AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain School Holiday: കനത്ത മഴ; ഈ വിദ്യാഭ്യാസ ജില്ലയിൽ മാത്രം ഇന്ന് അവധി

Kerala School Rain Holiday June 28: നേരത്തെ, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

Kerala Rain School Holiday: കനത്ത മഴ; ഈ വിദ്യാഭ്യാസ ജില്ലയിൽ മാത്രം ഇന്ന് അവധി
പ്രതീകാത്മക ചിത്രം Image Credit source: PTI
nandha-das
Nandha Das | Updated On: 28 Jun 2025 06:59 AM

തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകൾക്ക് മാത്രം കളക്ടർ അവധി പ്രഖ്യാപിച്ചു. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്കൂളുകൾക്ക് മാത്രമാണ് അവധി ബാധകം. നേരത്തെ, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. സിബിഎസ്ഇ, ഐസിഎസ്‌ഇ സ്‌കൂളുകൾക്ക് അവധി ബാധകമായിരിക്കില്ല.

തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകൾക്ക് ശനിയാഴ്ച ക്ലാസ് ഉണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തൃശൂർ ജില്ലയിൽ തൃശൂർ, ചാവക്കാട്, ഇരിഞ്ഞാലക്കുട എന്നിങ്ങനെ മൂന്ന് വിദ്യാഭ്യാസ ജില്ലകൾ ഉണ്ട്. അതിൽ ഒരു വിദ്യാഭ്യാസ ജില്ല മാത്രമായ തൃശൂരിന്റെ പരിധിയിൽ വരുന്ന സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ആദ്യം ക്ലാസ് ഉണ്ടെന്ന് പറഞ്ഞതും, പിന്നീട് മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് അവധി പ്രഖ്യാപിക്കുകയും ചെയ്തത്. എന്നാൽ, ഇത് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ് എന്ന രീതിയിൽ പ്രചരിച്ചതാണ് ആശാകുഴപ്പത്തിന് ഇടയാക്കിയത്.

ALSO READ: പത്താം ക്ലാസ് യോഗ്യതയുണ്ടെങ്കിൽ കേന്ദ്രസർക്കാർ ജോലി, എസ്എസ്‌സി എംടിഎസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

അതേ സമയം സംസ്‌ഥാനത്ത് ഇന്നും (ജൂൺ 28) ശക്തമായ മഴ തുടരുമെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും, ബാക്കി ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് മഴ ശക്തമാക്കാനുള്ള കാരണം. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്തിനും മുകളിലായി ജൂൺ 29ഓടെ ചക്രവാത ചുഴി രൂപപെടാനുള്ള സാധ്യത ഉണ്ട്. എങ്കിൽ, അത് 24 മണിക്കൂറിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ ഇടയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അറിയിച്ചു.