Kerala Plus One Admission 2025: പ്ലസ് വൺ പ്രവേശനം; മൂന്നാംഘട്ട അലോട്മെന്റ് 15 – ന്, 93,594 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു
Kerala HSCAP Plus One 2025 Third allotment: 18ന് ക്ലാസുകൾ ആരംഭിക്കും എന്നാണ് വിവരം. രണ്ടാം അലോട്ട്മെന്റ് പ്രകാരം പ്രവേശന നടപടികൾ ആരംഭിച്ച തിങ്കളാഴ്ച തന്നെ കമ്മ്യൂണിറ്റി മാനേജ്മെന്റ് വിഭാഗങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ പൂർത്തിയായപ്പോൾ 93 5 9 4 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്.മൂന്നാംഘട്ട അലോട്ട്മെന്റ് ഈ മാസം 15ന് പ്രസിദ്ധീകരിക്കും എന്നാണ് വിവരം. 15ന് വൈകിട്ടാണ് അലോട്ട്മെന്റ് നടക്കുക. 16 17 തീയതികളിൽ അനുസരിച്ചുള്ള പ്രവേശന നടപടികൾ പൂർത്തിയാക്കണം.
ഇതുവരെ ഉള്ള അലോട്ട്മെന്റ് ഇഷ്ടമുള്ള ഓപ്ഷൻ ലഭിക്കാനായി അലോട്ട്മെന്റ് ലഭിച്ചവർക്ക് താൽക്കാലികമായി പ്രവേശനം നേടാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാൽ മൂന്നാം അലോട്ട്മെന്റ് ഈ സൗകര്യം ഉണ്ടായിരിക്കില്ല. ഇത്തവണത്തെ അലോട്ട്മെന്റ് ലഭിക്കുന്നവർ സ്ഥിരപ്രവേശനം നേടണം എന്നത് നിർബന്ധമാണ്. കൂടാതെ താൽക്കാലികമായി പ്രവേശനം നേടിയവരും ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം.
18ന് ക്ലാസുകൾ ആരംഭിക്കും എന്നാണ് വിവരം. രണ്ടാം അലോട്ട്മെന്റ് പ്രകാരം പ്രവേശന നടപടികൾ ആരംഭിച്ച തിങ്കളാഴ്ച തന്നെ കമ്മ്യൂണിറ്റി മാനേജ്മെന്റ് വിഭാഗങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങിയിരുന്നു. ആകെയുള്ള സീറ്റുകൾ 442195 ആണ്. ഇതിൽ ഇതുവരെ പ്രവേശനം നടന്നിട്ടുള്ളത് 236934 സീറ്റുകളിലേക്കാണ് .
പ്രവേശന നടപടികൾ പൂർത്തിയാകുമ്പോൾ എല്ലാ കുട്ടികൾക്കും ഇഷ്ടമുള്ള ഓപ്ഷനുകൾ ലഭിക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. ആദ്യ അലോട്ട്മെന്റ് ലഭിച്ച 2,49,540 വിദ്യാർത്ഥികളിൽ 1,21,743 വിദ്യാർത്ഥികൾ മാത്രമാണ് സ്ഥിര പ്രവേശനം നേടിയത്. മെറിറ്റ് ക്വാട്ടയിൽ അലോട്ട്‌മെൻ്റ് നേടിയ 2,49,540 വിദ്യാർഥികളിൽ 1,21,743 പേർ മാത്രമാണ് അഡ്മിഷൻ എടുത്തത്. ഇതിൽ താൽക്കാലിക പ്രവേശനം നേടിയത് 99,525 പേരാണ്. 27074 പേർ അലോട്ട്‌മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല.