സെറ്റ് പരീക്ഷ മാറ്റിവെച്ചു; ഇന്ന് പിഎസ്‌സി പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് വീണ്ടും അവസരം
Kerala Postponed Exams & School Holiday List: കനത്ത മഴയെ തുടര്‍ന്ന് നാളെ നടത്താനിരുന്ന സംസ്ഥാന എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാത്തീയതി പിന്നീട് അറിയിക്കും. അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ഇന്ന് നടത്തിയ പിഎസ്‌സി പരീക്ഷ എഴുതാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും അവസരം നല്‍കുമെന്ന് കമ്മീഷന്‍.
കനത്ത മഴയെ തുടര്‍ന്ന് നാളെ (ഓഗസ്ത് രണ്ട്) നടത്താനിരുന്ന സംസ്ഥാന എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാത്തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് കൃത്യമായി സന്ദര്‍ശിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ഇന്ന് നടത്തിയ പിഎസ്‌സി പരീക്ഷ എഴുതാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും അവസരം നല്‍കുമെന്ന് കമ്മീഷന്‍ അറിയിച്ചു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. ഓഗസ്ത് 22-ന് നടത്തുന്ന അവസാന ഘട്ട പരീക്ഷയില്‍ പങ്കെടുക്കാന്‍ ഈ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കും. ഇതിനായി പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കണം.
വനം-വന്യജീവി വകുപ്പിലെ ബീറ്റ് ഓഫിസർ (കാറ്റഗറി നമ്പർ: 211/2025, 212/2025, 213/2025, 214/2025-തസ്‌തികമാറ്റം മുഖേന, 254/2025-ഈഴവ/തിയ്യ/ബില്ലവ, 255/2025-ഒബിസി) തസ്തികയുടെ തിരഞ്ഞെടുപ്പിലേക്ക് ഓഗസ്‌റ്റ് മാസം 4, 5 തീയതികളിൽ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മഴ ശക്തമായ പശ്ചാത്തലത്തില്‍ എംജി സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം നാളെ നടത്താനിരുന്ന തുല്യത പരീക്ഷ മഴക്കെടുതി കാരണം മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
വിവിധ ജില്ലകളില്‍ അവധി
- കോഴിക്കോട്: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ എല്ലാ മദ്രസകളും സണ്‍ഡേ സ്‌കൂളുകളും മറ്റു മതബോധന ക്ലാസുകളും ട്യൂഷന്‍ സെന്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും നാളെ പൂര്‍ണമായി അടച്ചിടണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. കുട്ടികള്‍ക്കായി നടത്തുന്ന ഓഫ് ലൈൻ പഠന-പരിശീലന ക്ലാസുകളും അനുവദിക്കില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.
- മലപ്പുറം: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ മദ്രസ്സകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
- വയനാട്: റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ , കോച്ചിംഗ് സെന്ററുകൾ, മത പഠന ക്ലാസുകൾ , സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
- റസിഡൻഷ്യൽ സ്കൂളുകളിലെയും കോളേജുകളിലെയും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. സാഹചര്യം അനുസരിച്ച് ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നൽകാമെന്നും കളക്ടര്‍ വ്യക്തമാക്കി.
English Summary
Heavy rains in Kerala forced the postponement of several major exams, including the State Eligibility Test (SET) and MG University examinations. Candidates who missed the recent PSC exam due to rain will get a re-test opportunity on August 22. Physical tests for Forest Beat Officer posts in select districts have also been deferred. District Collectors declared holidays for educational institutions in Wayanad, Kozhikode, and Malappuram due to weather alerts.