PSC Secretariat Assistant Exam 2025: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ നാളെ; സെന്ററുകളില്‍ മാറ്റമുണ്ടോ? ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍
Kerala PSC Secretariat Assistant Main Examination 2025: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യാത്രയില്‍ തടസങ്ങളുണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിശ്ചിത സമയത്തിന് വളരെ മുമ്പ് തന്നെ പരീക്ഷാ കേന്ദ്രത്തില്‍ എത്താനാകുന്ന തരത്തില്‍ യാത്ര ക്രമീകരിക്കുന്നതാണ് ഉചിതം

സെക്രട്ടേറിയറ്റ്
PSC Secretariat Assistant Mains 2025 Tomorrow: സെക്രട്ടേറിയറ്റ്, പിഎസ്‌സി, ഏജീസ് ഓഫീസ്, സ്റ്റേറ്റ് ഓഡിറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ്/ഓഡിറ്റര്‍ തസ്തികയിലേക്കുള്ള പരീക്ഷ നാളെ (സെപ്തംബര്‍ 27) നടക്കും. പ്രിലിമിനറി പരീക്ഷ പാസായ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാണ്. അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കണം. അഡ്മിറ്റ് കാര്‍ഡ്, പേന, ഐഡി കാര്‍ഡ് എന്നിവയാണ് കൊണ്ടുപോകേണ്ടത്. അഡ്മിറ്റ് കാര്‍ഡില്‍ വ്യക്തമാക്കിയിട്ടുള്ള നിരോധിത വസ്തുക്കളുമായി പരീക്ഷാ ഹാളില്‍ പ്രവേശിക്കരുത്. നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യാത്രയില്‍ തടസങ്ങളുണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിശ്ചിത സമയത്തിന് വളരെ മുമ്പ് തന്നെ പരീക്ഷാ കേന്ദ്രത്തില്‍ എത്താനാകുന്ന തരത്തില്‍ യാത്ര ക്രമീകരിക്കുന്നതാണ് ഉചിതം. ശക്തമായ മഴ പെയ്താലും പിഎസ്‌സി പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ സാധ്യതയില്ലെന്ന് പ്രത്യേകം ഓര്‍ക്കുക.
ഇത്തവണ മാറ്റങ്ങള്‍
ഇത്തവണ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ മാറ്റങ്ങളുണ്ട്. മുഖ്യപരീക്ഷ രണ്ട് പേപ്പറുകളിലായാണ് നടത്തുന്നത്. രാവിലെയും ഉച്ചയ്ക്കുമായാണ് മെയിന്‍സിലെ രണ്ട് പേപ്പറുകള്‍ നടത്തുന്നത്. 100 മാര്‍ക്കിന്റെ 100 ചോദ്യങ്ങളുണ്ട്. 90 മിനിറ്റ് വീതമാകും പരമാവധി സമയം. രാവിലെ 10ന് ആദ്യ പേപ്പര്‍ തുടങ്ങും. ഉച്ചയ്ക്ക് 1.30നാണ് രണ്ടാം പേപ്പര്‍ ആരംഭിക്കുന്നത്
മെയിന്‍സിന് ശേഷം ഇന്റര്‍വ്യൂ നടത്തും. അഭിമുഖത്തിന് 20 മാര്‍ക്ക് ലഭിക്കും. മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലാകും ചോദ്യങ്ങള്‍. ശരിയായ ഉത്തരങ്ങള്‍ ഒരു മാര്‍ക്കും, തെറ്റിന് നെഗറ്റീവ് 1/3 മാര്‍ക്കും ലഭിക്കും. അടുത്ത ഏപ്രിലില്‍ റാങ്ക് ലിസ്റ്റ് പ്രതീക്ഷിക്കാം. പേ സ്‌കെയില്‍: 39,300-83,000.
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
തൃശൂര്‍ പാലസ് റോഡിലെ ഗവ. മോഡല്‍ എച്ച്.എസ് ഫോര്‍ ഗേള്‍സില്‍ പരീക്ഷാ കേന്ദ്രം ലഭിച്ച 2031636-2031855 രജിസ്റ്റര്‍ നമ്പറിലുള്ള വിദ്യാര്‍ത്ഥികള്‍ സേക്രഡ് ഹാര്‍ട്ട് സിജിഎച്ച്എസ് സെന്റര്‍ രണ്ടിലാണ് പരീക്ഷയ്ക്ക് എത്തേണ്ടത്. നിലവില്‍ മറ്റ് കേന്ദ്രങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. പുതിയ മാറ്റങ്ങളുണ്ടോയെന്ന് അറിയാന്‍ ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പിന്തുടരണം.