് ടു ഫലം എവിടെ അറിയാം?

ഹയർ സക്കൻഡറി ഡയറക്ടറേറ്റിൻ്റെ പുതിയ വെബ്സൈറ്റിലൂടെയാണ് പ്രധാനമായും ഇത്തവണത്തെ പ്ലസ് ടു ഫലം പുറത്ത് വിടുക. വൊക്കേഷണൽ ഹയർ സക്കൻഡറി ഫലം വിഎച്ച്എസ്ഇയുടെ വെബ്സൈറ്റിലും ലഭ്യമാണ്.  https://results.hse.kerala.gov.in/results/check-result ഫലപ്രഖ്യാപന പോർട്ടലിൽ പ്ലസ് ടു ഫലം മെയ് 21-ാം തീയതി മുതൽ ലഭിക്കുന്നതാണ്. ഇവയ്ക്ക് പുറമെ iExams, https://keralaresults.nic.in/ തുടങ്ങിയ പോർട്ടലുകളിലൂടെയും ഫലം അറിയാൻ സാധിക്കും. ഫലുപ്രഖ്യാപനത്തിൻ്റെ തലേദിവസം വിദ്യാഭ്യാസ വകുപ്പ് ഫലം പുറപ്പെടുവിക്കുന്ന വെബ്സൈറ്റുകളുടെയും ആപ്പുകളുടെ പട്ടികയും ലിങ്കും പുറപ്പെടുവിക്കുന്നതാണ്.

ഹയർ സക്കൻഡറി ഒന്നാം വർഷം (പ്ലസ് വൺ) പരീക്ഷ ഫലം ജൂണിൽ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പ്ലസ് വൺ മൂല്യനിർണയം അവസാനഘട്ടത്തിലാണെന്നും അതിന് ശേഷം ടാബുലേഷൻ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ് പ്ലസ് വൺ ഫലം ജൂണിൽ പ്രഖ്യാപിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചത്.

കഴിഞ്ഞ വർഷം മെയ് പത്താം തീയതിയായിരുന്നു ഹയർ സക്കൻഡറി ഫലം പ്രഖ്യാപിച്ചത്. 78.69 ശതമാനമായിരുന്നു വിജയശതമാനം. മെയ് എട്ടിന് എസ്എസ്എൽസി ഫലവും പ്രഖ്യാപിച്ചിരുന്നു. ഇത്തവണ മെയ് ഒമ്പതാം തീയതിയാണ് സംസ്ഥാനത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുക.

വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ വാർത്തസമ്മേളനം