AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Plus One Sports Quota Registration 2025: പ്ലസ് വൺ സ്‌പോർട്സ് ക്വാട്ട രജിസ്‌ട്രേഷൻ ഇന്ന് മുതൽ; അറിയേണ്ടതെല്ലാം

Kerala Plus One Sports Quota Registration 2025 Begins: സ്‌പോർട്സ് ക്വാട്ടയ്ക്ക് 2023 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകളാണ് പരിഗണിക്കുക. വിദ്യാഭ്യാസ വകുപ്പിൻറെ 'HSCAP GATE WAY' എന്ന ഏകജാലക സംവിധാനത്തിലൂടെ വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം.

Plus One Sports Quota Registration 2025: പ്ലസ് വൺ സ്‌പോർട്സ് ക്വാട്ട രജിസ്‌ട്രേഷൻ ഇന്ന് മുതൽ; അറിയേണ്ടതെല്ലാം
പ്രതീകാത്മക ചിത്രംImage Credit source: PTI
nandha-das
Nandha Das | Published: 23 May 2025 10:35 AM

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ സ്‌പോർട്സ് ക്വാട്ട ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് (മെയ് 23) ആരംഭിച്ചു. സ്‌പോർട്സ് ക്വാട്ടയ്ക്ക് 2023 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകളാണ് പരിഗണിക്കുക. വിദ്യാഭ്യാസ വകുപ്പിൻറെ ‘HSCAP GATE WAY’ എന്ന ഏകജാലക സംവിധാനത്തിലൂടെ വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം. ശേഷം ജില്ലാ സ്‌പോർട്സ് കൗൺസിലിൻറെ മെയിൽ ഐഡിയിലേയ്ക്ക് (alpydsc2025@gmail.com ) സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ അയക്കേണ്ടതാണ്.

സ്‌പോർട്സ് അച്ചീവ്‌മെൻറിൻറെ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റിൻറെ പകർപ്പ് എന്നിവ സഹിതം വെരിഫിക്കേഷനായി വിദ്യാർഥികൾ ജില്ലാ സ്‌പോർട്സ് കൗൺസിലിൽ എത്തിച്ചേരേണ്ടതാണ്. മേയ് 24 മുതൽ 28 ന് വൈകുന്നേരം 5 മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തിയ ശേഷം സ്‌കോർ കാർഡ് നേരിട്ട് നൽകുന്നതാണ്. സ്‌കോർ കാർഡ് ലഭിച്ചത്തിന് ശേഷം വിദ്യാർഥികൾ വീണ്ടും ‘HSCAP GATE WAY’ എന്ന വെബ്‌സൈറ്റ് വഴി സ്‌പോർട്സ് ക്വാട്ട ഓൺലൈൻ ആപ്ലിക്കേഷൻ നൽകണം. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 29 ആണ്.

സ്‌പോർട്‌സ് ക്വാട്ടയ്ക്ക നൽകുന്ന സർട്ടിഫിക്കറ്റുകളിൽ സീരിയൽ നമ്പർ, ഇഷ്യൂ ചെയ്ത തീയതി, ഇഷ്യുയിംഗ് അതോറിറ്റി, എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. ഇത് ഇല്ലാത്ത പക്ഷം അതിൻറെ പൂർണ്ണ ഉത്തരവാദിത്വം അതാത് അതോറിറ്റിക്കും അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾക്കുമായിരിക്കും എന്നുള്ള സത്യവാങ്മൂലം ഇതോടൊപ്പം ഹാജരാക്കണം എന്നും സ്പോർട്സ് കൗൺസിൽ അറിയിച്ചിട്ടുണ്ട്. സംശയങ്ങൾക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റ 0477 2253090 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്.

ALSO READ: കേരള സർവകലാശാല നാലുവർഷ ബിരുദ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

സ്പോട്‌സ് ക്വാട്ട അപേക്ഷ പ്രക്രിയ:

  • സ്പോട്‌സ് അച്ചീവ്‌മെൻ്റ്/സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ നടത്തുക.
  • രജിസ്ട്രേഷൻ ചെയ്ത‌ ശേഷം പ്രിന്റൗട്ട്, ഒറിജിനൽ സർട്ടിഫിക്കറ്റ്, ഫോട്ടോ കോപ്പി എന്നിവ സഹിതം ജില്ലാ സ്പോട്‌സ് കൗൺസിലിൽ വെരിഫിക്കേഷന് ഹാജരാകണം.
  • വേരിഫികേഷൻ പൂർത്തിയാക്കി ശേഷം കൗൺസിലിൽ നിന്നും സ്കോർ കാർഡ് കളക്ട് ചെയ്യുക.
  • ഇനി വീണ്ടും സൈറ്റിൽ കയറി സ്‌കൂൾ, കോഴ്‌സ് എന്നിവ രജിസ്റ്റർ ചെയ്യുക.
  • ജൂൺ 3 ന് ആദ്യ അലോട്‌മെൻ്റ് നടക്കും. അലോട്മെന്റ് ലഭിച്ചവർ ഒറിജിനൽ രേഖകളുമായി സ്‌കൂളിലെത്തി അഡ്‌മിഷൻ എടുക്കുക.