AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Plus One Trial Allotment 2025: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് നാളെ, എങ്ങനെ പരിശോധിക്കാം?

Kerala Plus One Trial Allotment 2025 to be released on May 23: ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ രണ്ടിന് നടക്കും. ജൂണ്‍ 10നാണ് രണ്ടാമത്തെ അലോട്ട്‌മെന്റ്. ജൂണ്‍ 16ന് മൂന്നാമത്തെ അലോട്ട്‌മെന്റ് പുറത്തുവിടും. ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. മുഖ്യഘട്ടത്തിന് ശേഷം പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തും

Kerala Plus One Trial Allotment 2025: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് നാളെ, എങ്ങനെ പരിശോധിക്കാം?
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Updated On: 23 May 2025 17:10 PM

പ്ലസ് വണ്‍ അഡ്മിഷനുള്ള ട്രയല്‍ അലോട്ട്‌മെന്റ് നാളെ (മെയ് 24) പ്രസിദ്ധീകരിക്കും. hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. ട്രയല്‍ അലോട്ട്‌മെന്റ് യഥാര്‍ത്ഥ അലോട്ട്‌മെന്റല്ല. ഒന്നാം അലോട്ട്‌മെന്റിന് മുന്നോടിയായി നടത്തുന്ന ‘ട്രയല്‍’ മാത്രമാണിത്. അതുകൊണ്ടാണ് ഇത് ട്രയല്‍ അലോട്ട്‌മെന്റ് എന്ന് വിളിക്കുന്നത്. ട്രയല്‍ അലോട്ട്‌മെന്റില്‍ കാണിക്കുന്ന സ്‌കൂളിലാകണമെന്നില്ല വിദ്യാര്‍ത്ഥിക്ക് അഡ്മിഷന്‍ ലഭിക്കുന്നത്. അപേക്ഷിച്ച സമയത്ത് കൊടുത്ത വിവരങ്ങളില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കുമെന്നതാണ് ട്രയല്‍ അലോട്ട്‌മെന്റിന്റെ പ്രത്യേകത.

മെയ് 21 വരെയാണ് അപേക്ഷ അയയ്ക്കാന്‍ സമയം അനുവദിച്ചിരുന്നത്. ആകെ 462721 അപേക്ഷകള്‍ ലഭിച്ചു. 430044 അപേക്ഷകളും എസ്എസ്എല്‍സി വിജയിച്ച വിദ്യാര്‍ത്ഥികളുടേതാണ്. 23179 അപേക്ഷകളാണ് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ അയച്ചത്. ഐസിഎസ്ഇ-2312, മറ്റുള്ളവര്‍-7186, എംആര്‍എസ്-1866 എന്നിങ്ങനെ അപേക്ഷകളും ലഭിച്ചു.

കഴിഞ്ഞ തവണത്തെക്കാള്‍ ഇത്തവണ അപേക്ഷകര്‍ കുറഞ്ഞു. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് മലപ്പുറത്താണ്. 82302 അപേക്ഷകളാണ് മലപ്പുറത്ത് ലഭിച്ചത്. വയനാട്ടിലാണ് ഏറ്റവും കുറവ്. 12142 അപേക്ഷകള്‍ മാത്രമാണ് വയനാട് ജില്ലയില്‍ ലഭിച്ചത്.

ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ രണ്ടിന് നടക്കും. ജൂണ്‍ 10നാണ് രണ്ടാമത്തെ അലോട്ട്‌മെന്റ്. ജൂണ്‍ 16ന് മൂന്നാമത്തെ അലോട്ട്‌മെന്റ് പുറത്തുവിടും. ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. മുഖ്യഘട്ടത്തിന് ശേഷം പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തും. ജൂലൈ 23ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കും.

Read Also: Plus One Sports Quota Registration 2025: പ്ലസ് വൺ സ്‌പോർട്സ് ക്വാട്ട രജിസ്‌ട്രേഷൻ ഇന്ന് മുതൽ; അറിയേണ്ടതെല്ലാം

അലോട്ട്‌മെന്റ് പരിശോധിക്കേണ്ട വെബ്‌സൈറ്റ്‌

hscap.kerala.gov.in

അലോട്ട്‌മെന്റ് തീയതികള്‍

  • ട്രയല്‍ അലോട്ട്‌മെന്റ്-മെയ് 24
  • ആദ്യത്തെ അലോട്ട്‌മെന്റ്-ജൂണ്‍ രണ്ട്
  • രണ്ടാമത്തെ അലോട്ട്‌മെന്റ്-ജൂണ്‍ പത്ത്
  • മൂന്നാമത്തെ അലോട്ട്‌മെന്റ്-ജൂണ്‍ 16