Kerala Plus Two Result 2025: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് എന്ന വന്മരം വീണു; ഇനി പ്ലസ് ടു റിസല്‍ട്ട്; ഫലപ്രഖ്യാപനം എന്ന്?
Kerala Plus Two Result 2025 latest updates: ടാബുലേഷന്‍ ജോലികള്‍ ഉടന്‍ തീര്‍ക്കാന്‍ ക്യാമ്പുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്ലസ് ടു റിസല്‍ട്ട് എന്ന് പുറത്തുവിടുമെന്ന് സംബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയായി
വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പിന് ശേഷം പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസല്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് ഫലം വന്നതോടെ ഇനി പ്ലസ് ടു റിസല്‍ട്ടിനായുള്ള കാത്തിരിപ്പിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. അധികം വൈകാതെ തന്നെ റിസല്‍ട്ട് പുറത്തുവിടുമെന്നാണ് സൂചന. രണ്ടാഴ്ചയ്ക്കകം പ്ലസ് ടു റിസല്‍ട്ട് വരാന്‍ സാധ്യതയുണ്ടെന്നാണ് അനൗദ്യോഗിക വിവരം. പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസല്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ റീ വാലുവേഷനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. 12നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. 14നകം ബന്ധപ്പെട്ട വിവരങ്ങള്‍ പ്രിന്‍സിപ്പല്‍മാര്‍ കൈമാറണം. ഈ സാഹചര്യത്തില്‍ 14ന് ശേഷം മാത്രമേ പ്ലസ് ടു റിസല്‍ട്ട് പുറത്തുവിടാനുള്ള നടപടികള്‍ ആരംഭിക്കൂവെന്ന് വ്യക്തമാണ്. മെയ് 20-നകം പ്ലസ് ടു റിസല്‍ട്ട് പുറത്തുവന്നേക്കുമെന്നാണ് അഭ്യൂഹം.
റിസല്‍ട്ട് പുറത്തുവിടുന്നതിനു വേണ്ടിയുള്ള ടാബുലേഷന്‍ ജോലികള്‍ ഉടന്‍ തീര്‍ക്കാന്‍ ക്യാമ്പുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്ലസ് ടു റിസല്‍ട്ട് എന്ന് പുറത്തുവിടുമെന്ന് സംബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയായി. ടാബുലേഷന്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. പ്ലസ് വണ്‍ പരീക്ഷാഫലം ജൂണില്‍ പ്രതീക്ഷിക്കാം.
പ്ലസ്ടു ഫലം എവിടെ പരിശോധിക്കാം?
- dhsekerala.gov.in എന്ന വെബ്‌സൈറ്റില്‍ ഫലത്തെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാകും
- results.hse.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാകും
പുനര്‍മൂല്യനിര്‍ണയം-ഫീസ് വിവരം
- പുനര്‍മൂല്യനിര്‍ണയം: ഓരോ വിഷയത്തിനും 500 വീതം
- സൂക്ഷ്മപരിശോധന: ഓരോ വിഷയത്തിനും 100 വീതം
- ഫോട്ടോകോപ്പി: ഓരോ വിഷയത്തിനും 300 വീതം




പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 18 മുതല്‍
അതേസമയം, ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ മെയ് 14ന് ആരംഭിക്കും. ട്രയല്‍ അലോട്ട്‌മെന്റ് മെയ് 21നാണ്. ആദ്യ അലോട്ട്‌മെന്റ് 24ന് പുറത്തുവിടും. ഇതിന്റെ അടിസ്ഥാനത്തില്‍ ബാക്കി അലോട്ട്‌മെന്റുകളും നടക്കും. ജൂണ്‍ 18ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. 2021, 2023, 2024 അധ്യയന വർഷങ്ങളിൽ അനുവദിച്ച താൽക്കാലിക ബാച്ചുകൾ ഈ വര്‍ഷവും തുടരും. ബോണസ് പോയിന്റ് മാനദണ്ഡങ്ങളില്‍ മാറ്റമുണ്ടാകില്ല.