AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala PSC Assistant Salesman Recruitment: പത്താം ക്ലാസ് യോഗ്യത, 50200 വരെ ശമ്പളം; അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലേക്ക് ‘കണ്‍ഫര്‍മേഷന്‍’ നല്‍കാം

Kerala PSC Assistant Salesman Recruitment 2025 confirmation details: നേരിട്ടുള്ള നിയമനമാണ്. അപേക്ഷിക്കുന്നതിനുള്ള സമയം നേരത്തെ അവസാനിച്ചിരുന്നു. 18 വയസ് മുതല്‍ 36 വയസ് വരെയുള്ളവരാണ് അപേക്ഷിക്കാന്‍ യോഗ്യര്‍. പത്താം ക്ലാസ് പാസായവരാണ് ഈ തസ്തികയിലേക്ക് യോഗ്യര്‍

Kerala PSC Assistant Salesman Recruitment: പത്താം ക്ലാസ് യോഗ്യത, 50200 വരെ ശമ്പളം; അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലേക്ക് ‘കണ്‍ഫര്‍മേഷന്‍’ നല്‍കാം
PSC Confirmation
Jayadevan AM
Jayadevan AM | Published: 24 May 2025 | 08:19 PM

കേരള പിഎസ്‌സി നടത്തുന്ന അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലേക്ക് അപേക്ഷ അയച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം. കേരള പിഎസ്‌സി നടത്തുന്ന അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലേക്ക് അപേക്ഷ അയച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം. ജൂണ്‍ 11 വരെ കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ അവസരമുണ്ട്. കണ്‍ഫര്‍മേഷന്‍ നല്‍കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനാകില്ല. സിവില്‍ സപ്ലൈസ് കോര്‍പറേഷനിലെ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയില്‍ 23000 മുതല്‍ 50200 വരെയാണ് പേ സ്‌കെയില്‍.

എത്ര ഒഴിവുണ്ടെന്ന് വ്യക്തമല്ല. എല്ലാ ജില്ലകളിലും ഒഴിവ് പ്രതീക്ഷിക്കാം. നേരിട്ടുള്ള നിയമനമാണ്. അപേക്ഷിക്കുന്നതിനുള്ള സമയം നേരത്തെ അവസാനിച്ചിരുന്നു. 18 വയസ് മുതല്‍ 36 വയസ് വരെയുള്ളവരാണ് അപേക്ഷിക്കാന്‍ യോഗ്യര്‍. പത്താം ക്ലാസ് പാസായവരാണ് ഈ തസ്തികയിലേക്ക് യോഗ്യര്‍. ജനുവരി 29 വരെയാണ് അപേക്ഷിക്കാന്‍ സമയം അനുവദിച്ചിരുന്നത്.

എങ്ങനെ കണ്‍ഫര്‍മേഷന്‍ നല്‍കാം?

വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തി അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്ക് അവരവരുടെ പ്രൊഫൈലില്‍ പ്രവേശിച്ച് കണ്‍ഫര്‍മേഷന്‍ നല്‍കാം. പ്രൊഫൈലിലെ ഹോം പേജില്‍ തന്നെ കണ്‍ഫര്‍മേഷന്‍ നല്‍കുന്നതിനുള്ള ഓപ്ഷന്‍ കാണാം.

Read Also: Kerala Plus One Admission 2025: അപേക്ഷയില്‍ എന്തൊക്കെ തിരുത്താം? പേരിലെ പിഴവ് മാറ്റാമോ? പ്ലസ് വണ്‍ അപേക്ഷകര്‍ ശ്രദ്ധിക്കേണ്ടത്‌

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്

അതേസമയം, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷയുടെ ആദ്യ ഘട്ടം ഇന്ന് നടന്നു. അപേക്ഷിച്ച 4,57,900 പേരില്‍ 2,25,369 പേര്‍ക്കാണ് ഇന്ന് പരീക്ഷ നടന്നത്. രണ്ടാം ഘട്ട പരീക്ഷ ജൂണ്‍ 28ന് നടക്കും. ജൂണ്‍ 13 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ നടത്തുന്നത്. മുഖ്യപരീക്ഷ ഓഗസ്റ്റ്-ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും.