NEET UG 2025: നീറ്റ് യുജി ഒന്നാം റൗണ്ട് സീറ്റ് അലോട്ട്മെന്റ് താൽക്കാലിക പട്ടിക പുറത്ത്; അടുത്തത് എന്ത്?
NEET UG Round 1 Seat Allotment: ഓഗസ്റ്റ് 9-ന് പ്രസിദ്ധീകരിക്കാനിരുന്ന നീറ്റ് യുജി കൗൺസിലിങ് ഫലം ഓഗസ്റ്റ് 11-ലേക്ക് മാറ്റിയിരുന്നു. ചോയ്‌സ് ഫില്ലിങ്ങിനുള്ള തീയതി നീട്ടിയ സാഹചര്യത്തിൽ, ഫലം വരും ദിവങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നീറ്റ് യുജി ഒന്നാം റൗണ്ട് സീറ്റ് അലോട്ട്മെന്റ് താൽക്കാലിക പട്ടിക പുറത്ത്. മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (MCC) ആണ് ഫലം പുറത്തിറക്കിയത്. കൗൺസിലിംഗ് പ്രക്രിയയ്ക്കായി രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ അവരുടെ ഫലങ്ങൾ പരിശോധിച്ചറിയാം. ഇവയിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യുന്നതിനായി ഇന്ന് 11 മണി (13-08-2025) വരെയാണ് സമയം അനുവദിച്ചിരുന്നത്. mccresultquery@gmail.com എന്ന ഔദ്യോഗിക ഇമെയിൽ വിലാസത്തിലൂടെയാണ് ഉദ്യോഗാർത്ഥികൾ റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നത്.
ഓഗസ്റ്റ് 9-ന് പ്രസിദ്ധീകരിക്കാനിരുന്ന നീറ്റ് യുജി കൗൺസിലിങ് ഫലം ഓഗസ്റ്റ് 11-ലേക്ക് മാറ്റിയിരുന്നു. ചോയ്‌സ് ഫില്ലിങ്ങിനുള്ള തീയതി നീട്ടിയ സാഹചര്യത്തിൽ, ഫലം വരും ദിവങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നീറ്റ് യുജി ഒന്നാം റൗണ്ട് കൗൺസിലിങ് ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ഔദ്യോഗിക വെബ്‌സൈറ്റായ mcc.nic.in സന്ദർശിക്കുക.
ഹോംപേജിൽ, നീറ്റ് യുജി റൗണ്ട് 1 2025 ഫലം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ സീറ്റ് അലോട്ട്‌മെന്റ് ഫലം സ്‌ക്രീനിൽ ദൃശ്യമാകും.
ഫലം ഡൗൺലോഡ് ചെയ്ത് ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.
ഒന്നാം റൗണ്ടിൽ സീറ്റ് ലഭിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രവേശനത്തിനായി അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ ഹാജരാകേണ്ടതാണ്. ഫലത്തിൽ തൃപ്തരല്ലാത്ത ഉദ്യോഗാർത്ഥികൾക്കോ സീറ്റ് ലഭിക്കാത്തവർക്കോ അടുത്ത കൗൺസിലിങ് ഘട്ടം വരെ കാത്തിരിക്കാം.