AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

kerala plus one admission 2025: മുന്നോക്ക സമുദായത്തിലെ സാമ്പത്തിക പിന്നോക്കക്കാർക്കുള്ള സംവരണസീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

Reservation seats for economically backwards classes in forward communities: ഇങ്ങനെ ഒരു സംവരണ സീറ്റുണ്ട് എന്നതിനെപ്പറ്റി ശരിയായ അവബോധം അപേക്ഷകർക്കിടയിൽ ഇല്ല. കൂടാതെ അപേക്ഷിക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റകൾ ലഭിക്കാനുള്ള നടപടിക്രമങ്ങളും ചിലർക്ക് ബുദ്ധിമുട്ടായി തോന്നിയേക്കാം.

kerala plus one admission 2025:  മുന്നോക്ക സമുദായത്തിലെ സാമ്പത്തിക പിന്നോക്കക്കാർക്കുള്ള സംവരണസീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു
Plus One Admission 2025 Image Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 13 Jun 2025 16:31 PM

തിരുവനന്തപുരം: കേരളത്തിൽ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട രണ്ടാംഘട്ട അലോട്ട്മെന്റ് വന്നു കഴിഞ്ഞു. ഇപ്പോഴും ഏറെ സീറ്റുകൾ ഒഴിഞ്ഞു തന്നെയാണ് കിടക്കുന്നത്. അടുത്തിടെ വന്ന വിവരം അനുസരിച്ച് മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടി സംവരണം ചെയ്തിരിക്കുന്ന ഇ.ഡബ്ലൂ.എസ് സീറ്റുകളിൽ 60% വും ഒഴിഞ്ഞു കിടക്കുന്നു എന്നാണ്.

10% സംവരണം ആണ് മുന്നോക്ക സമുദായത്തിലെ പിന്നോക്കം നിൽക്കുന്നവർക്കായി ഉള്ളത്. ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ യോഗ്യരായ ആളുകൾ ഇല്ലാത്തതുകൊണ്ട് അല്ലെങ്കിൽ അപേക്ഷകർക്ക് ഇതിനെപ്പറ്റി അറിവില്ലാത്തതുകൊണ്ടോ ആകാം ഈ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് എന്നാണ് നിഗമനം.

ALSO READ: 1206 വിജയ് രൂപാണിയുടെ ഭാ​ഗ്യനമ്പർ ആയിരുന്നു, ഇപ്പോൾ മരണനമ്പറും

പ്രധാന വിവരങ്ങൾ ഇങ്ങനെ

 

ഇഡബ്ല്യുഎസ് സംവരണത്തിനായി അപേക്ഷിക്കുന്നവർക്ക് 8 ലക്ഷം രൂപയിൽ താഴെയാണ് വാർഷിക വരുമാനം വേണ്ടത്. കൂടാതെ നിശ്ചിത ഭൂമിയും കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശത്തിനും പരിധിയുണ്ട്. പ്രധാന അലോട്ട്മെന്റ്കൾക്ക് ശേഷവും ഈ സീറ്റുകൾ ഒഴിഞ്ഞു കിടന്നാൽ ഈ സീറ്റുകൾ അത് നികത്തുന്നതിനായി സപ്ലിമെന്ററി അലോട്ട്മെന്റ് ഉണ്ടായിരിക്കും.

 

എന്തുകൊണ്ട് സീറ്റ് ഒഴിഞ്ഞു കിടക്കുന്നു

 

ഇങ്ങനെ ഒരു സംവരണ സീറ്റുണ്ട് എന്നതിനെപ്പറ്റി ശരിയായ അവബോധം അപേക്ഷകർക്കിടയിൽ ഇല്ല. കൂടാതെ അപേക്ഷിക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റകൾ ലഭിക്കാനുള്ള നടപടിക്രമങ്ങളും ചിലർക്ക് ബുദ്ധിമുട്ടായി തോന്നിയേക്കാം. സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി കിട്ടാത്തതും ഇതിനൊരു കാരണമാണ്. കൂടാതെ യോഗ്യരായ അപേക്ഷകൾ കേരളത്തിൽ ഇല്ലാത്തതും അപേക്ഷകളുടെ എണ്ണം കുറയ്ക്കുന്നു.

ആദ്യ അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ തന്നെ 9104 പേർക്ക് ഈ സീറ്റുകളിൽ അവസരം ലഭിച്ചു. 10,000ത്തിനു മുകളിൽ സീറ്റുകൾ ഒഴിവായിരുന്നു അപ്പോൾ. രണ്ടാം അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ ഒഴിഞ്ഞ സീറ്റുകളുടെ എണ്ണം 11889 ആയി. മൂന്നാം അലോട്ട്മെന്റ് ശേഷവും ഈ സീറ്റുകൾ ഒഴിഞ്ഞു കിടന്നാൽ അത് ജനറൽ സീറ്റിലേക്ക് മാറ്റും. ഈ സീറ്റുകളെ സംബന്ധിച്ച് രക്ഷിതാക്കൾക്കിടയിൽ കൃത്യമായി അവബോധം കൊടുക്കുക എന്നതാണ് പ്രധാനമായും വേണ്ടത്.