Local Holiday: ഇന്ന് സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ചു

Kerala School Holiday on November 28: എറണാകുളം നഗരത്തിൽ 16 വേദികളിലായിട്ടാണ് കലാമേള നടക്കുന്നത്. 301 ഇനങ്ങളിലായി 8000ത്തോളം കലാ പ്രതിഭകളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.

Local Holiday: ഇന്ന് സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ചു

School Holiday

Updated On: 

28 Nov 2025 07:00 AM

എറണാകുളം: കൊച്ചി കോർപ്പറേഷൻ പരിധിയിൽ വരുന്ന സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായാണ് അവധി. കൊച്ചി കോർപറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് (സ്റ്റേറ്റ് സിലബസ്) സ്കൂളുകൾക്കാണ് വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോളാണ് അവധി പ്രഖ്യാപിച്ചത്.

നവംബർ 25-ന് ആരംഭിച്ച എറണാകുളം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ പരിസമാപ്തി കുറിക്കും. സമാപന സമ്മേളനം 29ന് വൈകിട്ട് 5.30ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്യും. എറണാകുളം നഗരത്തിൽ 16 വേദികളിലായിട്ടാണ് കലാമേള നടക്കുന്നത്. 301 ഇനങ്ങളിലായി 8000ത്തോളം കലാ പ്രതിഭകളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.

നവംബർ 26ന് രാവിലെ പ്രധാന വേദിയായ ‌സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ എറണാകുളം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടർ സുബിൻ പോൾ പതാക ഉയർത്തി. ജില്ലാ കളക്ടർ ജി പ്രിയങ്ക കലാമേള ഉദ്ഘാടനം ചെയ്തു.

ALSO READ: ഡിസംബര്‍ ഒന്നിനും അവധി, തുടര്‍ച്ചയായി മൂന്ന് ദിവസം വീട്ടിലിരിക്കാം

സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ, ദാറുൽ ഉലൂം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് കലോൽസവത്തിൻ്റെ പ്രധാന വേദികൾ.

അതേസമയം, ഗുരുവായൂർ ഏകാദശി മഹോത്സവം ആഘോഷിക്കുന്ന ഡിസംബർ ഒന്നിന് ചാവക്കാട് താലൂക്ക് പരിധിയിൽ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികൾക്കും (ജീവനക്കാർ ഉൾപ്പെടെ) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് അവധി പ്രഖ്യാപിച്ചത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും