AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RRB NTPC UG Result 2025: യോഗ്യത നേടിയത് അര ലക്ഷത്തിലേറെ പേര്‍, അതില്‍ നിങ്ങളുണ്ടോ? ആര്‍ആര്‍ബി എന്‍ടിപിസി ഫലം പ്രഖ്യാപിച്ചു

RRB NTPC UG Result 2025 Out: ആര്‍ആര്‍ബി എന്‍ടിപിസി യുജി ലെവൽ ഫലം 2025 പ്രഖ്യാപിച്ചു. നോൺ-ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ് പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍ആര്‍ബികളുടെ റീജിയണൽ വെബ്‌സൈറ്റില്‍ ഫലം പരിശോധിക്കാം

RRB NTPC UG Result 2025: യോഗ്യത നേടിയത് അര ലക്ഷത്തിലേറെ പേര്‍, അതില്‍ നിങ്ങളുണ്ടോ? ആര്‍ആര്‍ബി എന്‍ടിപിസി ഫലം പ്രഖ്യാപിച്ചു
Image for representation purpose onlyImage Credit source: PTI
jayadevan-am
Jayadevan AM | Published: 22 Nov 2025 11:49 AM

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആര്‍ആര്‍ബി) എന്‍ടിപിസി യുജി ലെവൽ ഫലം 2025 പ്രഖ്യാപിച്ചു. നോൺ-ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ് (ബിരുദാനന്തര) പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതത് ആര്‍ആര്‍ബികളുടെ റീജിയണൽ വെബ്‌സൈറ്റില്‍ ഫലം പരിശോധിക്കാം. കട്ട് ഓഫ് മാർക്കുകളും ആര്‍ആര്‍ബി പുറത്തുവിട്ടിട്ടുണ്ട്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മേഖലകളിലെ ഫലം ലഭ്യമാണ്.

എങ്ങനെ ഫലം പരിശോധിക്കാം?

  • ആര്‍ആര്‍ബിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് പരിശോധിക്കുക
  • ആര്‍ആര്‍ബി എന്‍ടിപിസി റിസള്‍ട്ട് 2025 ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • ആര്‍ആര്‍ബി തിരുവനന്തപുരത്തിന്റെ നേരിട്ടുള്ള ലിങ്ക്: ഇവിടെ ക്ലിക്ക് ചെയ്യുക

ഓഗസ്റ്റ് 7, 8, 11, 12, 13, 14, 18, 19, 20, 21, 22, 28, 29, സെപ്റ്റംബർ 1, 2, 3, 4, 8, 9 തീയതികളിലാണ്‌ ഇന്ത്യയിലുടനീളമുള്ള വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ എൻ‌ടി‌പി‌സി (അണ്ടർ ഗ്രാജുവേറ്റ്) പരീക്ഷ നടത്തിയത്. താത്കാലിക ഉത്തരസൂചിക സെപ്റ്റംബർ 15 ന് പുറത്തിറക്കിയിരുന്നു. ഒബ്ജക്ഷന്‍ അറിയിക്കാന്‍ സെപ്റ്റംബർ 20 വരെ സമയം അനുവദിച്ചു.

Also Read: IBPS Clerk Prelims Result 2025: ഐബിപിഎസ് ക്ലര്‍ക്ക് റിസള്‍ട്ട് പുറത്ത്, എങ്ങനെ പരിശോധിക്കാം?

3445 ഒഴിവുകളാണുള്ളത്. കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക് തസ്തികയിലേക്ക്-2022, അക്കൗണ്ട് ക്ലർക്ക് കം ടൈപ്പിസ്റ്റ്‌-361, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്‌-990, ട്രെയിൻസ് ക്ലർക്ക് തസ്തിക-72 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഏകദേശം 6,326,818 ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചു. 27.55 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതി. ആകെ 51,979 ഉദ്യോഗാർത്ഥികൾ അടുത്ത റൗണ്ടിന്‌ നിയമനത്തിന് യോഗ്യത നേടി.

സിബിടി 2 വിജയിക്കുന്നവർ പിന്നീട് ബാധകമെങ്കിൽ സ്കിൽ ടെസ്റ്റുകൾക്ക് വിധേയരാകും. തുടർന്ന് ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ പരിശോധനകളും നടത്തും.