AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

NEET UG Result 2025: നീറ്റ് യുജി ഫലം നാളെയോ? സ്കോർകാർഡ് പരിശോധിക്കാം ഇവിടെ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

NEET UG Result 2025 Expected Date And Time: കഴിഞ്ഞ വർഷത്തെ ട്രെൻഡ് അനുസരിച്ച്, നിശ്ചിത തീയതിയായ ജൂൺ 14ന് 10 ദിവസം മുമ്പാണ് ഫലം പ്രസിദ്ധീകരിച്ചത്. ഇക്കൊല്ലം 22.7 ലക്ഷം ഉദ്യോഗാർത്ഥികളാണ് നീറ്റ് യുജി പരീക്ഷയെഴുതിയത്.

NEET UG Result 2025: നീറ്റ് യുജി ഫലം നാളെയോ? സ്കോർകാർഡ് പരിശോധിക്കാം ഇവിടെ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
NEET UG Result Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 13 Jun 2025 08:11 AM

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (നീറ്റ് യുജി) ഫലം ജൂൺ 14 (നാളെ) നകം പ്രഖ്യാപിക്കുമെന്നാണ് ചില അനൗദ്യോ​ഗിക റിപ്പോർട്ടുകൾ പറയുന്നത്. ഫലത്തിനായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഫലപ്രഖ്യാപനത്തിന് ശേഷം എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in ൽ അവരുവരുടെ സ്കോർകാർഡുകൾ പരിശോധിക്കാവുന്നതാണ്. ഇക്കൊല്ലം 22.7 ലക്ഷം ഉദ്യോഗാർത്ഥികളാണ് നീറ്റ് യുജി പരീക്ഷയെഴുതിയത്. 4,750 പരീക്ഷാ കേന്ദ്രങ്ങളിലായി നടത്തിയ പരീക്ഷയിൽ രാജ്യത്ത് 557 നഗരങ്ങളിലും വിദേശത്ത് 14 കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടന്നത്.

കഴിഞ്ഞ വർഷം ജൂൺ നാലിനാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്. ഇത് കണക്കിലെടുക്കുമ്പോൾ, നീറ്റ് യുജി ഫലം ഇന്നോ നാളെയോ പ്രഖ്യാപിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷത്തെ ട്രെൻഡ് അനുസരിച്ച്, നിശ്ചിത തീയതിയായ ജൂൺ 14ന് 10 ദിവസം മുമ്പാണ് ഫലം പ്രസിദ്ധീകരിച്ചത്. ഓൺലൈൻ മോഡിൽ മാത്രമാണ് ഫലം പ്രഖ്യാപനം. രജിസ്ട്രേഷൻ ക്രെഡൻഷ്യലുകളുടെ സഹായത്തോടെ ഉദ്യോഗാർത്ഥിക്ക് സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയും.

നീറ്റ് യുജി ഫലം എങ്ങനെ പരിശോധിക്കാം?

നീറ്റ് യുജി 2025 സ്കോർകാർഡ് ഓൺലൈനിൽ ലഭ്യമാകും, രജിസ്ട്രേഷൻ ക്രെഡൻഷ്യലുകളുടെ സഹായത്തോടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം. നീറ്റ് യുജി ഫലം ഡൗൺലോഡ് ചെയ്യുന്നതിന് താഴെ സൂചിപ്പിച്ച ഘട്ടങ്ങളിലൂടെ മുമ്പോട്ട് പോവുക.

ഘട്ടം 1: എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ nta.nic.in സന്ദർശിക്കുക. തുടർന്ന് ഹോം പേജിലെ ‘നീറ്റ് (യുജി) 2025 ഫലം’ ക്ലിക്ക് ചെയ്യുക.

ഘട്ടം 2: neet.nta.nic.in-ൽ, നീറ്റ് 2025 സ്കോർകാർഡ് ഡൗൺലോഡ് ലിങ്ക് തിരഞ്ഞെടുക്കുക.

ഘട്ടം 3: ശേഷം രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി സമർപ്പിക്കുക.

ഘട്ടം 4: ലോഗിൻ ചെയ്ത ശേഷം, നിങ്ങളുടെ ഫലം സ്ക്രീനിൽ ദൃശ്യമാകും.

ഘട്ടം 5: തുടർന്നുള്ള ആവശ്യങ്ങൾക്കായി അവ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.