Kerala Plus Two Result 2025: ഒരാഴ്ച കഴിഞ്ഞാല്‍ പ്ലസ് ടു റിസല്‍ട്ടുമെത്തും; ഫലം അറിയാന്‍ പല മാര്‍ഗങ്ങള്‍

How to check Kerala Plus Two Result 2025: 444707 പരീക്ഷകള്‍ പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. മെയ് 14ന് ബോര്‍ഡ് മീറ്റിങ് ചേര്‍ന്നു. പ്ലസ് വണ്‍ പരീക്ഷയുടെ മൂല്യനിര്‍ണയവും പുരോഗമിക്കുകയാണ്. ജൂണില്‍ റിസല്‍ട്ട് പ്രതീക്ഷിക്കാം. 413581 വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു

Kerala Plus Two Result 2025: ഒരാഴ്ച കഴിഞ്ഞാല്‍ പ്ലസ് ടു റിസല്‍ട്ടുമെത്തും; ഫലം അറിയാന്‍ പല മാര്‍ഗങ്ങള്‍

പ്രതീകാത്മക ചിത്രം

Published: 

15 May 2025 12:46 PM

വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുന്ന പരീക്ഷാ റിസല്‍ട്ടുകളില്‍ ഇനി പ്രധാനമായും വരാനുള്ളത് പ്ലസ് ടുവിന്റെ ഫലം മാത്രം. എസ്എസ്എല്‍സി, സിബിഎസ്ഇ (10, 12 ക്ലാസുകള്‍), പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ്, കീം സ്‌കോര്‍കാര്‍ഡ് അടക്കം നിരവധി റിസല്‍ട്ടുകള്‍ പുറത്തുവന്നു. മെയ് 21നാണ് പ്ലസ് ടുവിന്റെ ഫലം പ്രസിദ്ധീകരിക്കുന്നത്. ടാബുലേഷന്‍ അടക്കമുള്ള നടപടിക്രമങ്ങളൊക്കെ ഏതാണ്ട് പൂര്‍ത്തിയായി. ഒരാഴ്ചയ്ക്കകം റിസല്‍ട്ട് എത്തുമെന്നതിനാല്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആകാംക്ഷയിലാണ്. വിവിധ വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് റിസല്‍ട്ട് അറിയാനാകും. അത് എങ്ങനെയെന്ന് പരിശോധിക്കാം.

റിസല്‍ട്ട് അറിയാന്‍

എന്നീ വെബ്‌സൈറ്റുകളില്‍ ഫലം പ്രസിദ്ധീകരിക്കാനാണ് സാധ്യത. ഇത് കൂടാതെ ഡിജിലോക്കര്‍ വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാനാകും.

ഡിജിലോക്കറില്‍

digilocker.gov.in എന്ന വെബ്‌സൈറ്റില്‍ പ്ലസ് ടു റിസല്‍ട്ടിനുള്ള ലിങ്ക് പുറത്തുവിടും. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലം, എസ്എസ്എല്‍സി റിസല്‍ട്ട് അടക്കം നിരവധി ഫലങ്ങള്‍ ഡിജിലോക്കര്‍ വഴി ലഭിക്കാറുണ്ട്. സമാന രീതിയില്‍ പ്ലസ് ടു റിസല്‍ട്ടും ഡിജി ലോക്കറില്‍ ലഭിക്കും.

Read Also: KEAM Result 2025: കടമ്പകള്‍ കഴിഞ്ഞില്ല, പ്രധാന ദൗത്യം ഇനിയാണ്; കീം എഴുതിയവരോട്‌

പ്ലസ് ടു പരീക്ഷ

444707 പരീക്ഷകള്‍ പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. മെയ് 14ന് ബോര്‍ഡ് മീറ്റിങ് ചേര്‍ന്നു. പ്ലസ് വണ്‍ പരീക്ഷയുടെ മൂല്യനിര്‍ണയവും പുരോഗമിക്കുകയാണ്. ജൂണില്‍ റിസല്‍ട്ട് പ്രതീക്ഷിക്കാം. 413581 വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും