AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pariksha Pe Charcha: പരീക്ഷാ പേ ചർച്ച ജനുവരിയില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യാം? പങ്കെടുത്താല്‍ കിട്ടുന്നത്‌

Pariksha Pe Charcha 2026 Registration: പരീക്ഷാ പേ ചർച്ചയുടെ 9-ാമത് എഡിഷന്‍ 2026 ജനുവരിയിൽ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവവര്‍ക്ക് ഭാഗമാകാം

Pariksha Pe Charcha: പരീക്ഷാ പേ ചർച്ച ജനുവരിയില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യാം? പങ്കെടുത്താല്‍ കിട്ടുന്നത്‌
PM Modi Pariksha Pe Charcha
jayadevan-am
Jayadevan AM | Published: 08 Dec 2025 13:53 PM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരീക്ഷാ പേ ചർച്ചയുടെ (പിപിസി 2026) 9-ാമത് എഡിഷന്‍ 2026 ജനുവരിയിൽ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവവര്‍ക്ക് ഭാഗമാകാം. പരീക്ഷാ സമ്മര്‍ദ്ദം അതിജീവിക്കുന്നത് എങ്ങനെയെന്ന് അടക്കമുള്ള കാര്യങ്ങള്‍ പരീക്ഷാ പേ ചര്‍ച്ചയിലുണ്ടാകും. ജനുവരി 11 വരെ രജിസ്റ്റര്‍ ചെയ്യാം.

2025 ഫെബ്രുവരി 10 ന് ന്യൂഡൽഹിയിലെ സുന്ദർ നഴ്‌സറിയിലാണ് എട്ടാം എഡിഷന്‍ നടന്നത്. സർക്കാർ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സൈനിക് സ്കൂളുകൾ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ, സിബിഎസ്ഇ സ്കൂളുകൾ, നവോദയ വിദ്യാലയങ്ങൾ എന്നിവയെ പ്രതിനിധീകരിച്ച് 36 വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തിരുന്നു.

സ്പോർട്സ്, അച്ചടക്കം, മാനസികാരോഗ്യം, പോഷകാഹാരം, സാങ്കേതികവിദ്യ, സർഗ്ഗാത്മകത, പോസിറ്റിവിറ്റി തുടങ്ങി വിവിധ കാര്യങ്ങള്‍ ചര്‍ച്ചയായി. 245-ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികകള്‍, 153 രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകര്‍, 149 രാജ്യങ്ങളിൽ നിന്നുള്ള രക്ഷിതാക്കള്‍ എന്നിവരെ ഭാഗമാക്കിക്കൊണ്ട്‌ ‘പിപിസി 2025’ ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്ഥാപിച്ചിരുന്നു.

Also Read: CBSE Practical Exam SOP: 10, 12 ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ; നടപടിക്രമങ്ങള്‍ കര്‍ശനമാക്കി സിബിഎസ്ഇ; അക്കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ല

2018ലെ ആദ്യ എഡിഷനില്‍ 22,000 ആയിരുന്നു പങ്കാളിത്തം. 2025ല്‍ ഇത് 3.56 കോടി ആയി ഉയര്‍ന്നു. പിപിസിയുമായി ബന്ധപ്പെട്ട രാജ്യവ്യാപകമായ ജൻ ആന്ദോളൻ പ്രവർത്തനങ്ങളിൽ 1.55 കോടി ആളുകൾ പങ്കെടുത്തിരുന്നു.

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

‘MyGov portal’ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. https://innovateindia1.mygov.in എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഓണ്‍ലൈന്‍ പ്രശ്‌നോത്തരിയില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുണ്ടാകും.