Kerala PSC Recruitment: ഇനി അറിഞ്ഞില്ലെന്ന് ആരും പറയരുത്! 171 തസ്തികകളില്‍ സര്‍ക്കാര്‍ ജോലിക്ക് അവസരം; പിഎസ്‌സി വിളിക്കുന്നു
Kerala PSC Upcoming Notifications: 171 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേരള പിഎസ്‌സിയുടെ തീരുമാനം. ജനറല്‍ റിക്രൂട്ട്‌മെന്റില്‍ സംസ്ഥാനതലത്തില്‍ 48 തസ്തികകളിലും, ജില്ലാതലത്തില്‍ 22 തസ്തികകളിലും വിജ്ഞാപനം പ്രസിദ്ധീകരിക്കും
171 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേരള പിഎസ്‌സി തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനീയര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍, കമ്പനി/ബോര്‍ഡ്/കോര്‍പറേഷനുകളില്‍ ടൈപ്പിസ്റ്റ്, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. ജനറല്‍ റിക്രൂട്ട്‌മെന്റില്‍ സംസ്ഥാനതലത്തില്‍ 48 തസ്തികകളിലും, ജില്ലാതലത്തില്‍ 22 തസ്തികകളിലും വിജ്ഞാപനം പുറപ്പെടുവിക്കും. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലത്തില്‍ അഞ്ച് തസ്തികകളിലേക്കും, ജില്ലാതലത്തില്‍ മൂന്ന് പോസ്റ്റുകളിലേക്കും നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കും.
എന്‍സിഎ റിക്രൂട്ട്‌മെന്റില്‍ സംസ്ഥാനതലത്തില്‍ 29 തസ്തികകളിലേക്കും, ജില്ലാതലത്തില്‍ 15 തസ്തികകളിലേക്കും നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുമെന്നും പിഎസ്‌സി അറിയിച്ചു. ജനറല്‍ റിക്രൂട്ട്‌മെന്റില്‍ സംസ്ഥാനതലത്തില്‍ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന പ്രധാന തസ്തികകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ വിവിധ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, പ്രോസിക്യൂഷന്‍ സര്‍വീസില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗ്രേഡ് 2, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ബയോളജി (തസ്തികമാറ്റം), സോയിന്‍ ആന്‍ഡ് സര്‍വേ സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഗ്രേഡ് 2 തുടങ്ങിയ തസ്തികകളിലേക്കാണ് ജനറല്‍ റിക്രൂട്ട്‌മെന്റില്‍ സംസ്ഥാനതലത്തില്‍ വിജ്ഞാപനങ്ങള്‍ വരുന്നത്.
നാഷണല്‍ സേവിങ്‌സ് സര്‍വീസില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് നാഷണല്‍ സേവിങ്‌സ്, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വിവിധ വിഷയങ്ങളില്‍ ടീച്ചര്‍, വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്യല്‍, സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് വകുപ്പില്‍ സൂപ്രണ്ട്, ഓയില്‍ പാം ഇന്ത്യയില്‍ റിസര്‍ച്ച് ഓഫീസര്‍, ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റില്‍ കാറ്റലോഗ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കും വിജ്ഞാപനം പുറപ്പെടുവിക്കും.