KINFRA Recruitment 2025: കിന്‍ഫ്ര പ്രോജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവുകളെ തേടുന്നു, 30000 രൂപ ശമ്പളം

KINFRA Project Management Executive Civil recruitment 2025: അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിൽ ശ്രദ്ധാലുവായിരിക്കണം. അപൂര്‍ണമായ അപേക്ഷകള്‍ നിരസിക്കും. ഓൺലൈൻ അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഉദ്യോഗാര്‍ത്ഥി ഹാജരാക്കിയ ഒറിജിനൽ രേഖകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ അത്തരം അപേക്ഷകളും തള്ളും

KINFRA Recruitment 2025: കിന്‍ഫ്ര പ്രോജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവുകളെ തേടുന്നു, 30000 രൂപ ശമ്പളം

കിന്‍ഫ്ര

Published: 

07 Aug 2025 | 06:10 PM

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കിൻഫ്ര) പ്രോജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. കിൻഫ്രയ്ക്ക് വേണ്ടി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ആണ് അപേക്ഷ ക്ഷണിച്ചത്. പ്രോജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (സിവിൽ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ 2 വർഷത്തേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക്‌ സിഎംഡിയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

ഓഗസ്ത് ആറു മുതല്‍ 20 വരെയാണ് അപേക്ഷിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. ഓഗസ്ത് 20ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷിക്കണം. സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ഒപ്പം എംബിഎയും ഉണ്ടെങ്കില്‍ അഭികാമ്യം. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവര്‍ത്തി പരിചയവും വേണം.

നാല് ഒഴിവുകളുണ്ട്. 30 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. 30,000 രൂപയാണ് പ്രതിഫലം. അപേക്ഷകർ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിൽ ശ്രദ്ധാലുവായിരിക്കണം. അപൂര്‍ണമായ അപേക്ഷകള്‍ നിരസിക്കും. ഓൺലൈൻ അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഉദ്യോഗാര്‍ത്ഥി ഹാജരാക്കിയ ഒറിജിനൽ രേഖകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ അത്തരം അപേക്ഷകളും തള്ളിക്കളയും.

Also Read: SBI Clerk Recruitment: 6589 ഒഴിവുകൾ, എസ്‌ബി‌ഐയിൽ ക്ലർക്കാവാം; തുടക്ക ശമ്പളം ഇത്ര, യോ​ഗ്യത അറിയാം

എഴുത്തുപരീക്ഷ/പ്രൊഫിഷ്യന്‍സി അസസ്‌മെന്റ്/അഭിമുഖം എന്നിവയ്ക്കുള്ള കോൾ ലെറ്ററുകളുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകള്‍ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിയിലേക്കാകും സിഎംഡി അയയ്ക്കുന്നത്.

എങ്ങനെ അപേക്ഷിക്കാം?

cmd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിച്ചതിന് ശേഷം മാത്രം അയയ്ക്കുക.

Related Stories
Kerala PSC Recruitment: പ്ലസ്ടു ധാരാളം, പരിചയസമ്പത്തും വേണ്ട; ഈ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
JEE Main 2026: ജെഇഇ തയ്യാറെടുപ്പിലാണോ നിങ്ങൾ? അവസാന നിമിഷം പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ANERT Recruitment: അനര്‍ട്ടില്‍ ജോലി അലര്‍ട്ട്; ഡിഗ്രിക്കാര്‍ക്ക് മുതല്‍ അപേക്ഷിക്കാം
World Bank Internship: മണിക്കൂറിന് സ്റ്റൈപെൻഡ്, ലോകബാങ്കിൽ ഇന്റേൺഷിപ്പിന് അവസരം; അപേക്ഷകൾ ക്ഷണിച്ചു
NABARD Vacancy: നബാർഡിൽ ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവുകൾ; യോ​ഗ്യത ആർക്കെല്ലാം
Kerala PSC: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും തിരുത്തല്‍ വരുത്താം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിഎസ്‌സിയുടെ ‘സര്‍പ്രൈസ്‌’
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം