Nursing Admission: നഴ്സിങ് പ്രവേശനം നേടാൻ ഇനിയും അവസരം! അഡ്മിഷൻ തീയതി നീട്ടി; എന്നുവരെ അപേക്ഷിക്കാം?

Kerala Nursing Admission Last Date: എഎൻഎം, ജിഎൻഎം, ബിഎസ്‌സി നഴ്സിങ്, പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്, എംഎസ്‌സി നഴ്സിങ്, പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിങ് എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾക്കാണ് സമയപരിധി നീട്ടിയത്. പുതിയ ഉത്തരവ് പ്രകാരം ഈ കോഴ്‌സുകളുടെ ക്ലാസുകൾ ഡിസംബർ രണ്ടിന് ആരംഭിക്കും. ഒഴിവുള്ള സീറ്റുകളിലേക്കാണ് ഇപ്പോൾ പ്രവേശനം നടക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.

Nursing Admission: നഴ്സിങ് പ്രവേശനം നേടാൻ ഇനിയും അവസരം! അഡ്മിഷൻ തീയതി നീട്ടി; എന്നുവരെ അപേക്ഷിക്കാം?

പ്രതീകാത്മക ചിത്രം

Published: 

17 Nov 2026 | 09:22 AM

നഴ്സിങ് പഠനം സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് വലിയൊരു ആശ്വാസവും സുവർണ്ണാവസരവുമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. വിവിധ നഴ്സിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശന സമയപരിധി അധികൃതർ വീണ്ടും നീട്ടി നൽകിയിരിക്കുകയാണ്. നേരത്തെ അഡ്മിഷൻ നേടാൻ കഴിയാതെ പോയവർക്കും, സീറ്റ് ലഭിക്കാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. സംസ്ഥാനത്തെ വിവിധ നഴ്സിങ് കോഴ്‌സുകളിലേക്കുള്ള 2026–27 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള തീയതി നവംബർ 30 വരെ നീട്ടി. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.

എഎൻഎം, ജിഎൻഎം, ബിഎസ്‌സി നഴ്സിങ്, പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്, എംഎസ്‌സി നഴ്സിങ്, പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിങ് എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾക്കാണ് സമയപരിധി നീട്ടിയത്. പുതിയ ഉത്തരവ് പ്രകാരം ഈ കോഴ്‌സുകളുടെ ക്ലാസുകൾ ഡിസംബർ രണ്ടിന് ആരംഭിക്കും.

ഒഴിവുള്ള സീറ്റുകളിലേക്കാണ് ഇപ്പോൾ പ്രവേശനം നടക്കുന്നത്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ബന്ധപ്പെട്ട സർവകലാശാലയുടെയോ, എൽബിഎസ് പ്രവേശന പരീക്ഷാ കമ്മീഷണറുടെയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ നേരിട്ട് കോളേജുകളുമായി ബന്ധപ്പെട്ടോ പ്രവേശന നടപടികൾ പൂർത്തിയാക്കാം.

ALSO READ: റബ്ബർ പാർക്ക് ഇന്ത്യയിൽ തൊഴിലവസരം; 35,000 രൂപ ശമ്പളം

വിവിധ തലങ്ങളിലെ അഡ്മിഷൻ നടപടികളും അലോട്ട്മെന്റുകളും പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് സർക്കാർ തീയതി നീട്ടികൊണ്ടുള്ള തീരുമാനം കൈക്കൊണ്ടതും. മുഖ്യധാരാ നഴ്സിംഗ് കോഴ്സുകൾക്കൊപ്പം ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും സ്പെഷ്യാലിറ്റി ഡിപ്ലോമ കോഴ്സുകളിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ നീക്കം ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഡ്മിഷനായി കരുതേണ്ട പ്രധാന രേഖകൾ

  • പത്താം ക്ലാസ്, പ്ലസ് ടു സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും.
  • ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC), സ്വഭാവ സർട്ടിഫിക്കറ്റ്.
  • നേറ്റിവിറ്റി / കമ്മ്യൂണിറ്റി / വരുമാന സർട്ടിഫിക്കറ്റുകൾ (ബാധകമായവർക്ക്).
  • തിരിച്ചറിയൽ രേഖ (ആധാർ കാർഡ്), പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ.

അവസാന തീയതിക്ക് മുൻപായി വിദ്യാർഥികൾ പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും മാർഗനിർദേശങ്ങൾക്കുമായി ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.

ഇന്ത്യൻ നഴ്‌സിങ് കൗൺസിലിൻ്റെയും (ഐഎൻസി) കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിലിൻ്റെയും അംഗീകാരത്തോടെ സർക്കാർ, സ്വാശ്രയ മേഖലകളിലായി നിരവധി കോളജുകളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. അവസാന തീയതിക്കായി കാത്തുനിൽക്കാതെ, ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിച്ച് എത്രയും വേഗം പ്രവേശന നടപടികൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.

English Summary:

The deadline for nursing course admissions has been extended. Check out the latest updates, dates, and application details. Here is what documents you need before admission.

Loading...
Unable to load recommendations.
Follow Us
ഇഞ്ചി ചായ ദിവസവും രാവിലെ കുടിച്ചു നോക്കൂ! അറിയാം ​ഗുണം
ചോറ് കഴിച്ചും ഡയറ്റ് നോക്കാം; ഹൈ പ്രോട്ടീൻ ഗാർലിക് ചിക്കൻ റൈസ് ബൗൾ റെസിപി ഇതാ
പ്രമേഹം കുറയ്ക്കാൻ പേരക്ക എങ്ങനെ കഴിക്കണം?
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?