AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala School Reopening 2025: സ്കൂൾ തുറക്കുമ്പോൾ ഫോൺ അഡിക്ഷൻ പാരയാകും, കുട്ടികളെ പഠനത്തിലേക്ക് എത്തിക്കാനുള്ള പൊടിക്കൈകൾ

Phone Addiction will be a Barrier when Schools Reopen: ഒരു സുപ്രഭാതത്തിൽ ഫോൺ മാറ്റിവച്ചാൽ കുട്ടികൾ അത് അനുസരിക്കില്ലെന്നു മാത്രമല്ല അത് അവരിൽ പല പ്രശ്നങ്ങളുമുണ്ടാക്കും. ഇതിനായി അവരുടെ ശീലങ്ങളിൽ പതിയെ പതിയെ മാറ്റങ്ങൾ ഉണ്ടാക്കുകയാണ് വേണ്ടത്.

Kerala School Reopening 2025: സ്കൂൾ തുറക്കുമ്പോൾ ഫോൺ അഡിക്ഷൻ പാരയാകും, കുട്ടികളെ പഠനത്തിലേക്ക് എത്തിക്കാനുള്ള പൊടിക്കൈകൾ
Tips To Engage Children In StudiesImage Credit source: Freepik
aswathy-balachandran
Aswathy Balachandran | Updated On: 27 May 2025 19:20 PM

തിരുവനന്തപുരം: രണ്ടുമാസത്തെ അവധിക്കു ശേഷം വീണ്ടും സ്കൂൾ തുറക്കുകയാണ്. ഫോൺ പോലെയുള്ള ഡിജിറ്റൽ ഉപകരണങ്ങളിൽ സമയം കൂടുതൽ ചിലവഴിച്ച കുട്ടികൾ വീണ്ടും പാഠപുസ്തകങ്ങളിലേക്ക് മടങ്ങേണ്ട സമയമായി. അവധിക്കാല യാത്രകളും ക്യാമ്പുകളും എല്ലാമുണ്ടായിരുന്നെങ്കിലും കുട്ടികൾ 50-ൽ ഏറെ ദിവസങ്ങൾ ഫോണിലായിരുന്നു എന്ന് പഠനങ്ങൾ പറയുന്നു. ഈ ശീലം പെട്ടെന്നു നിർത്തുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെ മറികടക്കാൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ട്. അതിനുള്ള ചില പൊടിക്കൈകൾ നോക്കാം.

ചെറിയ പ്രവർത്തികളിലൂടെ ഡിജിറ്റൽ അഡിക്ഷൻ മാറ്റാം

 

ഒരു സുപ്രഭാതത്തിൽ ഫോൺ മാറ്റിവച്ചാൽ കുട്ടികൾ അത് അനുസരിക്കില്ലെന്നു മാത്രമല്ല അത് അവരിൽ പല പ്രശ്നങ്ങളുമുണ്ടാക്കും. ഇതിനായി അവരുടെ ശീലങ്ങളിൽ പതിയെ പതിയെ മാറ്റങ്ങൾ ഉണ്ടാക്കുകയാണ് വേണ്ടത്.

Also read – ആര്‍ആര്‍ബി എന്‍ടിപിസി പരീക്ഷാനഗരം ഇപ്പോള്‍ അറിയാം, അഡ്മിറ്റ് കാര്‍ഡ് പിന്നാലെ

  • പുസ്തകം പൊതിയലും ലേബലൊട്ടിക്കലും കുട്ടികൾ കൂടി ചെയ്യട്ടെ
  • അടക്കളയിൽ പൊടിക്കൈകൾ പരീക്ഷിക്കാനും സ്നാക്കുകൾ തയ്യാറാക്കാനും അവരേയും കൂട്ടാം.
  • കയ്യക്ഷരം നന്നാക്കാനായി നാലുവരയിട്ട ബുക്കിൽ കോപ്പികൾ എഴുതാൻ നൽകാം.
  • ഒന്നിച്ചു നടക്കാനും നീന്താനുമെല്ലാം പോകാം
  • ഡൈനിംഗ് ടേബിൾ, കിടപ്പുമുറികൾ (പ്രത്യേകിച്ച് രാത്രി), പഠനമുറി എന്നിവിടങ്ങളിൽ ഫോൺ ഉപയോഗം പാടില്ല എന്ന് തീരുമാനിക്കുക.
  • ഹോംവർക്ക് പൂർത്തിയാക്കിയ ശേഷം അല്ലെങ്കിൽ നിശ്ചിത ഇടവേളകളിൽ മാത്രം ഫോൺ ഉപയോഗിക്കാൻ സമയം നിശ്ചയിക്കുക.
  • ആപ്പുകൾക്കും മൊത്തത്തിലുള്ള സ്ക്രീൻ സമയത്തിനും ദൈനംദിന ഉപയോഗ പരിധി നിശ്ചയിക്കാൻ പേരന്റൽ കൺട്രോൾ ആപ്പുകൾ ഉപയോ​ഗിക്കാം
  • കുട്ടികൾ പലപ്പോഴും മാതാപിതാക്കളെ അനുകരിക്കും. നിങ്ങളുടെ സ്വന്തം ഫോൺ ഉപയോഗത്തിൽ ശ്രദ്ധിക്കുക.
  • കുട്ടികളോട് സംസാരിക്കാൻ കൂടുതൽ സമയം കണ്ടെത്താം
  • ശ്രദ്ധ വ്യതിചലിപ്പിക്കുന്ന തുടർച്ചയായ നോട്ടിഫിക്കേഷനുകൾ ഒഴിവാക്കാൻ കുട്ടികളെ പഠിപ്പിക്കുക. പഠനസമയത്ത് അത്യാവശ്യമില്ലാത്ത നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുക.