Kerala School Holiday: നാളെയും വീട്ടിലിരിക്കാം; അവധി പ്രഖ്യാപിച്ച് കളക്ടര്‍
Kerala School and College Holiday Updates: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്ത് 1) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്ത് 1) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും, റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഓഗസ്ത് ഒന്നിന് ശേഷം പുതിയ ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അവധി തുടരുന്നതാണെന്ന് കളക്ടര്‍ അറിയിച്ചു.
വയനാട് ഉള്‍പ്പെടെ ഒമ്പത് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. വയനാട് കൂടാതെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ടുള്ളത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Also Read: Kerala Weather Update: സംസ്ഥാനത്ത് എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്; കർക്കടക വാവ് വെള്ളത്തിലാകുമോ?
ഓഗസ്ത് രണ്ട്, മൂന്ന്, നാല് തീയതികളില്‍ ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ടില്ല. ഓഗസ്ത് രണ്ടിന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്ത് 3, 4 തീയതികളില്‍ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്.
മത്സ്യബന്ധനത്തിന് പോകരുത്
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഓഗസ്ത് ഒന്ന് വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചു. മണിക്കൂറില്‍ 40-50 കി.മീ വേഗതയില്‍ ശക്തമായ കാറ്റിനും, പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. വിവിധ തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.
കോഴിക്കോട് (ചോമ്പാല മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍-കാസര്‍കോട് (വളപ്പട്ടണം മുതല്‍ ന്യൂമാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും), കാസര്‍കോട് (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) എന്നിവിടങ്ങളില്‍ ഓഗസ്ത് ഒന്നിന് ഉച്ചയ്ക്ക് 2.30 വരെ 2.8 മീറ്റര്‍ മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ പുലര്‍ച്ചെ 5.30 വരെ 1.4 മീറ്റര്‍ മുതല്‍ 1.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അപകടമേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം മാറിത്താമസിക്കണം.
ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വേഗതയിലും, ഓഗസ്ത് രണ്ടിന് മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
English Summary
Due to an orange alert, a holiday has been declared for educational institutions in Wayanad district tomorrow (August 1). This applies to all institutions, including Anganwadis, tuition centers, religious classes, and professional colleges. However, residential schools and residential colleges will function as usual. Schools operating as relief camps will remain closed until further notice.