Kerala Plus One First Allotment 2025: പ്ലസ് വൺ ഫസ്റ്റ് അലോട്ട്മെൻറ് എത്തി, പരിശോധിക്കാം
കാൻഡിഡേറ്റ് ലോഗിനിൽ നിന്നും ലഭിക്കുന്ന അലോട്ട്മെൻ്റ് ലെറ്റർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് എന്നിവയുമായാണ് അഡ്മിഷന് എത്തേണ്ടത്. അലോട്ട്മെൻ്റ് ലെറ്റർ ഒന്നാമത്തെ പേജിലെ വിവരങ്ങളിൽ രക്ഷിതാവ് ഒപ്പ് വെച്ചിരിക്കണം

അങ്ങനെ ട്രയലിന് ശേഷം പ്ലസ് വൺ പ്രവേശനത്തിൻ്റെ ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. ആദ്യ അലോട്ട്മെൻ്റിൽ സ്കൂൾ ലഭിച്ചവർ ജൂൺ 3-ന് രാവിലെ 10 മുതൽ ജൂൺ 5 വൈകീട്ട് 5 വരെയുള്ള സമയത്തിനുള്ളിൽ പ്രവേശനം പൂർത്തിയാക്കണമെന്ന് വിദ്യഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്നു. തങ്ങൾക്ക് താത്പര്യമുള്ള സ്കൂളല്ല അലോട്ട്മെൻ്റിൽ ലഭിച്ചതെങ്കിൽ കിട്ടിയ സ്കൂളിൽ താത്കാലികമായി ചേർന്ന ശേഷം ഹയർ ഓപ്ഷനിൽ വീണ്ടും അലോട്ട്മെൻ്റിന് നൽകാവുന്നതാണ്. ഇവരിൽ നിന്നും ഫീസില്ലാതെ ആയിരിക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കുക. താത്കാലിക പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ അവരുടെ ഹയറോപ്ഷനുകൾ ആവശ്യമില്ലാത്തത് റദ്ദാക്കാവുന്നതാണ്.
കയ്യിൽ കരുതേണ്ട രേഖകൾ
കാൻഡിഡേറ്റ് ലോഗിനിൽ നിന്നും ലഭിക്കുന്ന അലോട്ട്മെൻ്റ് ലെറ്റർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് എന്നിവയുമായാണ് അഡ്മിഷന് എത്തേണ്ടത്. അലോട്ട്മെൻ്റ് ലെറ്റർ ഒന്നാമത്തെ പേജിലെ വിവരങ്ങളിൽ രക്ഷിതാവ് ഒപ്പ് വെച്ചിരിക്കണം. ഒപ്പം സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും അറ്റസ്റ്റഡും കയ്യിൽ ഉണ്ടാവണം.
അറിഞ്ഞിരിക്കേണ്ട പ്രധാന തീയ്യതികൾ ഇനി
ആദ്യത്തെ അലോട്ട്മെൻ്റ്- ജൂൺ 2
രണ്ടാമത്തെ അലോട്ട്മെൻ്റ്- ജൂൺ 10
മൂന്നാമത്തെ അലോട്ട്മെൻ്റ്- ജൂൺ 16
പ്ലസ് വൺ ക്സാസുകൾ ആരംഭിക്കുന്ന തീയ്യതി- ജൂൺ 18
ശ്രദ്ധിക്കാം
ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും മൂലം അപേക്ഷയിൽ തെറ്റു തിരുത്താൻ പറ്റാത്ത നിരവധി പേരുണ്ട്. എന്നാൽ ഇവർക്ക് ഫൈനൽ കൺഫർമേഷൻ നൽകാൻ കഴിഞ്ഞില്ല എന്ന പേരിൽ അലോട്ട്മെൻ്റിൽ പരിഗണിക്കാതെ പോവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. അതേസമയം പ്ലസ് വൺ ഒന്നാം വർഷ പരീക്ഷാ ഫലവും ജൂൺ -3-ന് എത്തുമെന്നാണ് വിവരം.